Tuesday, March 24, 2026

ആകാശചരിതം - ഒരു മിന്നൽ യാത്ര

ചീറിപ്പായുന്ന മിസൈലുകളെ തോൽപ്പിച്ചവൾ  കോരിച്ചൊരിയുന്ന മഴയുടെ മുൻപിൽ കീഴടങ്ങിയ കഥ.

ഐർപോർട്ടെത്തി വീടെത്താൻ കൊതിച്ച്, വീടെത്തിയപ്പോൾ എയർപോർട്ടിലേക്ക് തിരിച്ച് പോകേണ്ടി വന്നവന്റെ കഥ. 

തായ്‌ലൻഡിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള ഡയറക്റ്റ് ഫ്‌ളൈറ്റിൽ കേറി വഴിക്ക് വച്ച് കൃഷ്ണഗിരിയിൽ നിന്നും  ഇഡ്ഡ്ലി കഴിച്ചവരുടെ കഥ.

അത് വല്ലാത്തൊരു കഥയാണ് !

---------------------------------


ഫുക്കറ്റ് എയർപോർട്ടിലെ ലൗഞ്ചിൽ പാമ്പിരവിഴുങ്ങിയപോലെ ചെയറിൽ ചാരിയിരുന്ന് ഇൻസ്റ്റാഗ്രാം തോണ്ടിക്കൊണ്ടിരുന്ന നിമിഷം.ഇറാൻ വിഷയത്തിൽ ട്രമ്പിന്റെ പുത്തൻ പ്രസ്താവനകളും, ബാംഗ്ലൂരിലെ തലേ ദിവസത്തെ ആലിപ്പഴ വർഷവും, ഫുക്കറ്റിൽ മസ്റ്റ് വിസിറ്റ് ആയ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതാമത്തെ പോസ്റ്റും ഇൻസ്റ്റാഗ്രാം അൽഗോരിതം ഞങ്ങൾക്ക് മാറി മാറി കാണിച്ചു തന്നു. ഞങ്ങളെന്ന് പറയുമ്പോൾ ഞാൻ, സിമി, ചേച്ചി, ലെജിയേട്ടൻ. ഫേസ്ബുക്കിൽ നിന്നും ഇൻറ്റഗ്രാമിലേക്ക് ഇത് വരെയായി ചേക്കേറാത്ത അമ്മയും, കുട്ടികളായ  നച്ചു , ധ്രുവ് എന്നിവരും അവരുടേതായ ലോകത്ത് ഇരുന്നു.


'ഇന്ന് നമ്മൾ പോകുന്ന സെയിം ഫ്ലൈറ്റ് ഇന്നലെ ബാംഗ്ലൂരിലെ മോശം കാലാവസ്ഥ കാരണം ഹൈദരാബാദിലേക്ക് തിരിച്ചു വിട്ടു', ലെജിയേട്ടനാണ് ആ ന്യൂസ് കിട്ടിയത്.

'ഇന്ന് അങ്ങനെ പോവാണെങ്കിൽ നമുക്ക് ഹൈദരാബാദി ബിരിയാണി കഴിക്കാം',  മട്ടൻ ബിരിയാണിയെ കുറിച്ചോർത്തപ്പോൾ സിമിക്ക് മുട്ടൻ ആവേശം.

'മിസൈലുകളുടെ നടുവിലൂടെ യൂ എ ഈന്ന് ഫ്ലൈറ്റ് പറന്ന് വന്ന ചേച്ചിക്ക് 'മോശം കാലാവസ്ഥ കാരണം തിരിച്ചു വിട്ട ഫ്ലൈറ്റ്' ഒരു വാർത്തയേ ആയിരുന്നില്ല. വാർ അലർട് അലട്ടിയില്ല, പിന്നല്ലേ റെയിൻ അലെർട് !

കൃത്യ സമയത്ത് തന്നെ നിലത്തു നിൽക്കുന്ന ആകാശയിലേക്ക് ഞങ്ങൾ ബോർഡ് ചെയ്തു. ഇന്ത്യൻ സമയം വൈകുന്നേരം 7.15 ന് ആണ് ബാംഗ്ലൂരിൽ ലാൻഡിംഗ്. ഡയറക്റ്റ് ഫ്ലൈറ്റ്.4 മണിക്കൂർ.


ആ 4 മണിക്കൂർ പ്രത്യേകിച്ച് സംഭവവികാസം ഒന്നുമില്ലാതെ കടന്ന് പോയി. പിന്നെ ഒരു 15 മിനിറ്റ് കൂടെ.


ഏകദേശം ഏഴര  ആയിട്ടും ലാൻഡ് ചെയ്യാൻ പോകുന്ന അനൗൺസ്‌മെന്റ് ഒന്നും കേൾക്കാനില്ല. അപ്പോഴാണ് പൈലറ്റ് ഇപ്രകാരം മൊഴിഞ്ഞത്, "ബാംഗ്ലൂരിൽ മഴ കാരണം എയർപോർട്ട് ഇപ്പോൾ ക്ലോസ്സ് ആണ്, ആയതിനാൽ ലാൻഡ് ചെയാനുള്ള അപ്പ്രൂവൽ ഇല്ല.പക്ഷെ ആരും പേടിക്കണ്ട.ഒരു സന്തോഷവാർത്തയുണ്ട്. നമ്മുടെ ഫ്‌ളൈറ്റിൽ ഒരു മണിക്കൂർ പറക്കാനുള്ള ഇന്ധനം ഉണ്ട്. അതോണ്ട് നമ്മൾ ഇവിടെ മോളിലൂടെ കറങ്ങി കൊണ്ടിരിക്കും. ബാംഗ്ലൂർ എയർപോർട്ട് തുറക്കും, നമ്മൾ ബാംഗ്ലൂർ തന്നെ ലാൻഡ് ചെയ്യും എന്നാണ് എന്റെ ഒരു ഇത്  "


ഏഴേമുക്കാലായപ്പോൾ ആവേശഭരിതനായി പൈലറ്റ് വീണ്ടും മൊഴിഞ്ഞു, "ബാംഗ്ലൂർ എയർപോർട്ട് ഇത് വരെ തുറന്നിട്ടില്ല ..നമ്മളിപ്പോൾ ഷിമോഗ ടെ മുകളിലൂടെ പറന്ന് കൊണ്ടിരിക്കുകയാണ് .. ബാംഗ്ലൂർ എയർപോർട്ട് ഉടൻ തുറക്കുമായിരിക്കും..അങ്ങനെയാണെങ്കിൽ ബാംഗ്ലൂർ തന്നെ നമ്മൾ ലാൻഡ് ചെയ്യും എന്നാണ് ഇപ്പോഴും എന്റെ ഒരു ഇത്  ..സന്തോഷവാർത്ത എന്തെന്നാൽ നമ്മുടെ ഫ്ലൈറ്റിൽ ഒരു മണിക്കൂറോളം പറക്കാനുള്ള ഇന്ധനം ഉണ്ട്"

ഈ ഇന്ധനം തീർന്നുകൊണ്ടിരിക്കുന്ന കാര്യം ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കണമെന്നില്ല.


മിനിറ്റുകൾ കടന്ന് പോയി.ഒരു മണിക്കൂർ പറക്കാനുള്ള ഇന്ധനം കൊണ്ട് ഞങ്ങൾ നാല്പതോളം മിനിറ്റ് പറന്നു. സമയം എട്ടരയോടടുത്തു. പൈലറ്റിന് പഴയ ആവേശമൊന്നും കാണാനില്ല. കഴിഞ്ഞ 40 മിനിറ്റായി അനൗൺസ്‌മെന്റ് ഒന്നുമില്ല.

പെട്ടെന്ന് ഫ്ലൈറ്റിലെ ഒരു ആംബിയൻസ്‌ മാറി

ഫ്ലൈറ്റ് ലാൻഡ് ചെയ്യാനുള്ള തയ്യാറെടുപ്പുകളുടെ സൂചന തന്ന് തുടങ്ങി. altitude കുറഞ്ഞു വരുന്നു. ഫ്ലൈറ്റിന് അകത്തെ ലൈറ്റ് എല്ലാം ഓഫ് ആക്കി, ഫ്ലൈറ്റിന് വേഗത കൂടിയ പ്രതീതി. ഫ്ലൈറ്റിന്റെ വിങ്‌സിന് മുകളിൽ ഒരു പ്രത്യേക ലൈറ്റ് തെളിഞ്ഞു. ഇന്നേ വരെ അങ്ങനെ ഒരു ലൈറ്റ് കണ്ടിട്ടില്ല. താഴെ ഭൂമിയിൽ  ഉള്ള റോഡുകളും ലൈറ്റുകളും വലുപ്പം കൂടി വന്നു. അതെ, പൈലറ്റ് ലാൻഡ് ചെയ്യാനുള്ള പുറപ്പാടിലാണ്.തകർത്ത മഴയാണ് ഇപ്പോഴും.മേഘങ്ങളുടെയും മഴയുടെയും നടുവിലൂടെ  ഫ്ലൈറ്റ് റൺവേ ലക്ഷ്യമാക്കി കുതിച്ചു. പെട്ടെന്നൊരു ഇടിമിന്നൽ. ഫ്ലൈറ്റിനകത്ത് പെട്ടെന്ന് എല്ലാ ലൈറ്റും ഒന്ന് മിന്നി വീണ്ടും ഇരുട്ടായി. അതിവേഗതയിൽ ഫ്ലൈറ്റ് താഴോട്ട്. സാധാരണ ലാൻഡ് ചെയ്യുമ്പോഴുള്ള വേഗതയിലും കൂടുതലുള്ള പോലെ ഞങ്ങൾക്ക് തോന്നി..ചിലപ്പോൾ വെറും തോന്നലാവാം.'brace for impact', മനസ്സിൽ അതും ആലോചിച്ച് ഇരുന്നു.റൺവേ ഇപ്പോൾ ക്ലിയർ ആയി കാണാം.. 10 സെക്കൻഡിൽ ലാൻഡ് ചെയ്യും. 5..4..3..2.. ഏതാനും മീറ്ററുകൾ മാത്രം...


അവസാന നിമിഷം ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് ഫ്ലൈറ്റ് വീണ്ടും മുകളിലേക്ക് !

ഇരുന്നൂറോളം മനുഷ്യരുള്ള ഫ്ലൈറ്റ് നിശബ്ദം .


ഒരു മണിക്കൂർ പറക്കാനുള്ള ഇന്ധനം ഉണ്ടെന്ന് പറഞ്ഞ സമയത്തിന് ശേഷം 45 മിനിറ്റ് പിന്നിട്ടിരിക്കുന്നു. ഫ്ലൈറ്റ് മേലോട്ടുയർന്നു. ഇനി വീണ്ടും ലാൻഡിംഗ് അറ്റംപ്റ്റ് ചെയ്യണമെങ്കിൽ പൈലറ്റ് ഉടൻ തന്നെ വണ്ടി യൂ ടേൺ എടുത്ത് ലാൻഡ് ചെയ്യാൻ നോക്കണം. പക്ഷെ വണ്ടി റിസെർവിൽ ആണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് പൈലറ്റ് മറന്നെന്ന് തോന്നുന്നു.. ആകാശ ആകാശത്തേക്കുയർന്നു.അടുത്ത ഒരു 5 മിനിറ്റ് വീണ്ടും പൈലറ്റിന്റെ ഭാഗത്ത് നിന്നും ഒരു അനക്കവുമില്ല.

അവസാനം പൈലറ്റ് വാ തുറന്നു. 

'സഹൃദയരെ, നമ്മൾ ബാംഗ്ലൂർ ലാൻഡ് ചെയ്യാൻ ശ്രമിച്ചു, പക്ഷെ സാധിച്ചില്ല. ഇന്ന് കഴിഞ്ഞ കുറെ നേരമായി ഒരു ഫ്ലൈറ്റിനും ബാംഗ്ലൂർ ലാൻഡ് ചെയ്യാൻ സാധിച്ചില്ല. നമ്മൾ മാത്രമാണ് ലാൻഡ് ചെയ്യാൻ ഒരു ശ്രമം എങ്കിലും നടത്തിയത് ' 

ഹോ , ഈ സമയത്തും ഫീൽ ഗുഡ് ഫാക്ടർ കണ്ടു പിടിക്കാൻ ഇയാളാര്, വിനീത് ശ്രീനിവാസനോ? 

'അതോണ്ട് നമ്മൾ ചെന്നൈയിലേക്ക് ഫ്ലൈറ്റ് ഡൈവർട്ട് ചെയ്യാൻ പോവുകയാണ് '

ങേ, ശെരിക്കും വിനീത് ശ്രീനിവാസൻ !

അല്ലാ, ചെന്നൈ വരെ പോവാനുള്ള പെട്രോളൊക്കെ ഉണ്ടോ ഫ്‌ളൈറ്റിൽ? ഒരു മണിക്കൂറെന്ന് ഇയാൾ പറഞ്ഞിട്ട് ഒരു മണിക്കൂർ കഴിഞ്ഞല്ലോ.. ചെന്നൈ എത്താൻ  മുക്കാൽ മണിക്കൂറിനി വേറെ വേണം.ആ, ഇറക്കം എത്തുമ്പോ എൻജിൻ ഓഫ് ചെയ്യുന്നുണ്ടാവും !

എന്തൊക്കെ ചെയ്തിട്ടാണെന്ന് അറിയില്ല..ഉള്ള പെട്രോളും കൊണ്ട് അയാൾ എങ്ങനെയോ ഒൻപതര ആയപ്പോൾ ചെന്നൈയിൽ ലാൻഡ് ചെയ്തു.

'ആഹ്ളാദിപ്പിൻ, നമ്മൾ ചെന്നൈയിൽ ലാൻഡ് ചെയ്തിരിക്കുന്നു.. 50 രൂപക്ക് പെട്രോളടിക്കുന്നു... വീണ്ടും തിരിച്ചു ബാംഗ്ലൂരിലേക്ക് പോകുന്നു, അതാണ് ഗെയിം പ്ലാൻ..ദേ നമ്മുടെ ലെഫ്റ്റിൽ കിടക്കുന്ന ഇൻഡിഗോ കണ്ടില്ലേ? അതും ഇതേ പോലെ ബാംഗ്ലൂർ ലാൻഡ് ചെയാൻ പറ്റാതെ ഇവിടെ ലാൻഡ് ചെയ്തതാ ' പൈലറ്റിന് പഴേ ആവേശം തിരിച്ച് കിട്ടി 

ഞങ്ങൾ ഫ്ലൈറ്റിൽ കാത്തിരുന്നു.

പത്ത് മണി കഴിഞ്ഞു, പത്തര ആയി .

'ഇപ്പോഴാണ് നമുക്ക് കൺഫർമേഷൻ ലഭിച്ചത്. പതിനൊന്നരയ്ക്ക് നമ്മൾ ടേക്ക് ഓഫ് ചെയ്യുന്നതാണ്..എന്നിട്ട് നേരെ ബാംഗ്ലൂരിലേക്ക് .സോറി ഫോർ ദി ഇൻകൺവീനിയന്സ്   '

സമയം കളയാതെ ഞങ്ങൾ ഒരു മണിക്കൂർ കൂടെ വെയിറ്റ് ചെയ്തു.


പതിനൊന്നര.

'അതേ, ചെറിയ ഒരു പ്രശ്നമുണ്ട്.ഫ്‌ളൈറ്റിന് ചെറിയ ഒരു ടെക്നിക്കൽ ഇഷ്യൂ. ഇന്നിനി ടേക്ക് ഓഫ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. അതോണ്ട് ഈ യാത്ര തത്കാലത്തേക്ക് ഇവിടെ അവസാനിച്ച വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു ..നിങ്ങൾക്കുള്ള ഫുഡോക്കെ ഇവിടെ എയർപോർട്ടിൽ അറേഞ്ച് ചെയ്തിട്ടുണ്ട് .. നിങ്ങളെ ബാംഗ്ലൂർ എത്തിക്കാനുള്ള സൗകര്യം ക്രൂ നിങ്ങൾക്ക് ചെയ്തു തരുന്നതായിരിക്കും..എന്റെ ഭാഗത്തു നിന്നും വേറെ ഒരു അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ല..അപ്പൊ ശെരി, എല്ലാം പറഞ്ഞ പോലെ, ബൈ . '

പൈലറ്റ് പറഞ്ഞവസാനിപ്പിച്ചു.യാത്രക്കാർ സ്തബ്ധരായി ഇരുന്നു.


അനൗൺസ്മെന്റിനുള്ള ബാറ്റൺ ഏറ്റു വാങ്ങിയ എയർ ഹോസ്റ്റസ് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ബാംഗ്ലൂർ പോകാനുള്ള ബദൽ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു 


"2 ഓപ്ഷൻ ആണ് ഞങ്ങൾ തരുന്നത്. ഒന്നുകിൽ ഇന്ന് രാത്രി തന്നെ ചെന്നൈയിൽ നിന്നും ബാംഗ്ലൂരിലേക്ക് ബസ് അറേൻജ് ചെയ്തു തരും..അതിൽ കേറി ബാംഗ്ലൂർ പോവാം .. അതല്ലെങ്കിൽ നിങ്ങൾക്ക് തന്നെ ബാംഗ്ലൂരിലേക്ക് പോകാൻ മറ്റേതെനിക്കിലും മാർഗം തിരഞ്ഞെടുക്കാം..അങ്ങനെ ചെയ്‌താൽ ആകാശ ഫുൾ റീഫണ്ട് നകുന്നതായിരിക്കും ..ഏതു തിരഞ്ഞെടുത്താലും ഒരു കാര്യം മാത്രം മറക്കരുത്.. ചെന്നൈ എയർപോർട്ട് അറൈവൽ ടെർമിനലിൽ ഫുഡ് അറേൻജ് ചെയ്തിട്ടുണ്ട്..അത് കഴിച്ചിട്ടേ പോകാൻ പാടുള്ളൂ "


ഇടിമിന്നലേറ്റ് ഫ്ലൈറ്റ് കേടായതാവും എന്ന് പോളി ടെക്നിക്ക്  പഠിക്കാതെ തന്നെ ഞങ്ങൾ ഊഹിച്ചു.അല്ല, ബോയിങ് 737 മാക്സ് ആയത് കൊണ്ട് ബോയിങ്ങിന് പോലും അറിയാത്ത വേറെ വല്ല കാരണമാണോ എന്നും പറയാൻ പറ്റില്ല .


ഫ്ലൈറ്റ് ഇനി പറക്കില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് യാത്രക്കാർക്കെന്താ ഈ ഫ്ലൈറ്റിൽ കാര്യം? ഞങ്ങൾ ഫ്ലൈറ്റ് ഇറങ്ങി, അവിടെ കാത്ത് നിന്ന ബസ്സിൽ അറൈവൽ ടർമിനലിലേക്ക് യാത്രയായി. ബസ്സ് പോയിപ്പോയി അറൈവൽ എത്തുന്നില്ല..ഈ ബസ് ഡ്രൈവർ നമ്മളെ ബാംഗ്ലൂർ എത്തിക്കുമോ എന്ന് പോലും ഞങ്ങൾ ഒരു നിമിഷം സംശയിച്ചു. ഏയ്, അങ്ങനൊന്നും ഞങ്ങൾ ബാംഗ്ലൂർ എത്താറായിട്ടില്ല.. ചെന്നൈ അറൈവൽ ടെർമിനൽ തന്നെ എത്തി . ശട പടേന്ന് ഇമ്മിഗ്രേഷനും തീർന്ന് ബാഗ്ഗജ് ബെൽറ്റ് ഏരിയയിൽ എത്തിയപ്പോഴാണ് ഞങ്ങൾ ആ നഗ്നസത്യം മനസ്സിലാക്കിയത്. ആ പ്രദേശത്തു ആകാശയുടെ ഒരു മനുഷ്യൻ പോലുമില്ല.ഭാവി പരിപാടികൾ ഇനി ആരോട് ചോദിക്കും?


അവിടെ കണ്ട എയർപോർട്ട് സ്റ്റാഫിനോടൊക്കെ ചോദിച്ചിട്ടും അവർക്കാർക്കും 'ബാംഗ്ലൂരിലേക്ക് പോകാതെ ചെന്നൈ എത്തിയ ആ ഫ്ളൈറ്റിനെ' കുറിച്ച് യാതൊരു ധാരണയുമില്ല. ഒടുവിൽ ലാസ്റ് ഓപ്ഷനായി കസ്റ്റംസ് ഉദ്യോഗസ്ഥനോട് ചോദിച്ചു.ഭാഗ്യം, അയാൾക്ക് സംഭവം അറിയാം. ഞങ്ങളുടെ ലഗേജ് അവിടെ തന്നെ വരുമെന്നും അതിനു ശേഷം ഞങ്ങൾക്ക് പോകാമെന്നും അയാൾ പറഞ്ഞു.


അടുത്തതായി ലഗേജ് വരാനുള്ള കാത്തിരിപ്പ്.

ഒരു പന്ത്രണ്ടൊക്കെ ആയപ്പോൾ ആകാശയുടെ ഒരു ഉദ്യോഗസ്ഥൻ ഹാജരായി.കരൺ എന്ന പേരുള്ള അവനെ കണ്ടപ്പോ തന്നെ യാത്രക്കാർ കരണം നോക്കി പൊട്ടിക്കാഞ്ഞത് അവന്റെ ഭാഗ്യം. ഒൻപതരയ്ക്ക് ലാൻഡ് ചെയ്ത ഫ്ലൈറ്റ് ആണെന്നോർക്കണം.


"ലഗേജ് എപ്പോ എത്തും?"

"ഫുഡ് എവിടെ?"

"വെള്ളമെങ്കിലും കിട്ടുമോ?"

"ബാംഗ്ലൂർ ക്ക് പോകാനുള്ള ബസ് റെഡിയാണോ?"

"ബസ്സിൽ പോകാത്തവർക്ക് റീഫണ്ട് നെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ എപ്പോ ലഭിക്കും?"


കരണിന് നേരെ ചോദ്യങ്ങളുടെ ശരവർഷം. ശെരിക്ക് ഭീഷ്മരുടെ അവസ്ഥ. 'ആരോ' നെഞ്ചിൽ മഞ്ഞയി പെയ്യുന്ന നേരം..


പക്ഷെ കരൺ അതി വിദഗ്ധനായിരുന്നു, നമ്മൾ കുസൃതി ചോദ്യം ചോദിക്കാറില്ല? 2 ചോദ്യത്തിന് ഒരേ ഉത്തരം ഉള്ള ചോദ്യം. അതെ പോലെ. എല്ലാ ചോദ്യത്തിനും ഒരേ ഉത്തരം 


"പതിനഞ്ച് മിനിറ്റ്"


'പതിനഞ്ച് മിനിറ്റ്' എന്നും പറഞ്ഞ് അടുത്ത ഒരു മണിക്കൂർ കരൺ പിടിച്ചു നിന്നു.ഒരു മണിക്കൂറിൻറെ ഇന്ധനം കൊണ്ട് 2 മണിക്കൂർ ഫ്ലൈറ്റ് ഓടിച്ച പൈലറ്റിനെ പോലെ. ആകാശായിലെ എല്ലാരും ഇങ്ങനെയാണല്ലേ !


"നിന്നെ കൊണ്ട് ഇതൊന്നും കൂടിയാ കൂടില്ല..നീ നിന്റെ മാനേജരെ വിളിക്ക് ..മാനേജർ എപ്പോ വരും ?"ക്ഷമ നഷ്ടപ്പെട്ട യാത്രക്കാർ അടുത്ത അടവെടുത്തു


യാത്രക്കാർ അടവേതെടുത്താലും കരണിന് ഒരേ അടവ്.

"പതിനഞ്ച് മിനിറ്റ്"


അങ്ങനെ ഒന്നേകാലായപ്പോൾ മാനേജർ എത്തി. നസ്രീൻ.


നേരത്തെ ചോദിച്ച അതെ ചോദ്യങ്ങൾ റിപ്പീറ്റ്.


"പതിനഞ്ച് മിനിറ്റ്" നസ്രീന്റെ ഫ്രഷ് ഉത്തരം. കരൺ ഉള്ളിൽ ചിരിച്ചു. 'പതിനഞ്ച് മിനിറ്റ് എന്ന് തന്നെയല്ലേ  ഞാൻ നിങ്ങളോട് കഴിഞ്ഞ ഒന്നര മണിക്കൂറായി പറയുന്നത്. ഇത് കേൾക്കാൻ മാനേജറെ വിളിക്കേണ്ട വല്ല കാര്യവുമുണ്ടോ?  '


അക്ഷമരായി നിൽക്കുന്ന യാത്രക്കാരോട് പക്ഷെ നസ്രീൻ പുതിയ ഒരു വാർത്ത അറിയിച്ചു ,"ഫ്ലൈറ്റിൽ വെച്ച് ഞങ്ങളുടെ ക്രൂ നിങ്ങളോട് പറഞ്ഞത് ഓർമ്മയുണ്ടോ? ഞങ്ങൾ തരുന്ന ബസ്സിൽ പോയില്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ബുക്ക് ചെയ്തിട്ട് ഞങ്ങൾ റീഫണ്ട് ചെയ്ത് തരാമെന്നത്. ങാ..അത് ഞങ്ങൾ അറിയാതെ പറഞ്ഞതാ. ഞങ്ങൾക്ക് റീഫണ്ട് ഒന്നും തരാൻ  പറ്റില്ല "


വീണ്ടും യാത്രക്കാർ ബഹളം വെച്ചപ്പോൾ 'എന്നാ പിന്നെ ബസ്സിൽ പോകാൻ പറ്റാത്തവർക്ക് തൊട്ടടുത്ത ദിവസത്തെ ആകാശ ഫ്ലൈറ്റ് ബുക്ക് ചെയ്ത് കൊടുക്കാമെന്ന് നസ്രീൻ സമ്മതിച്ചു.


കണക്ഷൻ ഫ്ലൈറ്റ് മിസ് ആയവർ, അടുത്ത ദിവസം വരെ വെയിറ്റ് ചെയ്യാൻ പറ്റാത്തവർ, റീഫണ്ട് വാഗ്ദാനം കേട്ട് ആൾറെഡി വേറെ ടിക്കറ്റ് ബുക്ക് ചെയ്തവർ, അങ്ങനെ എല്ലാവരും അവരുടെ പ്രശ്നങ്ങൾ നസ്രീന് നേരെ അവതരിപ്പിച്ചു.

ചെന്നൈയിൽ ഡൊമസ്റ്റിക് ഫ്ലൈറ്റ് മാത്രം ഓടിക്കുന്ന ആകാശ, പെട്ടെന്ന് അവർ പോലുമറിയാതെ ഇന്റർനാഷണൽ ആയപ്പോൾ അത് മാനേജ് ചെയ്യാനുള്ള സ്റ്റാഫ് ഇല്ലാത്തതും, പിന്നെ അപ്രതീക്ഷിത ലാൻഡിംഗ് കാരണം ലഗേജിന് കസ്റ്റംസ് ക്ലിയറൻസ് കിട്ടാനുള്ള താമസവുമൊക്കെയാണ് ലഗേജ് ഇത്ര നേരമായി വരാത്തത് എന്ന നിഗമനത്തിലേക്ക് ഞങ്ങൾ സ്വയം എത്തിച്ചെർന്നു.

രണ്ടേകാൽ. ഈ സമയത്താണ് ഫുഡ് എത്തിയത്.ലഗേജ് ഇല്ലെങ്കിൽ ഫുഡ് എങ്കിൽ ഫുഡ്. ഞങ്ങൾ ഫുഡ് എടുത്ത് കഴിക്കാൻ തുടങ്ങി.. ഫുഡ് കഴിച്ച് കൊണ്ടിരിക്കുമ്പോഴതാ ഒരു കൈയടിയുടെ ശബ്ദം.  ഒടുവിൽ അതാ ലഗേജ് എത്തിത്തുടങ്ങി.'ദും ദും ദും ദുന്ദുഭിനാദം നാദം നാദം..'. സമയം രണ്ടര.


ലഗേജ് എടുത്ത് പുറത്തിറങ്ങുന്നതിന് മുൻപ് ഞാനൊന്ന് തിരിഞ്ഞ് നോക്കി. യാത്രക്കാർ ഇപ്പോഴും നസ്രീനെ പൊരിക്കുകയാണ്. കണ്ടറിഞ്ഞട്ട പേരാ. ആകാശ. എപ്പോഴും എയറിൽ ! 


ഞങ്ങൾ പുറത്തിറങ്ങിയതും ബാംഗ്ലൂർക്ക് പോകാനുള്ള ബസ് അവിടെ നിൽപ്പുണ്ട്, പിന്നെ 'ഞാൻ പറഞ്ഞില്ലേ പതിനഞ്ച് മിനിറ്റിൽ എല്ലാം ശെരിയാവും ' എന്ന ഭാവത്തിൽ കരണും !


ഇനിയിപ്പോ വേറെ വണ്ടി വിളിക്കുന്നതും ഈ ബസ്സിൽ പോകുന്നതും ഒക്കെ ഒരേ പോലെയായ കാരണം ഞങ്ങൾ ബസ്സിൽ കേറിയിരുന്നു. രണ്ടേ മുക്കാലായപ്പോൾ. കൂടുതൽ യാത്രക്കാർ ബസ്സിൽ കേറാൻ കാത്തിരിപ്പായി.


ഒടുവിൽ ഒരു മൂന്നേ മുക്കാലായപ്പോൾ ബസ്സെടുത്തു.


8 മണിക്ക് കൃഷ്ണഗിരി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ നിർത്തി.ബ്രേക്ക്ഫാസ്റ്റും കഴിഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. വൈകി എത്തലുകൾ നിറഞ്ഞ ഈ യാത്രയിൽ ഞങ്ങൾക്ക് ഒരു കടമ്പ കൂടെ കടക്കാനുണ്ടായിരുന്നു.കർണാടക ബോർഡർ കടക്കാനുള്ള പെർമിറ്റ്. അതിന് വേണ്ടി വീണ്ടും ഒരു മണിക്കൂർ നിർത്തിയിട്ട ശേഷം ഒടുവിൽ പതിനൊന്നര ആയപ്പോൾ ബാംഗ്ലൂർ സിൽക്ക് ബോർഡിൽ ബസ്സ് നിർത്തി. അവിടുന്ന് ബസ്സ് ഇറങ്ങി ക്യാബ് വിളിച്ച് ഞങ്ങൾ വീട്ടിലേക്ക്. അങ്ങനെ തലേ ദിവസം വൈകുന്നേരം ഏഴരയ്ക്ക് ബാംഗ്ലൂർ എത്തേണ്ട ഞങ്ങൾ  അടുത്ത ദിവസം ഉച്ചക്ക് പന്ത്രണ്ടായപ്പോൾ വീടെത്തി !


ശുഭം. 

എന്ന് പറയാൻ വരട്ടെ. ഈ കഥയ്ക്ക് കുറച്ചധികം ടെയിൽ എൻഡ് കൂടെയുണ്ട്.


---------------------------------

ടെയിൽ എൻഡ് - 1   

നാലഞ്ച് ദിവസം മുൻപ്. 

ബാംഗ്ലൂർ. ഫുക്കറ്റ് പോകുന്നതിന് മുൻപ്. 'നമ്മളെല്ലാവരും കൂടെ ഈ ലഗേജ് ഒക്കെ കൊണ്ട് ക്യാബ് ഒക്കെ വിളിച്ച് എയർപോർട്ട് പോകുന്നതിലും നല്ലത് നമുക്ക് നമ്മുടെ കാറിൽ എയർ പോർട്ടിലേക്ക് പോകാം.കാർ അവിടെ പാർക്ക് ചെയാം.. അതാവുമ്പോ തിരിച്ച് വരുന്ന സമയത്ത് ക്യാബ് വെയിറ്റ് ചെയ്ത് നിൽക്കുകയും വേണ്ട. നമ്മൾ  ഫ്ലൈറ്റ് ഇറങ്ങുന്നു. ലഗേജ് എടുക്കുന്നു.കാർ എടുക്കുന്നു. വീട്ടിലേക്ക് ഡ്രൈവ് ചെയ്യുന്നു.സിമ്പിൾ .ക്യാബിന്റെ കാശും ലാഭം ' എന്റെ ഈ ഐഡിയ എതിർപ്പുകളില്ലാതെ എല്ലാവരും അംഗീകരിച്ചതായിരുന്നു. അതൊണ്ടിപ്പോ എന്തായി.ഞങ്ങൾ വീടെത്തിയാലെന്താ, ഞങ്ങളെ കാത്ത് കാർ എയർപോർട്ടിൽ ഇരിക്കുകയാണ്. 


കാറിനെ വീടെത്തിക്കാൻ വേണ്ടി ഞാൻ ഇനി എയർപോർട്ടിലേക്ക് ക്യാബ് പിടിച്ച് പോവുകയാണ്. സമയ നഷ്ടം, ധന നഷ്ടം, പിന്നെ കാറിലെ പെട്രോൾ നഷ്ടം വേറെ. ഓക്കേ ബൈ.

---------------------------------

ടെയിൽ എൻഡ് - 2




ഫ്ലൈറ്റ് സഞ്ചരിച്ച വഴി (പച്ച വര). ഏകദേശം ആ മഞ്ഞ വട്ടത്തിന് അകത്തായിട്ടാണ് ഷിമോഗ. ഇതിൽ എവിടെ എത്തിയപ്പോഴാണ് പൈലറ്റ് ഷിമോഗടെ മോളിലാണെന്ന് പറഞ്ഞതെന്ന് മാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല !


---------------------------------

ടെയിൽ എൻഡ് - 3


വർത്തമാനകാലം 

അമ്മ ടീ വി യിൽ ടോപ്പ് സിംഗറിൽ പാട്ട് കേട്ട് കൊണ്ടിരിക്കുകയാണ്. വി മാനത്തിന് ശെരിക്ക് മിന്നലടിച്ചതാണെന്ന വാർത്ത ഞാൻ വായിച്ചു. ടീ വി യിൽ പാട്ട് മുഴങ്ങി 'ഓഹോ..മിന്നലേ മിന്നലേ താഴെ വരൂ ..'. ഇതിനെയായിരിക്കും അല്ലെ, കാവ്യനീതി എന്ന് പറയുന്നത്!





Sunday, December 10, 2023

6. How Not to plan a Euro trip! - The Wake up call


Click here to read Part 1 : The Dream 

Click here to read Part 2 : Bam! It's Amsterdam

Click here to read Part 3 : Here we land, Switzerland 

Click here to read Part 4 : Its never late, for another chocolate 

Click here to read Part 5 : Bye bye Chocolato, Hi to Gelato


Time to roam, then to Rome

2 July 2022

We had a free shuttle from the camp to the Florence city. Cars are not allowed in the city. We could use bicycles or segways which were available for rent. We chose to walk. We found a route in Google map where we could cover all major attractions and reach back at the same place. The architectural marvel of the buildings here truly awed us. 'David by Michelangelo' was the sculpture, but it was us who stood still!


We didn't have enough time to go inside the buildings as that would take hours of waiting in line. We had time only till noon, we walked through the streets with gelato in our hands. Of course, how could we not have a gelato after having discovered that the gelato was invented here in Florence. Me and Nachu also rode on the carousel. 

Florence



We still wanted to see more of Florence, but the time didn't let us to. We had to take the shuttle back to the camp and check out. 

We have to reach Rome, the last station of our Euro trip.

With all the blunders we had driving in Europe, we were sure that we wouldn't face any difficulties driving to Rome. Because 'all roads lead to Rome'. Yes, I was wanting to write this line the moment I decided to write this travelogue. 😜


We reached at Rome at around 4:30 PM. After checking in to our hotel, we immediately stepped out to see the Colosseum. On our way, in the last minute of course, we checked for tickets to the Colosseum and learned that we had to book those in advance, which we hadn't. Anyhow, we took our chance and continued the journey to the Colosseum. Rome, we felt wasn't as clean as the other cities in Europe and started giving us non-Europe vibes.

The metro took us via Vatican City. So even though we did not visit Vatican, we can say we passed through Vatican City.

Once we reached the Colosseum, we found a person who was selling tickets, unofficially, but we got a good deal and got into the Colosseum. It is always good to have a guided tour in such historical places. We had learnt that the hard way when we visited Harappa and had no clue what we were seeing. But we failed to learn from our lesson and entered Colosseum without a guide. We did our own exploration and imagined the gladiator stories that happened there years ago. We also walked close to the groups who had a guide talking loudly to understand what he was saying about the place. 




It was the last dinner in Europe. We planned to have a fine dining experience and walked into a nice restaurant. While having food, the server came and asked us whether we were from India. 'Yes', we replied. 'Are you from Kerala?'. We were quite surprised by that question because we understood how he could recognize us as Indians, but if he had to understand the specific region, he would have to be some spy.

'Yes, how did you understand?'

'From the way you nod your heads'

 Oh, that's when we realized that we do nod our heads in a specific way.

'Our head chef is from Kerala!'

 'What?', We came to this expensive fine dining European cuisine experience only to know that it was cooked by a Malayali! That's great.

The server later came along with the head chef.

'Nattil evideya?' (Where are you from (in Kerala)?), we asked each other. Because that's what you ask when you see a Malayali outside Kerala.

We were further surprised that his home in Kerala was just a few kilometres away from Simi's home.


The world is such a small place that we met him of all places when we could have met him in Kerala.

The world is such a large place that we had to travel all this way from Kerala to meet him.


After bidding farewell to him, it was now time to bid farewell to Europe. It was our last night here. We had to wake up early the next day and go to the airport.



3 July 2022

It truly was a trip to remember. We were feeling disappointed that the trip was ending. We need more of this, more of adventure, we wished. Okay, one last time, the universe obliged!

So, we had to return our car in the car rental office in the Airport first and then head to the bag drop and other activities to board the aircraft. Google maps was set with the car rental office, and we started.

We reached the airport, and there was no car rental office there! What do we do now. We cannot leave without returning the car. (Oh, no. Will we be stuck in Europe with the car!! 😛  )

We needed to ask someone where the car rental offices were. Typically, all car rental offices would be in the same place. But we were in the Airport, and it was a drop off location where we couldn't park for long. 

'Okay, you guys try to roam around or find a parking spot, I will check with someone', I got down of the car. Soorej was driving and he drove along. I went inside the airport and checked with a couple of people, and no one had any idea where the rental offices were. I called up Soorej. He couldn't find a parking spot and they had to exit the airport premises back to the road and continued searching for the car rental office.

We did try calling the rental company, but they wouldn't pick up as it was not their office hours yet.

I continued my research in Google maps and asking people and finally got some clue on where it was. There was a walkway connectivity from the airport to the rental company drop off location through the airport. I called up Soorej and he too had figured that place at the same time and was driving towards that place. I headed there by foot.

It is almost at the same time that me and the car reached a basement which was the car rental drop location. We were relieved. We took out our luggage, re-checked the car, took a video of it parked and dropped the key in a box there. That's it. The car is no more ours. 


The luggage was heavy, we felt heavier (literally too from all that food) as we walked to the airport to board the return flight. 


The Wake up call

Our transit was in Qatar, and we had some time there. From the airport, we all ordered a hot chocolate and chocolate croissant, Well, muscle memory.

Having that hot chocolate and chocolate croissant made us realize how rich those were in Europe. The croissant was soggy and hot chocolate not so much 'chocolaty'. That was our wake-up call. Okay guys, you are out of Europe. It was just like falling off from the bed, like pulling off the bandage. Reality has struck. Trip is over. Back to work. Back to school!! 


Europe.

Well, that was our Europe Trip. It was an amazing experience. A great exploration. Various cultures. Various food experiences. Lot of blunders which truly made the trip. (And Lots of amazing planning which led to all of these. 😜)


The other day, me and Simi were talking about one of the experiences we had during this trip when we realized that with time, these memories will fade. Such rich experiences, I shouldn't let that happen. That's the inspiration to write this travelogue. 


'This travelogue will help us keep these memories for ever..', I said as I started writing this.

' ..and also remind us that there are more places to visit in Europe.' Simi completed the sentence.


'There are?'


'Of course, there are. Is it time to plan the next one yet?'


 

Monday, December 4, 2023

5. How Not to plan a Euro trip! - Bye bye Chocolato, Hi to Gelato

Click here to read Part 2 : Bam! It's Amsterdam



 

Bye bye Chocolato, Hi to Gelato

27 June 2022 continues.

After grabbing a few more chocolate croissants, chocochip cookies and hot chocolate, we exited Switzerland. 

Snacking and driving, we reached Innsbruck in Austria. We intended to reach Innsbruck a bit earlier, but the chaos at the car rental company led to a delay and we reached only late in the evening. We went for a stroll nearby, had dinner and called it a day.

The plan for the next day was to do the Olpererhütte hike and click pics at the suspension bridge. It's a beautiful place of which we had seen photos and was in our 'must visit' list and we were really happy that were were so close. The sad part is that it still is in the list as close was not close enough.

The weather report for the following day was not so great, it was misty and with thunderstorms. We already had an experience with a thunderstorm hike and didn't want to repeat it. We had to quickly think of a Plan B. In comes Google maps. Our hotel for the next day was booked at Verona in Italy which was ~300km away, so we had to look for something on the way to Verona or in Verona itself.

Goole map showed all sorts of plan B. That is when it struck. I had found something that all 4 of us wouldn't be much excited about, but still would make our trip worthy for all the excitement the 5th one would have. The 'Peppa Pig land' in Gardaland resort in Verona!


28 June 2022

It was a 3-hour drive from Innsbruck to Verona. We started after breakfast and reached at around lunch time in Verona. After checking it to our hotel, we went to a shopping mall in Verona. The restaurants there were very tempting, and we finalized on one. No prizes for guessing what we ate for our first meal in Italy. Yes, wine and pizza it was. The taste and texture of the authentic pizza was amazing which we truly enjoyed.

Next destination was Peppa pig land for us. Soorej and Praveena definitely had nothing to do with Peppa pig and they decided to visit a lake nearby. For Peppa pig land, we found an economical option. Gardaland is a very big amusement park/resort which requires a whole day for exploration and Peppa pig land was just one small portion in it. There was this ticket plan in Gardaland that if we enter after 6 PM the tickets were of half price. We definitely didn't need the whole day as all we were interested only in Peppa pig land and not the rest.6 PM it is. Half price it is!


Peppa Pig Land


Nachu was truly mesmerized by the sight of Peppa pig land. Her dream to go in a hot air balloon came true when she boarded the hot air balloon shaped giant wheel. Of course, she would later grow up and realize that it wasn't a real hot air balloon. But for the time being this was good enough. 

The hot air balloon ride 😜


There were several rides in the Peppa pig land and Nachu truly enjoyed each one of them. After that, we explored some other kids' rides making it a memorable night. 



On to the next day.

 

29 June 2022

By now, it would have been evident that the Italy journey had a certain level of planning. A planning which we had to stick to, no matter what. Because the hotels were booked that way.

This day, for instance, the hotel was booked in Moneglia which was around 300 km away from Verona. So, whatever the plan for the day, we had to reach Moneglia by evening. How is that for a plan?

We roamed around in Verona in the morning visiting some churches and walking around the streets. We had on our list that we had to try Gelato from Italy because it was invented there. On the streets of Verona, we found many Gelato shops and understood that it was time to start our Gelato exploration. We had the first of the many Gelatos that we were going to have during the trip, had lunch in a busy street where we had some amazing Lasagna and then started our drive to the 'planned' accommodation.

It was a good drive, a bit longer that we expected, but we managed to reach the Moneglia beach before sun set.

It was a small beach and all shacks where closed. There were only a couple of eateries open, and we had some sea food pizza which were initially reluctant to have but turned out to be a good culinary experience.


30 June 2022 

Our stay for the night was in Florence, 200 kms away!

But yeah, we had enough time to explore Cinque Terre, the primary reason we stayed at Moneglia. 

Cinque Terre was a beauty. It is a group of 5 islands. The cliffs had buildings on terraces, narrow roads, steps to hike to the top, all of which overlook the clear sea. A photo frame in each angle. We didn't hike all the way to the top but did hike up to some height where we could get a good view. The lunch with that view too was special in itself and Italy again didn't disappoint us with its food.

Amazing visuals

Cinque Terre





We left Cinque Terre in the evening to reach Florence late in the night. In Florence, we had chosen a camping site for stay, for economic reasons. Well, the camping site was an amazing one with all kinds of options for campers, like tents, rooms, RV parking space etc.

We crashed as soon as we reached there.


1 July 2022

Okay, so where do we go this day? Or rephrasing the question, where had we booked an accommodation for the night?

Easy answer. For a change it was the same place.

That's because this day had a very specific plan. Visit the leaning tower of Pisa. 

After breakfast, we started our drive towards the Leaning tower of Pisa. We reached there at around noon and reached our destination. More than the building itself, it was the marketing that mesmerize



d me. How a fault was marketed so well that people all around the world including us drove all the way to see the 'architectural marvel'. We took the mandatory pic with Pisa, leaning over it, trying to hold it etc.

Who has a better balance?



We had a sumptuous lunch from one of the eateries on the street. What mesmerised us more than the architectural marvel is the taste of the cheesecake, which none of us wanted to share but have the whole on our own. Especially when sharing a cheesecake with the 'cheesecake magician' Simi (you blink your eyes and its gone!). No wonder they say, 'Sharing is scaring!'.

We then drove back to our camp.

We then spent time with the amenities in the camp like the swimming pool and had dinner from the camp itself.


 Day it is.


 

Click here to read Part 6 (last part) - The Wake up call

Tuesday, November 28, 2023

4. How Not to plan a Euro trip! - Its never late, for another chocolate

Click here to read Part 2 : Bam! It's Amsterdam



Its never late, for another chocolate

25 June 2022

We checked out from Grindelwald and as usual asked Simi what was the plan for the day. She smiled and gave the usual reply, 'more nature'.  We visited Oeschinensee and Blausee. It was a much more relaxing day with lot of time for taking pictures. And exactly on this day, the memory card of our camera got corrupted denying the universe from witnessing all the solo pics/couple pics/family pics/group pics that we took that day.


Luckily we had mobile phones with us.


On the way to Oeschinensee 



Blausee - Deosn't it look dreamy?

Blausee - a glimpse




One interesting activity we did was the mountain coaster which was a first-time experience and an amazing one. It was a ride where a person sits on a cart and the cart goes through a slide of almost 750 meters amidst nature. Me and Nachu sat on one cart, and I started the video of my camera to capture the complete ride. But the moment the ride started the video automatically stopped. 😐 This doesn't seem to be a good day to capture memories digitally!

 

The video gone wrong

 

After a gap of 2 days, we returned to Sudhi's place and called it a day.

 

 26 June 2022

 

'What is the plan today?'

'More nature'

 

It was a Sunday and Sudhi, Swati and Swasti also joined us for the sightseeing. We visited Mount Stoos. To reach the top, we had to go via the world's steepest funicular. Up above, we were truly awestruck by the view. Even though we jokingly said that it was only 'nature' every day and no city vibes, the beauty of nature really amazed us. There were mountains, greenery, lakes, and one could just stand on the viewpoint and gaze at the beauty for hours together. But not when you have a 4-year-old kid with you. There was a park there with swings and slides and Nachu and Swasti played there for some time. It was too windy and after our regular photo sessions, we dispersed from that place.

Happily walking towards getting featured in my blog




 

with our Swiss hosts

Is nature looking too artificial?


In the evening, we visited a restaurant on the banks of Lake Lucerne with a mission to try the local cuisine, especially the Swiss national dish, Swiss cheese fondue.

Sudhi graciously paid the bill stating that we were guests, and we could pay when they visited Bangalore. 

 

Sudhi, we are waiting for you to come to Bangalore to buy you the Bangalore special Bisi Bele Bath from Shanthi Sagar😜.

No, seriously come down, let's continue the party that we put on a pause in Switzerland.

 

That was our last night in Switzerland and Nachu and Swasti truly enjoyed the time dancing and playing on the Lucerne bridge.

Thanks to Sudhi, Swati and Swasti, an evening to truly remember ever!

 

27 June 2022

It was time to bid farewell to Switzerland, but not without a 'memorable' incident.

 

We had to drop the rental car and take another one which we had booked for the cross country drop off. Me and Soorej planned to drop the older car and pick the new one and then go home to pick the others. That way they could spend time at home to pack, get ready etc. Now, we couldn't pick the new car and then drop the old one because the drop off time of the old car was earlier than the pickup time of the new one. Delay in dropping off will lead to hefty charges. So, the plan was that I would drop Soorej to the rental office of the new car, then go and return the old one and wait there. By that time, Soorej will pick the new one and come and pick me.

 

Soorej was driving when we reached the location of the new car rental. He got down from the car and I took over the driver's seat. Soorej went ahead to the car rental office. I drove off to the other car rental office. The drop off time was nearing.

 

I drove through Zurich city. Driving in the city was totally different from driving in the countryside. There were too many cars, buses, bicycles in the cycle lanes, trams on the middle of the road etc and several rules to follow. I was driving highly concentrated and reached a traffic signal. While staying at the signal, I got startled with a thought! The car key was with Soorej. I think he had put it in his pocket while driving and when he got down, the car key went with him.

 

Yeah, so I was driving a car on the busy street of Zurich at the busiest hours, and I did not possess the car key with me. If the car engine shuts down for some reason, I would have no way to start the car. I looked at the rear-view mirror and it was a police car behind me. Wow. No other car would have made the situation more dramatic. I waited for the signal to turn green. The car meanwhile went to sleep. A chill ran through my spine.

 

The signal turned green. I pressed the accelerator and the car started and took off. I sighed relief for the time being, but still the thought of engine shutting down lingered in my mind. I wanted to quickly reach the rental office but there was no way to cruise with the busy traffic.

I somehow managed to reach the rental office exactly at the drop off time and was relieved. 

The relief was only for half a second when I realized that to return the car, I need to return the key as well. I called up Soorej before getting out of the car. He said he has started off with the formalities for the new car and will be getting the car soon. I got off the car and told them that Soorej was just nearby and has the key with him. 

For them, the car return time is when I hand over the key and they started threatening me to charge for late return. I convinced them for more than half an hour that the key is just 5 minutes away (they didn't seem to believe me for some reason). Soorej finally arrived and we handed over the key. That is when the rental company added more drama to the story. Well, that is too long a story to be covered as a sub plot. So, that one is for some time later.

 

We walked out of the rental office, and I looked at the new car. A Volkswagen Touareg! It was such a huge one. Truly majestic. 

We drove home and picked up the others. With all the incidents, we were late to start our day. We said bye to Sudhi, Swati, and Swasti. They were amazing hosts and truly made our trip smooth as Swiss butter. You guys truly rock! (I think we should visit you again to thank you personally. 😜😁)

 

Okay Touareg, time to cross the Swiss border. On our way, we saw a supermarket and wondered whether we should get our usual hot chocolate and chocolate croissants, and some chocolates for the way. We looked at the time and it was already too late. But it's Swiss chocolate. We looked at the time again. 

The car waited in the supermarket's parking lot.

 

It’s never late, for another chocolate.

 

 

Isn't it a small car for our remaining trip?





Oeschinensee Mounatin coaster video - https://youtu.be/7rQbYSC41Tk


Friday, November 24, 2023

3. How Not to plan a Euro trip! - Here we land, Switzerland




Here we land, Switzerland

21 June 2022

 

We took a flight from Amsterdam to Zurich, and I messaged Sudhi when we landed. We had booked a self-drive rental car from Zurich airport, so we had to take the car and drive to Sudhi's home. He had shared his home location with us. A guy from the car rental company was standing on the airport with my name on the placard. 'It's the first time I am experiencing this, someone holding a placard with my name', I said, and we walked towards him. The car rental office was a few kilometres away from the airport and he had come to pick us up. We reached the car rental office. There stood our car waiting for us. A BMW X3.

 


It felt quite different to drive as it was a left-hand drive, however after the initial hiccup, I started enjoying the drive. The features like lane assist would keep me in lane and anti collission breaking would automatically break when the car is closer to the vehicle in front. I didn't have much to do, I wondered whether I was driving the car or the other way round! We did not get much time to enjoy the drive as we reached Sudhi's home. 

Sudhi welcomed us with hot home-made chai! Yum! The chai felt even more fulfilling as we were having tea for the first time in last 3 days.

 Sudhi, his wife Swati and 6-year-old daughter Swasti stayed there. Swati was on a business trip and would return that night. On reaching their house, Nachu instantly started playing with Swasti. Just like we got tea, it was a welcome change for her after seeing only us adults for the last 3 days.

 After the refreshing tea, we took some rest and visited the Lake Lucerne which was pretty close from where we stayed. We had a walk around the lake and enjoyed the natural beauty. Then it started raining and we had to head back home.

Sudhi, who is an amazing cook was ready with some amazing home cooked dinner and he also had stocked the local beer in his fridge for us. What is hospitality if not this? Athithi Devo Bhava! 

Swati came back from her business trip, and we all enjoyed some family time. Nachu was delighted to watch Peppa pig on TV after 3 looong days!

 

22 June 2023

As per Sudhi and Swati's suggestion, we planned to visit Rhine falls. Commute wasn't a problem anymore as we had a car to drive us around. Rhine waterfalls was a beautiful sight for the eyes. The waterfall was breath taking and we took a boat ride by the waterfall. We went close to the falls and the water sprayed upon us which in itself was a refreshing experience.




Rhine falls


After visiting the falls, we went to a street to have dinner. Walking to a Mc Donald's made us realize that everything in Switzerland is costlier compared to that in Amsterdam.

After strolling through the city for some more time, we went back home, again to some amazing home cooked food! 😋

Peppa pig played on TV, and we conversed all sort of random things. It was a relaxing evening, a perfect way to end the day considering we had a much busier day planned ahead of us.


 23 June

We started from home at around 9 and drove towards Lauterbrunnen. On the way, we grabbed some chocolate croissants and choco chip cookies. We realized that we were being robbed of having the real joy of eating chocolates back home. The amount and quality of chocolate in the croissants and choco chip cookies were unimaginable and the more we ate, the more we craved for more.

Since Simi was the main itinerary planner, first thing in the day, we used to ask her the plan for the day. In Switzerland, the answer was kind of a template, with only the place name changing. 'What to see there?'. 'Nature'. 

Nature, truly beautiful, not overrated a bit. Each view was a frame, and we really enjoyed the drive. We just wanted to stop at each point to click pcs but then we would never reach our destination. We did a few pitstops though. 




At one such pitstop, we did notice something interesting. We just got off the car and were stretching ourselves, when we saw 5 Porche cars come together, revving and park at the parking spot.  It was a sight to see. Yeah, they might be seeking attention, and they definitely caught not just ours but everyones around there. We keenly looked at who would get out of those cars. More than amazed, we awed seeing 5 sixty plus gentlemen get out of the car. Man, they were enjoying their retired life. We really wanted to ask if they would adopt us. We were also five, the counts matched! 😜

Back to reality, we continued our drive and reached Lauterbrunnen. Again, a pleasing sight to the eyes. We had lunch, roamed around and spent some time in the kids' park. 


Lauterbrunnen



By this time, Nachu was fully comfortable in walking along the footpaths without being held. Simi told her to be cautious in these unfamiliar places.'Unfamiliar? these are familiar places for me, she said!' and continued exploring the place.



We continued to Grindelwald, where we had booked our stay for the night.

 


24 June

We had to execute 1 out of the 2 plans. 1. Visit top of Europe (via gondola ride) or 2. hike to Bachalpsee lake. The weather that day wasn't too kind to us, it warned us of thunderstorms and less visibility. The ticket rates to top of Europe also helped us in deciding against going there. Trek it is! We still had to take a Gondola to Station Bort and then start the trek. While going to the gondola station, we saw someone selling grilled chicken. We bought a whole chicken as a snack in case we felt hungry on the way. We could get the actual lunch once we reach there.

View from the Gondola ride



Station Bort to Bachalpsee lake is more than a 2-hour hike. Contrary to the weather report, the weather actually was kind to us. It was cold and misty though, which was perfect for the hike, and we started the hike. It was an easy path, picturesque. The initial thrill of posing for photos died down a bit when we had to walk for more than an hour. It then slowly started drizzling and we we wore our ponchos. 


The trek





Break between the trek


It took us more than 2 hours to reach the destination. Nachu, without any complaints walked the complete hike with us, the complete 2 hours! When we reached there, some tourists saw her walk and welcomed her with claps and appreciations. It indeed was an appreciable feat, but she really didn't understand what she had achieved.

We walked to the lake, and it was dreamy. Beautiful. But our hunger overpowered the desire for taking pics. Speaking about hunger, we realized that there was no shop or cafe on the top. So, all we could eat was that one chicken than we had bought. After the hike, we were so hungry that the chicken transformed into just bones in a few minutes. Those few minutes were more than enough for the weather forecast to come true.

The rain became heavy. Fog filled up the area and we couldn't see anything a few meters away. We couldn't even see the lake, the beauty of which we thought we would enjoy after our lunch. We ran to the side of a small building and stood there waiting for the rain to stop. Nachu meanwhile who had a very hectic day from all the hike, fell asleep. Okay. So now how do we go back with the rains and Nachu sleeping?

The rain reduced but didn't stop completely, neither did we expect it to stop. So, it made no sense to wait as it would also get dark pretty soon. So, we carried Nachu (mostly me 💪), and walked back. Nachu had the soundest sleep, with even the rainwater falling on her not waking her up. 

Once we reached back, we were again energized with hot chocolate, then we walked around Gridelwald, had dinner,  and switched off ourselves recharging for the next day.

 

Gridelwald