ചേച്ചി സ്കൂളില്‍ പഠിക്കുന്ന കാലം...ഒന്നിലോ രണ്ടിലോ എങ്ങാണ്ടാണ്...ഒരു ഒക്ടോബര്‍ 2.
സ്കൂളിലെ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ ഒക്കെ കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ ചേച്ചിക്ക് ഒരു സംശയം... ഒന്നെന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര സംശയം,"അമ്മെ, സ്കൂളില്‍ എല്ലായിടത്തും ഗാന്ധിയുടെ ഫോട്ടോസ് ഉണ്ടായിരുന്നു...പക്ഷെ ജയന്തിടെ ഫോട്ടോസ് എവിടേം കണ്ടില്ലല്ലോ ".വീട്ടില്‍ എല്ലാവരും ചിരിക്കാന്‍ തുടങ്ങി...അന്ന് കേവലം ഒന്നോ രണ്ടോ വയസുള്ള എനിക്ക് കാര്യം മനസിലായില്ലെങ്കിലും 'ചേച്ചിയല്ലേ പറഞ്ഞെ, എന്തേലും മണ്ടതരമാകും', എന്ന വിശ്വാസത്തില്‍ ഞാനും തല തല്ലി ചിരിക്കാന്‍ തുടങ്ങി...പിന്നെ ചേച്ചിടെ ഒരു ഫ്രണ്ട് ആണ് ചേച്ചിയെ രക്ഷപ്പെടുതിയെ."അയ്യേ, സരിക്കറിയില്ലേ ?, ഈ ഗാന്ധിയും ജയന്തിയും ഒരാളാണ് ", ചേച്ചിടെ മണ്ടത്തരം റിലേറ്റിവ്ലി ചെറുതായത് അപ്പോഴാണ് ...!
വീണ്ടും സ്കൂളില്‍ പഠിക്കുന്ന കാലം....ചില ആളുകള്‍ പറയും, 'കണക്കില്‍ നമ്പര്‍ മാത്രം ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ പുലി ആയിരുന്നു, ആല്‍ഫബെറ്റ്സ് വന്നതോട് കൂടി ആകെ പ്രശ്നമായി' എന്ന്..പക്ഷെ ചേച്ചിക്ക് അങ്ങനെ ആയിരുന്നില്ല... കണക്കില്‍ പണ്ടേ ചേച്ചി കണക്കായിരുന്നു...ആല്‍ഫബെറ്റ് ഉള്ളപോഴും, ഇല്ലാത്തപ്പോഴും .....പിന്നെ കണക്കുമായി ബന്ധപ്പെട്ടിട്ടല്ലെങ്കിലും കണക്കിലെ ആകെ ഒരു സിംബല്‍ ആണ് ചേച്ചിക്ക് ഇഷ്ടം . ' θ ' !
അതൊക്കെ പോട്ടെ...ഈ സംഭവം നടക്കുന്നത് ചേച്ചി എത്രാം ക്ലാസ്സില്‍
പഠിക്കുംബോഴാണെന്ന് ഓര്‍മയില്ല...പക്ഷെ സംഭവത്തിന്റെ ഒരു പ്രാസത്തിനു വേണ്ടി നാലാം ക്ലാസ്സ് എന്ന് കരുതാം.4 ആപ്പിള്‍ ഉണ്ട്..4 ആള്‍ക് വീതിച്ചു കൊടുക്കണം..അങ്ങനെയാനെങ്ങില്‍ ഓരോരുത്തര്‍ക് എത്ര ആപ്പിള്‍ വീതം കിട്ടും എന്നായിരുന്നു ചോദ്യം.ചേച്ചിടെ കണക്കു കൂട്ടല്‍ പ്രകാരം ഓരോരുത്തര്‍ക്കും 4 ആപ്പിള്‍ വീതം കിട്ടും!!! ഈശ്വരാ...ചേച്ചിടെ ഈ കാല്‍ക്കുലേഷന്‍ സത്യമായിരുന്നെങ്ങില്‍ ലോകത്ത് പട്ടിണി ഉണ്ടാവില്ലായിരുന്നു..!
ഇതൊക്കെ പഴയ കാലം...കാലങ്ങള്‍ കടന്നു പോയി...ഇപ്പോള്‍ കല്യാണമൊക്കെ കഴിഞ്ഞു ചേച്ചിയും ലെജിയളിയനും അങ്ങ് ദുബായിലെ മണലാരണ്യങ്ങളില്‍ ആണ്...ഒരിക്കല്‍ ജോലിയുടെ ആവശ്യത്തിനു ലെജിയെട്ടന്‍ ഓണ്‍സൈറ്റ് ആയി അസര്‍ബൈജാന്‍ പോകേണ്ടി വന്നു...അസര്‍ബൈജാനില്‍ പൊയ് അവിടത്തെ ജോലി ഒരു വിധം അലങ്കോലപെടുതിയത്തിനു ശേഷം, ലെജിയെട്ടന് തിരിച്ചു വരാനുള്ള ടൈം ആയി..പിറ്റേ ദിവസം ലെജിഎട്ടന്‍ എത്തും ...അന്ന് ചേച്ചിയും ഞാനും സ്കൈപ്പില്‍ സംസാരിക്കുകയായിരുന്നു..സൈഡില്‍ വിഷ്ണുവും ഹരിയും ഉണ്ട്, ചേച്ചി എന്നോട് പറഞ്ഞു "ഡാ, നാളെ ലെജി വരും, ഞാന്‍ സ്വന്തമായി ഡ്രൈവ് ചെയ്തു എയര്‍പോര്‍ട്ടില്‍ പോകുന്നുണ്ട്...".
"ആഹ, കൊള്ളാലോ...ഇനി ലെജിയെട്ടന് ജീവിതത്തില്‍ ഒരിക്കലും അമ്യുസ്മെന്റ്റ് പാര്‍കില്‍ പോകേണ്ടി വരില്ലല്ലോ ", ഞാന്‍ പറഞ്ഞു
"പോടാ പോടാ...ജനിച്ചത് മുതല്‍ പറയാന്‍ തുടങ്ങിയ അതെ ചളി വീണ്ടും വീണ്ടും പറയും."
"ഞാന്‍ ഒരിക്കലും പറഞ്ഞ വാക്ക് മാറ്റി പറയില്ല എന്ന് ഇപ്പൊ മനസിലായില്ലേ...ആട്ടെ,വീട്ടില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് എത്ര ദൂരമുണ്ട്?"
"250 km"
"എന്റെ അമ്മോ ..അപ്പൊ എത്ര നേരം എടുക്കും?"
"1 മണിക്കൂര്‍ "
"യെന്ത്???അപോ ചേച്ചി എത്ര സ്പീഡില്‍ ആണ് വണ്ടി ഓടികുന്നത്?"
"140 km / hr"
കേട്ട വഴിക്ക് ഞാന്‍ ചിരിക്കാന്‍ തുടങ്ങി.വിഷ്ണുവും തുടങ്ങി ചിരി. പണ്ട് ഞാന്‍ ഗാന്ധി ജയന്തി ജോക്ക് കേട്ട് ചിരിച്ച പോലെ ഹരിയും ഇരുന്നു ചിരിച്ചു.കുറച്ചു കഴിഞ്ഞപോള്‍ അവനു വരെ കാര്യം മനസിലായി...പക്ഷെ ചേച്ചി കരുതിയത്, ചേച്ചിടെ ഡ്രൈവിംഗ് സ്കില്‍സിനെ കളിയാക്കുകയാണെന്നു ...
"എന്താ ഇത്ര ചിരിക്കാന്‍?ഞാന്‍ മുന്പും പോയിട്ടുണ്ട് "
"250 km?", ഞാന്‍ വീണ്ടും ചോദിച്ചു
"അതെ ", അതേ റിപ്ലൈ
"140 km / hr?"
"അതേന്ന് ", ചേച്ചി ആണയിട്ടു പറഞ്ഞു
കുറെ നേരം കൂടെ ചിരി തുടര്‍ന്നതിനു ശേഷം ഞാന്‍ പറഞ്ഞു,"ചേച്ചി , 140 കിലോമീറ്റര്‍ പര്‍ ഹവറില്‍ 1 മണികൂര്‍ വണ്ടി ഓടിച്ചാല്‍ എത്ര km സഞ്ചരിക്കും?"
കുറച്ചു നേരം ആലോചിച്ച ശേഷം ചേച്ചി, "ഹീ ....140 km", ഭാഗ്യം , അപോഴെങ്ങിലും ചേച്ചിക് കാര്യം മനസിലായി... എയര്‍പോര്‍ട്ടിലേക്ക് 140 km നു അടുത്തെ ദൂരം ഉള്ളു എന്ന് പിന്നീട് ഗൂഗിള്‍ മാപ്സ് പറഞ്ഞപോഴാ ചേച്ചി വിശ്വസിച്ചേ...
കണക്കില്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇംഗ്ലീഷില്‍ ചേച്ചി പുലിയാ .പ്രത്യേകിച്ച് ആക്സെന്റ് .W നെ 'ഡബ്ലിയൂ' എന്ന് പറയരുത്, മറിച്ചു 'ഡബ്യു' എന്ന് പറയണം എന്നാ ചേച്ചി പറയാറെ.Kiss the 'W' and bite the 'V' എന്നാണത്രേ ശാസ്ത്രം.
ഇതൊക്കെ അറിയാവുന്ന എംകേ ഒരിക്കല്‍ ചേച്ചിയെ ഫോണ്‍ വിളിച്ചു ചോദിച്ചു,"സരി, നിന്റെ വീട്ടില്‍ അവന്‍ ഉണ്ടോ?"
"അവനോ?ഏതവന്‍ ?"
"മൈക്രോവേവ് അവന്‍ ... "
"ഓഒ..ഓവന്‍ " , എന്ന് ചേച്ചി
"അത് ശെരി , 'ഓവന്‍ ' ഒക്കെ നിനക്ക് അറിയാമല്ലേ..നിനക്ക് മനസിലാവില്ലെന്നു കരുതിയ ഞാന്‍ 'അവന്‍ ' എന്ന് പറഞ്ഞെ..."
അല്ലെങ്കിലും ചേച്ചി, മലയാളി എന്നും മലയാളി തന്നെ...ഓവന്‍ എന്നും ഓവന്‍ തന്നെ... ലളിത എന്നും 'ലളിദ' തന്നെ...ചേച്ചിയും ഇംഗ് ലീഷ് കാരും പറയും പോലെ 'ലലിത്ത' ആവില്ല... :)
ഇനി ഹിന്ദി...ഒരിക്കല്‍ ഞാനും ചേച്ചിയും ഒരു സൂപ്പര്‍ മാര്‍കെറ്റിന്റെ മുന്പില്‍ നില്കുകയായിരുന്നു.. സൂപ്പര്‍ മാര്‍കെറ്റിനോട് ചേര്‍ന്ന് ഒരു പച്ചക്കറി കടയും ഉണ്ട്..."ഈ പച്ചകറി കട ഈ സൂപ്പര്‍ മാര്‍കെറ്റിന്റെ ഭാ ഗമാണോ ആവോ ", ഞാന്‍ ചേച്ചിയോട് സംശയിച്ചു പറഞ്ഞു
"എന്റെ കണക്കു കൂട്ടല്‍ പ്രകാരം...",ചേച്ചി പറഞ്ഞു തീരുന്നതിനു മുന്പ് ഞാന്‍ ഇടപെട്ടു,''അല്ല, ചേച്ചിടെ കണക്കു കൂട്ടലല്ലേ..വെറുതെ കൂട്ടി തെറ്റിക്കാന്‍ നില്‍ക്കണ്ട..അയാളോട് ചോദിച്ചു നോക്കാം
" ഓക്കേ, ഞാന്‍ ചോദിക്കാം ", എന്നും പറഞ്ഞു ചേച്ചി പച്ചകറി കടക്കാരന്റെ അടുത്ത് പൊയ്, "ഭൈയാ",
ഭൈയ തിരിഞ്ഞു നോക്കിയ വഴിക്ക് ചേച്ചി ,"ക്യാ യെ കടാ ഉസ് കടാ കെ ഭാഗ് ഹേ?"
ചെറിയ ഉള്ളിടെ സൈസില്‍ ഉണ്ടായിരുന്ന കടക്കാരന്റെ റെറ്റിന സബോള കണക്കിന് പുറത്തോട്ടു തള്ളി നിന്നിടത്തു കഥ അവസാനിക്കുന്നു...
കഥകള്‍ എല്ലാം അവസാനികുന്നില്ല്
ഇനി ഇതൊക്കെ ഇപ്പൊ എന്തിനാ പറയാന്‍ പോയത് എന്നാണോ?
കണക്കു കൂട്ടാന്‍ അറിയില്ല എന്നാണേലും, വീട്ടില്‍ കലണ്ടര്‍ ഇല്ലെങ്കിലും എല്ലാ കൊല്ലം ഓഗസ്റ്റ് 23 കറക്റ്റ് ആയി കണക്കു കൂട്ടി ബര്‍ത്ത്‌ഡേ ഗിഫ്റ്റ് ചോദിച്ചു വാങ്ങുന്ന ചേച്ചീ ...ഹാപ്പി ദ ബര്‍ത്ത്‌ഡേ ...എനിക്ക് 10 പൈസടെ ചെലവില്ലാതെ ഈ ഓര്‍മ കുറിപ്പുകളാണ് ചേച്ചിക്കുള്ള സമ്മാനം...
അതോ ലെജിയെട്ടന്‍ പറഞ്ഞ പോലെ 'സര്‍പ്രൈസ്' ആയി ഞാന്‍ ഒരു ഫോണ്‍ വാങ്ങി തരണോ? :)
'ചക്കിക്കൊത്ത ചങ്കരന്‍', എന്ന് ആരെങ്കിലും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ഞാന്‍ അവരെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിചിട്ടല്ല,തികച്ചും യാദ്രിശ്ചികമാണ് എന്ന് ഓര്‍മപ്പെടുത്തുന്നു..ഇതോടൊപ്പം 2 പേര്‍ക്കും സന്തോഷ ഒന്നാം വിവാഹ വാര്‍ഷികവും നേരുന്നു...
എന്നെ പോലെ ഒരു അനിയനെ കിട്ടിയതില്‍ ചേച്ചിക്കും...അളിയനെ കിട്ടിയതില്‍ ലെജിയെട്ടനും അഭിമാനിക്കാം...അത് തന്നെയല്ലേ ഏറ്റവും വലിയ സമ്മാനം!!
:)