Saturday, January 12, 2013

ആഹ്ലാദങ്ങള്‍ .. ആശംസകള്‍ ..

ഒരു കഥ എഴുതുമ്പോള്‍ എനിക്ക് ഏറ്റവും അധികം ബുദ്ധിമുട്ട് അതിലെ കഥാപാത്രങ്ങള്‍ക്ക് പേര് കണ്ടു പിടികുന്നതിലാണ്..അത് കൊണ്ട് തന്നെ 'കഥ' എന്ന പേരില്‍ ഞാന്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന ഈ സംഭവത്തില്‍ ഒരു കഥാപാത്രത്തെ ഞാന്‍ 'ഞാന്‍' എന്ന് വിളിക്കാം, എന്റെ പേരും നല്‍കാം ..ഒരാള്‍ക്ക്‌ പേരിടാതെ രക്ഷപ്പെട്ടല്ലോ..
പറഞ്ഞു വന്നതെന്താണെന്നു വച്ചാല്‍ ഈ 'ഞാന്‍' അക്ച്ചുലി ഞാന്‍ അല്ല..വേറെ ഏതോ ഒരു 'ഞാന്‍' ...

====================


"അളിയാ, ഒരു സംഭവമുണ്ടായി..", ഫോണിന്‍റെ അങ്ങേ അറ്റത്ത്‌ നിന്നം വിമല്‍ മൊഴിഞ്ഞു.
"എന്താടാ?"
ആവേശത്തോടെയും ആകാംഷയോടെയും വിമല്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത പറഞ്ഞു ,"നമ്മുടെ നിവിന് 10000 രൂപ ലോട്ടറി അടിച്ചു"
"എന്ത്?",ഞാന്‍ ചോദിച്ചു,"അവന്‍ ലോട്ടറി ഒക്കെ എടുക്കാറുണ്ടോ?"

"അതല്ലാ, അവനു HDFC ബാങ്കില്‍ നിന്നും ഒരു മെസ്സേജ് ..Account  Credited with Rs .10000 എന്ന് ..ആരോ Account  മാറി പൈസ അയച്ചതാ തോനുന്നു  " 

"യെന്ത്? ഞാനൊക്കെ കുറെ കാലമായി അക്കൗണ്ടും കൊണ്ട നടക്കുന്നു..നമുക്കൊന്നും ആര്‍ക്കും അയക്കാന്‍ തോനിയില്ലല്ലോ..ആ പിശുക്കനല്ലേ അയച്ചുള്ളൂ ..നീ അവനു ഫോണ്‍ കൊടുത്തേ ",വിമല്‍ നിവിന് ഫോണ്‍ കൈമാറി 

"ഡാ...ട്രീറ്റ്‌ എപ്പോള്‍, എവിടെ വെച്ച്?", ഞാന്‍ ചോദിച്ചു 

"ആ പൈസ തിരിച്ചു കൊടുക്കേണ്ടി വന്നാലോ?"

"അതൊന്നും ഇല്ല..ഇപോ റോഡില്‍ ഒരു 100 രൂപ നോട്ട് നീ കണ്ടു എന്ന് വിചാരിക്ക്‌ ..അത് നീ എടുക്കില്ലേ?അത് പോലെ ഉള്ളു ഇതും..മാത്രമല്ല, നിന്റെ  അക്കൗണ്ടില്‍  കിടക്കുന്ന പണം എടുക്കാനൊന്നും ബാങ്കിന് അധികാരമില്ല.."

"ആണല്ലേ..? എന്നാല്‍ വാ, ഒന്നും നോക്കണ്ട ..ഇന്ന് വൈകുന്നേരം കൂടാം.."

'അത് കലക്കി..കുറെ കാലമായി ഈ പട്ടി നിവിനോട്‌  ട്രീറ്റ്‌ ചോദിക്കുന്നു...ഇങ്ങനെ എങ്കിലും അത് കിട്ടാറായല്ലോ...', ഞാന്‍ ആത്മഗദം പറഞ്ഞു.

--------------------

വായില്‍ കൊള്ളാത്ത പേരുള്ള ഒരു പബ്ബില്‍ ഞങ്ങള്‍ ഒത്തു കൂടി..

"മൊത്തത്തില്‍ എനിക്ക് ഇപ്പോള്‍ നല്ല സമയമാണ്..ഓഫീസില്‍ ഒരു കിടിലം പെണ്‍കുട്ടി ഉണ്ട്..ഞാന്‍ അവളെ വളയ്ക്കാനുള്ള കഠിനമായ ശ്രമത്തിലാണ്...ഇന്നലെ എന്റെ ഒരു അത്യുജ്വല കോമഡി കേട്ട് അവള്‍ ചിരിയോട് ചിരി..",നിവിന്‍ പറഞ്ഞു 

"ഹ ഹ..നീയോ കോമഡിയോ ..എന്താ ..കേള്‍ക്കട്ടെ " ഞാന്‍ ചോദിച്ചു 

"അവള്‍ എന്നോട് പേര് ചോദിച്ചു..ഞാന്‍ പറഞ്ഞു ,'പേര് നിവിന്‍, പോളി യില്‍ പഠിച്ചു...I am നിവിന്‍ പോളി ' ... ഇത് കേട്ടിട്ട് അവള്‍ ചിരിയോട് ചിരി "

"ഹ ഹ..ഇത് അവള്‍ നിന്നെ കളിയാക്കി ചിരിച്ചതാണ് ", ഞാന്‍ പറഞ്ഞു 

"പോടാ പുല്ലേ.", നിവിന്‍ പറഞ്ഞു 

ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തി.
ബിയര്‍ കുപ്പികള്‍ നിരന്നിരുന്നു...ഞാനും നിവിനും വിമലും ത്രികോണാകൃതിയിലും !

"ചിയേഴ്സ്  പറ", നിവിന്‍ ബിയര്‍ ബോട്ടില്‍ പൊക്കി പിടിച്ചു കൊണ്ട് പറഞ്ഞു .
"നമ്മള്‍ മലയാളികള്‍ അല്ലെ...ചിയേഴ്സ് വേണ്ട...ചിയറുകള്‍ എന്ന് പറയാം ", മാതൃഭാഷസ്നേഹിയായ ഞാന്‍ പറഞ്ഞു ..
"എന്നാല്‍ പിന്നെ ചിയറി ന്റെയും മലയാളം പറഞ്ഞു കൂടെ ..അതെന്താ?", നിവിന്‍ ചോദിച്ചു 
"ആ?ഞാന്‍ ഈ പോളി ടെക്നിക്കില്‍ ഒന്നും പഠിച്ചിട്ടില്ലല്ലോ..എനിക്കറിയില്ല ", ഞാന്‍ പറഞ്ഞു 
"ആക്കല്ലേ....ഞാന്‍ തന്നെ പറയാം..ആഹ്ലാദം ", നിവിന്‍ തന്നെ ഉത്തരം പറഞ്ഞു..

ഓ...അപ്പൊ ഈ പോളി ടെക്നിക്കില്‍ പഠികുന്നതിനു കാര്യമൊക്കെ ഉണ്ടല്ലേ.!

"ആഹ്ലാദങ്ങള്‍ ",ഞങ്ങള്‍ ഉറക്കെ പറഞ്ഞു 

"ബിയര്‍ കുപ്പികള്‍ കൂട്ടി മുട്ടി ഉണ്ടാകുന്ന കാതിനിംബമേറിയ ഈ ശബ്ദം ഏതു   സൗണ്ട് എഞ്ചിനീയര്‍ വിചാരിച്ചാലും റീക്രിയേറ്റ് ചെയാന്‍ പറ്റൂല അല്ലെ  ", നിവിന്‍ ചോദിച്ചു...

"എടാ..നീ ഇങ്ങനെ സന്തോഷിച്ചോ..ഞാന്‍ എന്റെ അപ്പ്രൈസല്‍ കഴിഞ്ഞ ക്ഷീണത്തിലാണ് ", ഞാന്‍ പറഞ്ഞു 

"എന്ത് പറ്റി , എത്ര ഹൈക്ക് കിട്ടി?", വിമല്‍ ചോദിച്ചു .

"എന്ത് പറയാന്‍?.Think out of the box, take initiative, പിന്നെ Procative, Assertive,  എന്നിവയൊക്കെ ആവാന്‍ പറഞ്ഞു.ഇതിന്റെ ഒക്കെ അര്‍ഥം അറിയാമായിരുന്നെങ്കില്‍ ഞന്‍ എന്നേ ഈ പണി ഒക്കെ നിര്‍ത്തി വല്ല രണ്‍ജി പണിക്കര്‍നു  വേണ്ടി സ്ക്രിപ്റ്റ് എഴുതാന്‍ പോവില്ലായിരുന്നോ ..ഇത് കൂടാതെ ഒരു ഒടുക്കത്തെ  ഹൈക്കും ..ആര്യഭട്ടയോട് ദേഷ്യം വന്നത് അപ്പോഴായിരുന്നു ...ആര്യഭട്ട 0 കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ എനിക്ക് 1% ഹൈക്ക് എങ്കിലും കിട്ടിയേനെ...പിന്നെ കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ഈ അപ്പ്രൈസലിന്റെ ദുഃഖത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ വരുന്ന വീക്കെന്റിനെ മറക്കുന്നത് ശരിയല്ല..അത് കൊണ്ട് ഞാന്‍ ആ ദുഃഖം മറന്നു..", ഞന്‍ എന്റെ നീണ്ട കഥ നിര്‍ത്തി.

 ബിയര്‍ കുപ്പികള്‍ വന്നു കൊണ്ടേ ഇരുന്നു..

"നിനക്ക് അപ്പ്രൈസല്‍ ദുഃഖം..എന്റെ ദുഃഖം വേറെയാ .. ", വിമല്‍ അവന്റെ കഥ തുടങ്ങി,"പണ്ട് ഞാന്‍ സ്നേഹിച്ചിരുന്ന മിനി..സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ..അവള്‍ മിനി വിമല്‍ ആവുന്നത് ഞാന്‍ സ്വപ്നം കണ്ടതാ..ഒടുവില്‍ കഴിഞ്ഞ കൊല്ലം വേറെ ഏതോ ഒരു കോന്തന്‍ അവളെ കെട്ടി കൊണ്ട് പോയി..ഇന്നലെ ഞാന്‍ അറിഞ്ഞു ..അവള്‍ പ്രെഗ്നന്റ് ആണ്..പണ്ടൊക്കെ..എന്റെ തമാശകള്‍ കേട്ട് അവള്‍ മനസ്സറിഞ്ഞു ചിരിച്ചിരുന്നു...എന്നിട്ടും...", വിമല്‍ ബിയര്‍ കുപ്പി കാലിയാക്കി.."എന്നിട്ടും അവള്‍ അയാളെ കല്യാണം കഴിച്ചു",വിമല്‍ ദുഖത്തോടെ പറഞ്ഞു 

"എടാ പോട്ടെടാ  ", ഞാന്‍ വിമലിന്റെ തോളില്‍ തട്ടി പറഞ്ഞു ,"വയര്‍ നിറയ്ക്കാന്‍ ആരെ കൊണ്ടും സാധിക്കും ..മനസ് നിറയ്ക്കുന്നതാ ശരിയായ കൈപ്പുണ്യം "

"ശരിയാ..അങ്ങനെ നോക്കിയാല്‍ ഞാന്‍ തന്നെ മിടുക്കന്‍..",എന്റെ തമാശകള്‍ക്ക് അവള്‍ മനസ്സറിഞ്ഞായിരുന്നല്ലോ  ചിരിച്ചിരുന്നത്...എന്നാലും അവള്‍..
 ....." ,വയറ്റിലെ ബിയര്‍ കണ്ണുനീരായി വിമലിന്റെ മുഖത്ത് തെളിഞ്ഞു..

"ഇതാണു ഇവനൊക്കെ ബിയര്‍ വാങ്ങി കൊടുതാലുള്ള കുഴപ്പം..", നിവിന്‍ പറഞ്ഞു..,"വാ പോകാം "

"അതൊക്കെ പോട്ടെ..വേറെ പ്രധാന അറിയിപ്പ്..", ഞാന്‍ പറഞ്ഞു,"അടുത്ത ഞായറാഴ്ച എന്റെ പിറന്നാളാണ് ..വില കൂടിയ ഒരു ഗിഫ്റ്റ് ഞാന്‍ പ്രതീക്ഷിക്കുന്നു..ഒരു ടാബ്ലെറ്റ് എങ്കിലും."

"നിനക്ക് ഒരു ടാബ്ലെടിന്റെ കുറവുണ്ട് ", നിവിന്‍ പറഞ്ഞു .

"നിനക്ക് ടാബ്ലെറ്റ് ഞാന്‍ വാങ്ങി തരാമെടാ ", വിമല്‍ പറഞ്ഞു .വെള്ളപ്പുറത്താനെങ്കിലും അവന്‍ അങ്ങനെ പറഞ്ഞല്ലോ..എനിക്ക് സംതൃപ്തിയായി ..

വെയ്റ്റര്‍ ബില്‍ കൊണ്ട് വന്നു."ഇതാ കാര്‍ഡ്‌ ", നിവിന്‍ കാര്‍ഡ്‌ നല്‍കി

"ഡാ ,ഞാന്‍ റസ്റ്റ്‌ റൂമില്‍ പോയി വരാം..", ഞാന്‍ റസ്റ്റ്‌ റൂമിലേക്ക്‌ നടന്നു .

 വെയ്റ്റര്‍  പോയതിലും സ്പീഡില്‍ കാര്‍ഡുമായി തിരിച്ചു വന്നു.."സര്‍ Insufficient  Balance "
കിട്ടി പണി.
നിവിന്‍ വിമലിനെ നോക്കി.."ഞാന്‍ ട്രീറ്റിന് വരുമ്പോള്‍ പേഴ്സ് എടുക്കാറില്ല", അവന്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തു 

"നിതേഷിനെ വിളിച്ചു നോക്കട്ടെ ", വിമല്‍ അവന്റെ ഫോണില്‍ എന്റെ നമ്പര്‍ തപ്പി.."ഛെ, ആവശ്യമുള്ള നേരത്തെ ഇത് കാണാനില്ലല്ലോ..ഡാ , നിതെഷിന്റെ നമ്പര്‍ പറഞ്ഞെ "

"വിമല്‍ എന്റെ  നമ്പര്‍ ഉറക്കെ വായിച്ചു, നിവിന്‍ ഡയല്‍ ചെയ്തു "

"കിട്ടി മോനെ പണി..", നിവിന്‍ അവന്റെ മൊബൈല്‍ ഡിസ്പ്ലേ നോക്കി..

'Calling HDFC  Bank ', മൊബൈല്‍ ഡിസ്പ്ലേ ചെയ്തു..

"അവന്റെ  നമ്പര്‍ HDFC  ബാങ്ക് എന്ന് അവന്‍ തന്നെ ഞാന്‍ അറിയാതെ സേവ് ചെയ്തിട്ടുണ്ടായിരുന്നു.എന്നിട്ട് അവന്‍ തന്നെ അയച്ച മെസ്സേജ് ആയിരുന്നു അത്, അല്ലേ ..അത് വിശ്വസിച്ച ഞാന്‍ മണ്ടന്‍..", നിവിന് അപ്പോഴാണ്‌ കാര്യം പിടി കിട്ടിയത് ..


പിന്നെ അവിടെ എന്ത് നടന്നു എന്ന് എനിക്ക് അറിയില്ല..ഞാന്‍ പിന്നെ അവിടെ നിന്നും മുന്‍പേ രക്ഷപ്പെട്ടിരുന്നല്ലോ..ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുത്തു അവര്‍ അവിടെ നിന്നും രക്ഷപ്പെട്ടു എന്നാണു അറിയാന്‍ കഴിഞ്ഞത്..
-------------------------------

എന്നെയും കുറ്റം പറയാന്‍ പറ്റില്ല...കുറേ കാലമായി അവനോടു ട്രീറ്റ്‌ ചോദിക്കുന്നു..വെറുതെ എറിഞ്ഞു നോക്കിയതാ....അവന്‍ മണ്ടനായത് കൊണ്ട് ഇത് കൊണ്ടു ..എന്റെ ഒരു കാര്യം...
----------------------------

ഞായറാഴ്ച 
ഏതായാലും കഴിഞ്ഞത് കഴിഞ്ഞു..ഇന്ന് എന്റെ പിറന്നാള്‍ ...ഇന്ന് മുതല്‍ ഞാന്‍ ഒരു പുതിയ മനുഷ്യന്‍ ...

"ടിങ്  ടോങ്"

ഡോര്‍ ബെല്‍ അടിച്ചു..ഞാന്‍ വാതില്‍ തുറന്നു..

"സര്‍ കൊറിയര്‍ ", ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയുമായി ഒരുത്തന്‍ നില്‍പ്പുണ്ട്.

ഞാന്‍ അത് വാങ്ങി..ഇതെന്താ സാധനം..വിമല്‍ calling ..എന്റെ ഫോണ്‍ റിംഗ് ചെയ്തു..
"എടാ, ഞാന്‍ വാക്ക് പറഞ്ഞാല്‍ വാക്കാണ്‌....,  ..നീ ആ പാക്കറ്റ് പൊട്ടിച്ചു നോക്ക്..", വിമല്‍ പറഞ്ഞു 

ഞാന്‍ ആ പാക്കറ്റ് പൊട്ടിച്ചു , എന്ത് ഒരു samsung ടാബ്ലെറ്റ്..കിടിലം..
"ഡാ, വിമലേ ഇത്..."
"നിനക്കുള്ള birthday  ഗിഫ്റ്റ്...നീ ആ പാക്കറ്റ് പൊട്ടിച്ചു ടാബ്ലെറ്റ് പുറത്തെടുക്കു.എന്നിട്ട് സാധനം എങ്ങനെയുണ്ടെന്നു പറ.."

ഞാന്‍ ആവേശത്തോടെ പാക്കറ്റ് പൊട്ടിച്ചു ടാബ്ലെറ്റ് പുറത്തെടുത്തു..അത് ഓണ്‍ ചെയ്തു..അടിപൊളി..
"എടാ സൂപ്പര്‍,....ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല.ഇതിനു പത്തു മുപ്പതിനായിരം രൂപ കാണില്ലേ ?.", ഞാന്‍ പറഞ്ഞു 

"എപ്പോഴും ഓര്‍മ  ഉണ്ടായാല്‍ മതി...പിന്നെ നീ ആ packet ന്റെ പുറത്തൊരു പേപ്പര്‍ ഉണ്ട്, അതില്‍ എഴുതിയത് ഒന്ന് വായിച്ചു വെരിഫൈ ചെയ്..ഞാന്‍ പിന്നെ വിളിക്കാം "വിമല്‍ ഫോണ്‍ വെച്ചു.

ഞാന്‍ packet  ന്റെ മുകളിലെ പേപ്പര്‍ നോക്കി.

'CASH ON DELIVERY 

RETURN POLICY : GOODS ONCE OPENED  CANNOT BE RETURNED '

കൊറിയര്‍ കാരന്‍ വീടിന്റെ പുറത്തു കാശിനായി  വെയിറ്റ് ചെയുന്നുണ്ടായിരുന്നു..മൊബൈലില്‍ മെസ്സേജ് വന്നു..

"കൊതുകിനും വരാം ഡെങ്കിപ്പനി !
ആശംസകള്‍ 
നിവിന്‍ "
11 comments:

 1. ee 'njan' nde ilinja mogham enikipolum marakan patunnilla ;-) ;-)

  ReplyDelete
 2. Machaa..supper....njan ninte aradakanayi...ezhuthu nirtharuthu..,,
  pramodmadhavan@gmail.com

  ReplyDelete
 3. Aparna, Chechi, Pammu, Raghi, Vinu: നന്ദി... :)

  ReplyDelete
 4. Gollallo... AA njan nee thanne alle??? Kalla

  ReplyDelete
 5. ,"വയര്‍ നിറയ്ക്കാന്‍ ആരെ കൊണ്ടും സാധിക്കും ..മനസ് നിറയ്ക്കുന്നതാ ശരിയായ കൈപ്പുണ്യം "

  പോസ്റ്റ് കലക്കി

  ReplyDelete