Wednesday, July 24, 2013

അനീഷിന് ഒരു പ്രേമലേഖനം


അനീഷ്‌ - ഈ പേര് ബജാജ് പള്‍സര്‍ പോലെയാണ്..ദിവസവും ഈ പേരിലുള്ള ഒരെണ്ണമെങ്കിലും നമ്മൾ എവിടെയെങ്കിലും വച്ച് കാണും...ഉദാഹരണത്തിന് ഒരു ക്ലാസ് റൂമില്‍ മിനിമം 2 അനീഷ്‌ ...എല്ലാവരുടെയും ഫേസ്ബുക്ക്‌ ഫ്രണ്ട്സ് ലിസ്റ്റിൽ ഒരു 2-3 അനീഷ്‌.. അങ്ങനെ.. അങ്ങനെ..

നമ്മുടെ കഥയിലെ കഥാപാത്രത്തെയും നമുക്ക് അനീഷ്‌ എന്ന് വിളിക്കാം ..ഏയ്‌ ...ഇത് എനിക്ക് പരിചയമുള്ള അനീഷ്‌ ഒന്നുമല്ല..(അങ്ങനെ പറഞ്ഞില്ലെങ്കില്‍ അവന്‍ എന്നെ തല്ലും ).. 

ദിവൻ കട്ട മോഗൻലാൽ ഫാൻ ഒക്കെയാണ് .. പക്ഷെ ഒരു പ്രശ്നമേ ഉള്ളു.. സിനിമാ പോസ്റ്റർ നോക്കി സിനിമടെ പേര് വായിക്കണമെങ്കിൽ അതിനു വേറെ ആള് വരണം.. വേറെ ഒന്നുമല്ല, ചെക്കൻ മലയാളം വായിച്ച് വരുമ്പോഴേക്കും സിനിമ തീയെറ്ററിൽ നിന്നും പോയിക്കാണും....എന്ന് വെച്ചിട്ട് അതിന്റെ അഹങ്കാരമൊന്നും ഇല്ലാത്ത ഒരു പാവം വിനയാന്വിതൻ .. 

ഇത് അനീഷിന്റെ ലവ് സ്റ്റോറിയാണ്.. ലവും സ്റ്റോറിയും അവന്റെയാണെങ്കിലും കഥയിലെ നായകൻ അവനല്ല... അതാണ് ഈ കഥയുടെ പ്രത്യേകത ! സംഭവം നടക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കു മുൻപാണ്‌..

ഏതോ കമ്പ്യൂട്ടർ കോഴ്സ് ക്ലാസ്സിൽ വച്ചാണ് അനീഷ്‌ അവളെ ആദ്യമായി കാണുന്നത്. 2 പേരും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് ആയിരുന്നു എന്നൊക്കെയാണ് അവൻ എന്നോട് പറഞ്ഞത് .. അതിൽ പകുതി ഞാൻ പൂർണമായിട്ടങ്ങ് വിശ്വസിച്ചിട്ടില്ല ... അവൾക്ക് അവനെ കണ്ടിട്ട് ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് ഒക്കെ തോന്നണമെങ്കിൽ ......

ങാ, അത് പോട്ടെ,ഒട്ടും സമയം വേസ്റ്റ് ചെയ്യാതെ അനീഷ്‌ അവളോടുള്ള ഇഷ്ടം അവളെ അറിയിച്ചു..മനസാലെ അവൾക്കു എതിർപ്പൊന്നും ഉണ്ടായിരുന്നില്ല..പക്ഷെ,  നിർഭാഗ്യമെന്നു പറയാം, ഏതൊരു ലവ് സ്റ്റൊറിയിലെയും പോലെ തന്നെ ഈ കഥയിലും ആ സമയമാണ് അവൾക്ക് വീട്ടിൽ ഒരു കല്യാണം ആലോചിക്കുന്നത്.. വീട്ടുകാരെ വെറുതെ എന്തിനു വിഷമിപ്പിക്കണം എന്ന് കരുതി അവൾ അനീഷിനോട് 'ഇഷ്ടമല്ല ' എന്ന് പറയാൻ തീരുമാനിച്ചു.. എന്നാൽ മനസ്സിലുള്ള ഇഷ്ടം മറച്ചു വെച്ച് കൊണ്ട് എങ്ങനെ അവന്റെ മുഖത്ത് നോക്കി 'ഇഷ്ടമല്ല' എന്ന് പറയും?അവൾ ആകെ വിഷമിച്ചു.. ഒടുവിൽ മനസ്സിലുള്ളതെല്ലാം ഒരു കടലാസ്സിൽ എഴുതി അടുത്ത ദിവസം അത് അനീഷിന് കൈമാറി..

അവൾ കൊടുത്ത എഴുത്ത് കിട്ടിയതും അനിഷിന് എന്തെന്നിലാത്ത സന്തോഷമായി ...ജീവിതത്തിൽ ആദ്യമായി കിട്ടിയ ലവ് ലെറ്റർ..കന്നിമാസം വന്നതറിഞ്ഞ പട്ടിയെ പോലെ അവന്റെ മുഖം പ്രസന്നമായി. അവൻ അതും കൊണ്ട് വീട്ടിലേക്കു ഓടി ..'ഇഷ്ടമല്ല' എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത് എന്നറിയാതെ അവൻ പതിയെ പതിയെ ആ കത്ത് തുറന്നു.. കത്തിലെ ഉള്ളടക്കം കണ്ട് അവൻ ഞെട്ടി..അവൾ എഴുതിയ വാക്കുകൾ  മുള്ളമ്പ് പോലെ അവന്റെ ഹൃദയത്തിൽ തറച്ചു.. അവന്റെ മനസ്സ് ആകെ മരവിച്ചു .. വലിയ പെരുന്നാൾ വന്നതറിഞ്ഞ ആട്ടിൻകുട്ടിയെ പോലെ അവന്റെ മനസ്സ് പിടഞ്ഞു ....

അടുത്ത ദിവസം അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു..കൈയ്യിൽ ആ കത്തുമേന്തി..
"എന്താ ഇത്?", ഇടറിയ ശബ്ദത്തോടെ അവൻ ചോദിച്ചു .

"അത് പിന്നെ  ..ഞാൻ ..", അവനോട് പറയാൻ അവൾക്കു വാക്കുകൾ  കിട്ടിയില്ല ..

"ഇതൊന്നു വായിച്ചു തരുമോ? നിനക്കറിയില്ലേ എനിക്ക് മലയാളം വായിക്കാൻ അറിയില്ലെന്ന് ..ലവ് ലെറ്റർ ആയ കാരണം വേറെ ആരെക്കൊണ്ടും വായിപ്പിക്കാനും പറ്റില്ല .."

അവൾ ആ കത്തെടുത്ത് നോക്കി.. അവന്റെ കണ്ണുകളെ നോക്കി ആ കത്തിലെ ഉള്ളടക്കം വായിക്കുവാൻ അവൾക്ക് കഴിയുമായിരുന്നില്ല...ഇനിയൊരിക്കൽ കൂടി 'ഇഷ്ടമല്ല' എന്ന് കള്ളം പറയാനുള്ള ശേഷി ഇല്ലാത്തതിനാൽ അന്ന് അവൾ അവനോട് സമ്മതം മൂളുകയായിരുന്നു.. അങ്ങനെ അന്ന്..അപ്പോൾ .. അനീഷിന്റെ ലവ്സ്റ്റോറി ഹാപ്പി എന്ഡിംഗ് ആയി പരിണമിച്ചു .. !


ഉള്ളടക്കം മറ്റൊന്നായിട്ടും സത്യമായ പ്രണയം ഇരുവരെയും അറിയിച്ച ഹംസമായ ആ കത്ത്..അത് തന്നെയാണ് ഈ കഥയിലെ യഥാർത്ഥ നായകൻ  !

16 comments:

  1. da, saangalpikam alle ithu ? nannayitundu !

    ReplyDelete
    Replies
    1. ആകാം, ആകാതിരിക്കാം ;)
      Thanks :)

      Delete
  2. ithu enikku ishtapettu. Angane happy endings ulla kathakal ezhuthu. Chumma trailil poya kuttye kurichu manushyane feel aakathe...

    ReplyDelete
    Replies
    1. thanks !
      but tragedies alle manassil thangi nilkunnathu? ;)

      Delete
  3. aa kathu(nayakan) innum velicham kanathirikuvayirikum...

    ReplyDelete
  4. ലവ്സ്റ്റോറി.. ഹാപ്പി എന്ഡിംഗ്..

    ReplyDelete
  5. nice!!happy ending stories nu like :)

    ReplyDelete