Sunday, September 9, 2012

ഉണ്ടക്കണ്ണന്‍ ഉണ്ടപ്പോള്‍ ...



"ഡാ ഇര്‍ഫു, ശനിയാഴ്ച വീട്ടില്‍ വാ, സരി ലഞ്ച് പ്രിപേര്‍ ചെയുന്നുണ്ട്...ഇവിടുന്നു കഴിക്കാം ", ഫോണിന്റെ ഒരറ്റത്ത് നിന്നും ലെജി പറഞ്ഞു 

"ഓ, ശരി.. ശനിയാഴ്ച രാവിലെ വന്നാല്‍ പോരെ?",ഇര്‍ഫു ചോദിച്ചു 

"അവനോട് വെള്ളിയാഴ്ച ഇവ്നിംഗ് വരാന്‍ പറ..വെജിറ്റബിള്‍സ് നുറുക്കാനുള്ളതാ",ലെജിടെ സഹധര്‍മിണി, സരി ഉറക്കെ വിളിച്ചു പറഞ്ഞു

"നിന്നോട് വെള്ളിയാഴ്ച ഇവ്നിംഗ് വരാന്‍", ലെജി ചിരിച്ചു കൊണ്ട് ഫോണില്‍ പറഞ്ഞു

"കേട്ടു..കേട്ടു..എന്നെക്കൊണ്ട് പണി എടുപിക്കാന്‍ ഞാന്‍ നിങ്ങടെ അടിമക്കണ്ണന്‍ ആണോ?",ഇര്‍ഫു ചോദിച്ചു 

" അടിമക്കണ്ണന്‍ അല്ലെങ്കിലും നീ ഒരു ഉണ്ടാക്കണ്ണനല്ലേ...", ലെജി പറഞ്ഞു 

"പോടാ...ഞാന്‍ എത്തിക്കോളാം..നിങ്ങടെ ആഗ്രഹമല്ലേ",ഇര്‍ഫു പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.

"ദുബായില്‍ നല്ല ഫുഡ്‌ കിട്ടാതെ കഷ്ടപെടുന്ന ഒരു ബാച്ച്ലര്‍ അല്ലെ എന്ന് വെച്ചിട്ടാ ലഞ്ചിനു വിളിച്ചേ, അപ്പൊ അവനു ജാഡ..അവനു ഇത്തവണ നല്ല ഒരു പണി തന്നെ കൊടുക്കണം", സരി പറഞ്ഞു 
"നീ ഉണ്ടാക്കുന്ന ഫുഡ്‌ കഴിപ്പിക്കുന്നില്ലേ..അതില്‍ പരം എന്ത് പണി?"

================

ശനിയാഴ്ച - ദി  ഡേ 

ഉച്ച 
------
"ലെജി, ഇര്‍ഫു",സരി ഉറക്കെ വിളിച്ചു,"ചോര്‍, സംഭാര്‍, ബീറ്റ്റൂട്ട്  ഉപ്പേരി, മീന്‍ കറി,ചിക്കന്‍ ഫ്രൈ, അച്ചാര്‍ ...വിഭവസമൃദ്ധമായ ഫുഡ്‌ റെഡി" 

"അവിയല്‍ ", ലെജി പറഞ്ഞു 

"അവിയല്‍ ഉണ്ടാകിയില്ല"

"അതല്ല,  മൊത്തത്തില്‍ അവിയല്‍ പരുവം ആയിട്ടുണ്ടെന്ന് പറഞ്ഞതാ"

"വെട്ടി വിഴുങ്ങി കഴികുമല്ലോ..വെറുതെ കളിയാക്കിക്കോ"

"ഇര്‍ഫുനെ രക്ഷിക്കാന്‍ വേണ്ടിയാ ഞാന്‍ കഴികുന്നെ..", എന്നും പറഞ്ഞു ലെജി ചോര്‍ വിളമ്പി എടുത്തു 

"എന്നെ രക്ഷിക്കാന്‍ എന്റെ ഇമ്മ്യൂണിറ്റി ധാരാളം", എന്നും പറഞ്ഞു ഇര്‍ഫുവും ചോര്‍ വിളമ്പി.

പിന്നീടവിടെ ഒരു തീറ്റ മത്സരം തന്നെ നടന്നു.


-------------

ലഞ്ച് കഴിഞ്ഞു 2 മണികൂര്‍ കഴിഞ്ഞു.

പ്രതീക്ഷിച്ച പോലെ ഇര്‍ഫുനെ രക്ഷികാന്‍ ആര്‍കും ആയില്ല !!  ഒന്നിനും ആയില്ല!!

ഇര്‍ഫു ഞെളിപിരി കൊള്ളാന്‍ തുടങ്ങി,"വയറു വേദനിച്ചിട്ടു വയ്യല്ലോ..എടീ നീ എന്താ ഭക്ഷണത്തില്‍ ചേര്‍ത്തത്", ഇര്‍ഫു ചോദിച്ചു

"ങാ.പാവം എന്നെ പറഞ്ഞോ..",സരി പറഞ്ഞു

"നീ പറഞ്ഞ പോലെ ശരിക്ക് പണി കൊടുത്തോ?", ലെജി ചോദിച്ചു 

"ഓഹോ..ഇത് പ്ലാന്‍ഡ് ആയിരുന്നോ?",ഇര്‍ഫു ചോദിച്ചു

"അല്ലടാ, സത്യമായും...",സരി വീണ്ടും പറഞ്ഞു..

ഒരു 10 -15 മിനിറ്റ് വയറും തടവി ഇര്‍ഫു വയറു വേദനയെ പറ്റി വര്‍ണിച്ചു കൊണ്ടിരുന്നു..

"അത്രേം വേദന ഉണ്ടോടാ?", സരി ചോദിച്ചു

"പിന്നില്ലാ...മുന്പ് പലപ്പോഴും വയറു വേദന വന്നിട്ടുണ്ടെങ്കിലും വയറു വേദന ഒരു അത്ഭുതമായി തോന്നിയത് ഇത് ആദ്യമാ..", എന്ന് പറഞ്ഞു തീരുന്നതിനു മുന്പ് ഇര്‍ഫു വായും പൊതി കൊണ്ട് ബാത്ത്റൂമിലേക്ക്‌ ഓടി.

"ഹോ..വേദനക്കിടയിലും സിനിമ ഡയലോഗ് ഒന്നും മറന്നിട്ടില്ല !",ലെജി പറഞ്ഞു.

ബാത്ത്റൂമില്‍ നിന്നും ച്ഛര്‍ദിക്കുന്ന സൌണ്ട് കേട്ടു ലെജി പറഞ്ഞു,'പ്രശ്നമാണോ?ഏയ്‌....,,.അവില്ലല്ലേ...ആവുമോ?'

ചുവന്ന ഉണ്ടക്കണ്ണും മുഘവുമൊക്കെ ആയി ഇര്‍ഫു ബാത്ത്റൂമില്‍ നിന്നും വന്നു,"ഡാ..സഹികുന്നില്ല...ഹോസ്പിറ്റല്‍ പോകാം", എന്നിട്ട് വീടിന്റെ ഹാളില്‍ ബീന്‍ ബാഗ്‌ എടുത്തിട്ട പോലെ കമിഴ്ന്നു കിടന്നു..

"അതെയോ..എന്നാല്‍ വൈകിക്കണ്ട...പോകാം.", എന്നും പറഞ്ഞു കൊണ്ട് ലെജി സരിയെ നോക്കി 

"എന്തിനാ എന്നെ നോക്കുന്നത്?സത്യമായും ഞാന്‍ ഒന്നും ചേര്‍ത്തില്ല..ഞാന്‍ ഉണ്ടാക്കിയ ഫുഡ്‌ അല്ലെ എല്ലാവരും കഴിച്ചേ"

"അതല്ലടി...നീ വണ്ടി എടുക്കു..ഞാന്‍ ഇവനേം താങ്ങി വരാം",ലെജി പറഞ്ഞു

"അയ്യോ..അവളാണോ വണ്ടി ഓടികുന്നത്?",ഇര്‍ഫു ചോദിച്ചു

"നിനക്ക് ഹോസ്പിറ്റലില്‍ എത്തിയാല്‍ പോരെ..അവള്‍ ഓടിച്ചാല്‍ എന്തായാലും  എത്തും ഹ ഹ ഹ..", ലെജി പറഞ്ഞു, ലെജി തന്നെ ചിരിച്ചു !

ഒരു കമ്പനിക്ക്‌ വേണ്ടി വേദന സഹിച്ചു ഇര്‍ഫുവും ചിരിച്ചു.

"അയ്യടാ...വേദന ഉണ്ടെങ്കിലും എന്നെ കളിയാക്കല്‍ മാത്രം ഒരു കുറവുമില്ല..ഞാന്‍ ബേസ്മെന്റില്‍ നിന്നും വണ്ടി പുറത്തേക്കെടുക്കാം..അത് കഴിഞ്ഞു ലെജി തന്നെ ഓടിച്ചോ..എനിക്ക് ഹോസ്പിറ്റലിലേക്ക് വഴി അറിയില്ല"

"ഓക്കേ, ഞങ്ങള്‍ വരാം", ലെജി കണ്ണാടിയില്‍ നോക്കി ബൈസെപ്സും ട്രൈസെപ്സും വേണ്ടുവോളം ഉണ്ടെന്നു ഉറപ്പു വരുത്തി..ഇര്‍ഫുനെ പൊക്കിയെടുത്തു വീട്ടില്‍ നിന്നും ഇറങ്ങി.


മൂവരും കൂടെ  ഹോസ്പിറ്റലിലേക്ക് യാത്ര തുടങ്ങി.ലെജി വണ്ടി ഓടിക്കുന്നു..സരി സൈഡില്‍,  ബാക്ക് സീറ്റില്‍ ഒടിഞ്ഞു മടങ്ങി ഇര്‍ഫു കിടക്കുന്നു..

"അയ്യോ...എനിക്ക് ച്ഛര്‍ദിക്കാന്‍ വരുന്നു", ഇര്‍ഫു വായ പൊത്തി കൊണ്ട് പറഞ്ഞു..

"അരുത്..പുതിയ സീറ്റ്‌ കവര്‍ ആണ്....ലെജി, വണ്ടി നിര്‍ത്തൂ ", സരി ഉറക്കെ പറഞ്ഞു 

"ഇത് ദുബായ് ആണ്..റോഡ്‌സൈഡില്‍ ച്ഛര്‍ദിക്കാന്‍ പാടില്ല..നീ കാറില്‍ വല്ല കവര്‍ ഉണ്ടോ എന്ന് നോക്ക്", ലെജി പറഞ്ഞു 

"സീറ്റ്‌ കവര്‍ അല്ലാതെ ഈ വണ്ടിയില്‍ വേറെ ഒരു കവര്‍ ഇല്ല...."സരി പറഞ്ഞു..പിന്നെ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു, "ലെജി, വണ്ടി സഡന്‍ ബ്രേക്ക്‌ ഇട്ടു നിര്‍ത്തൂ"

"എന്തിനാ?", ലെജി ചോദിച്ചു 

"അല്ലാ, എങ്ങാനും എയര്‍ ബാഗ്‌ പുറത്തു വന്നാല്‍ അത് എടുത്തു കൊടുകാമല്ലോ "

"ചവിട്ടും ഞാന്‍ ", ലെജി പറഞ്ഞു 

"ങാ, വേഗം ചവിട്ടു"

"ബ്രേക്ക്‌ അല്ല..നിന്നെ ചവിട്ടും എന്ന്.,..കാറിലുള്ളവന് ച്ഛര്‍ദിക്കാനല്ല വണ്ടിയില്‍ എയര്‍ ബാഗ്‌ വെക്കുന്നത്"

"ആവശ്യമുള്ളപോഴല്ലേ ഉപയോകിക്കുക ", സരി ജിജ്ഞാസയോടെ ആരാഞ്ഞു 

"നിങ്ങള്‍ തമ്മില്‍ പിന്നെ തര്‍ക്കിച്ചോ..ഞാന്‍ ഇപ്പൊ ച്ഛര്‍ദിക്കും", ഇര്‍ഫു വീണ്ടും പറഞ്ഞു

സരി വണ്ടിയില്‍ ഒരു Quick Search ചെയ്തു.ഭാഗ്യത്തിന് ഒരു പോളിതിന്‍ കവര്‍ കിട്ടി.അത് ഇര്‍ഫൂനെ ഏല്‍പ്പിച്ചു.

ഇര്‍ഫു ഭംഗി ആയി കാര്യം സാധിച്ചു.

"വീണ്ടും ചോര", ഇര്‍ഫു പറഞ്ഞു

"ചോരയോ?", ലെജിയും സരിയും ഒരുമിച്ചു ചോദിച്ചു

"അതെ, നേരത്തെയും ചോര ച്ഛര്‍ദിച്ചു..ഇപ്പൊ ഇതാ വീണ്ടും", എന്നും പറഞ്ഞു ഇര്‍ഫു എന്തോ പിറുപിറുക്കാന്‍ തുടങ്ങി

"ഡാ, നീ എന്താ പിറുപിറുക്കുന്നത് ?", സരി ചോദിച്ചു..

ചോദ്യം കാര്യമാക്കാതെ ഇര്‍ഫു പിറുപിറുത്തു കൊണ്ടേ ഇരുന്നു...

"ലെജി, വണ്ടി വേഗം ഓടിക്ക്..എനിക്ക് പേടിയാകുന്നു", സരി പറഞ്ഞു

"ഇതാ, നമ്മള്‍ എത്തി", ലെജി ഹോസ്പിറ്റല്‍ കോമ്പൌണ്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റി..."ഒരു കാര്യം ചെയ്..നീ വണ്ടി പാര്‍ക്ക്‌ ചെയ്തിട്ട് അങ്ങ് വാ..ഞാന്‍ ഇവനേം കൊണ്ട് ഡോക്ടര്‍ടെ അടുത്ത് പോട്ടെ"

"ശരി"

വണ്ടി നിര്‍ത്തി .ലെജി താഴെ ഇറങ്ങി. ഇര്‍ഫൂനേം ഇറക്കി അവനേം കൊണ്ട് ഹോസ്പിറ്റലിലേക്ക് നടന്നു..സരി ഡ്രൈവര്‍ സീറ്റിലേക്ക് മാറി വണ്ടി പാര്‍ക്ക്‌ ചെയാന്‍ പോയി.


സരി ഹോസ്പിറ്റല്‍ വരാന്ദയില്‍ ലെജിയും ഇര്‍ഫുവും വരുന്നത് കാത്തിരുന്നു.അര മണിക്കൂറിനു ശേഷം ലെജി ഒറ്റയ്ക്ക് നടന്നു വന്നു,"വാ അവനെ കാണാം"

"എന്ത് പറ്റി അവനു?", സരി ചോദിച്ചു

ലെജി ഒന്നും പറയാതെ മുന്പില്‍ നടന്നു.

ഇര്‍ഫു കുറച്ചു അപ്പുറം ഹോസ്പിറ്റല്‍ വരാന്ദയില്‍ തന്നെ ഒരു ചെയറില്‍ ഇരിക്കുന്നുണ്ടായിരുന്നു.

"ഡാ, എന്ത് പറ്റി?", സരി ചോദിച്ചു 

ഇര്‍ഫു ഒന്നും മിണ്ടിയില്ല.

"ഒരു വീട്പണിക്കുള്ള കല്ല് അവന്റെ കിഡ്ണിയില്‍ ഉണ്ടെന്നു, കിഡ്ണി സ്റ്റോണ്‍ , അതാണ്‌ അസുഖം", ലെജി തുടര്‍ന്നു "ഇന്ന് തന്നെ വീട്ടില്‍ പോകാം..മരുന്നുണ്ട് അത് കഴിച്ചാല്‍ മതി"

"ഹോ..ഭാഗ്യം.. നീ പെടിപിച്ചു..അല്ല, കാറില്‍ നീ എന്താ പിറുപിറുത്തു കൊണ്ടിരുന്നേ", സരി ചോദിച്ചു

"അതോ", ഇര്‍ഫു ഇളിഞ്ഞ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു ,"മരിക്കുന്നതിനു മുന്പ് ചൊല്ലുന്ന ഒരു പ്രാര്‍ഥനയാ"

"ഹാ ഹാ ..കിഡ്നി സ്റ്റോണിനാണോ നീ അതൊക്കെ പ്രാര്‍ഥിച്ചേ ?? lol", സ്ഥിരമായി ചാറ്റ് ചെയുന്നത് കൊണ്ട് സരി Sentenceന്റെ അവസാനം ഒരു lol ചേര്‍ത്തു

"അത് പിന്നെ, ചോര ഒക്കെ കണ്ടപ്പോള്‍ ഞാന്‍ കരുതി....."

"അല്ല, അത് ഡോക്ടറോട് പറഞ്ഞില്ലേ..."സരി ചോദിച്ചു

"പറഞ്ഞു..പിന്നെ ഇവിടുന്നു ഒരിക്കല്‍ കൂടെ ച്ഛര്‍ദിച്ചു..അപ്പൊ ഡോക്ടര്‍ ടെസ്റ്റ്‌ ചെയ്തു", ലെജി പറഞ്ഞു

"എന്നിട്ട് ഡോക്ടര്‍ എന്ത് പറഞ്ഞു?"സരി ചോദിച്ചു..

ഇര്‍ഫുവും ലെജിയും മുഖത്തോട് മുഖം നോക്കി...

അവസാനം ഇര്‍ഫു തന്നെ നിശബ്ദത ലംഘിച്ചു ,"അവള്‍ടെ ഒരു ബീറ്റ്റൂട്ട് ഉപ്പേരി !!!!"

"ഹാ ഹാ ഹാ ഹാ",നിര്‍ത്താന്‍ കഴിയാതെ സരി ചിരിച്ചു കൊണ്ടിരുന്നു, ലെജിയും ...
ഒടുവില്‍ സരി പറഞ്ഞു,"എടാ, അല്ലെങ്കിലും ബീറ്റ്റൂട്ട് കിഡ്ണി സ്റ്റോണിനു നല്ലതാ"

"കിഡ്ണി സ്റ്റോണ്‍ ഉണ്ടാവാനാണോ നല്ലത്?",ഇര്‍ഫു ചോദിച്ചു

"ഹാ ഹാ, ഏതായാലും ഇനി മുതല്‍ നല്ലോണം വെള്ളം കുടിച്ചോ", സരി കിട്ടിയ അവസരത്തില്‍ ഉപദേശിച്ചു, ഒരു മിനറല്‍ വാട്ടര്‍ കുപ്പി എടുത്തു   ഇര്‍ഫൂനു കൊടുത്തു

"ഹോ,ഇപ്പൊ ഈ വെള്ളം കുടിപിച്ചതോന്നും പോരാ, അല്ലെ", എന്നും പറഞ്ഞു കൊണ്ട് ഇര്‍ഫു ആ വെള്ളക്കുപ്പി വാങ്ങി..

അന്ന് ആ ഹോസ്പിറ്റല്‍ വരാന്ദയില്‍ വെച്ച് ഇര്‍ഫു ഉറപ്പിച്ചു, ആ വെള്ളക്കുപ്പി മറ്റാര്‍ക്കും വിട്ടു കൊടുക്കൂല എന്ന്..ആ ബോട്ടിലിലെ വെള്ളം, അത് ഓന്റെയാണെന്ന്,എന്നിട്ട് ഉണ്ടക്കണ്ണും പൂട്ടി ആ വെള്ളം മൊത്തം കുടിച്ചു തീര്‍ത്തു...