Wednesday, August 28, 2013

സർപ്രൈസ്


ആമുഖം

സർപ്രൈസ്- എന്ത് ആഘോഷത്തിന്റെ സന്ദര്‍ഭം വന്നാലും ഇന്നത്തെ കാലത്ത് ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണല്ലോ സർപ്രൈസ്.ഉദാഹരണത്തിന് സർപ്രൈസ് ഗിഫ്റ്റ്, സർപ്രൈസ് പാർട്ടി അങ്ങനെ അങ്ങനെ.
അങ്ങനെ ഒരു സർപ്രൈസ് കഥ...
----------------------------

സീൻ 1 

പമ്മുവിന്റെ കാർ 

 മാസങ്ങൾക്ക് മുൻപ്, ദുബായ് നഗരം


എല്ലാവരെയും ഞെട്ടിച്ച്‌ കൊണ്ടാണ് പമ്മു ആ വാർത്ത പ്രഖ്യാപിച്ചത്.

പമ്മു ഒരു പുതിയ കാർ  വാങ്ങി.

തലേ ദിവസം സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞപ്പോൾ ടിക്കറ്റ്‌ എടുക്കാൻ കാശില്ല എന്ന് പറഞ്ഞ അതേ പമ്മു.. ഒടുവിൽ കാർ കിട്ടിയ ദിവസം അത് വീട്ടിൽ കൊണ്ട് പോകാനായി എല്ലാ ഫ്രണ്ട്സിനേയും വിളിച്ച് കാൽ പിടിക്കേണ്ടി വന്നു പമ്മുവിന്. കാർ ഓടിക്കാൻ അറിയാഞ്ഞിട്ടൊന്നുമല്ല.പെട്രോൾ അടിക്കാൻ കാശില്ല !! ഒടുവിൽ ആരൊക്കെയോ വന്നു പെട്രോൾ അടിക്കാൻ കാശ് കൊടുത്ത് സഹായിച്ചു എന്നൊക്കെയാണ് ജനസംസാരം.

കാർ മുതലാളി ആയതും കാറിൽ കയറുന്ന ആരും പാലിക്കേണ്ട അയവില്ലാത്ത നിയമാവലി ഉണ്ടാക്കി പമ്മു.ഉദാഹരണത്തിന് കാറിനുള്ളിൽ കുളിച്ചിട്ടേ കയറാൻ പാടൂ, ഭക്ഷണം പാടില്ല, കാറിലെ പ്ലാസ്റ്റിക്‌ കവർ ഇല്ലാത്ത ഭാഗങ്ങളിൽ തൊടരുത്, മദ്യപിച്ച് കാറിൽ കയറാനേ പാടില്ല എന്നിങ്ങനെ കുറെ നിയമങ്ങൾ.

"എന്നാപ്പിന്നെ ഒരു പുഷ്പാഞ്ചലിയും ഉദയാസ്തമയ പൂജയും കൂടെ വച്ചാൽ നമുക്ക് ഇതൊരു അമ്പലമായിട്ടങ്ങ് പ്രഖ്യാപിക്കാലോ", ലെജി അങ്ങനെ പറഞ്ഞതോടെ ഹ്യുണ്ടായ് ടുസോണ്‍ പേര് മാറ്റി എല്ലാവരും അതിനെ ഹ്യുണ്ടായ് ടെമ്പിൾ എന്ന് വിളിച്ച് തുടങ്ങി .എന്നാൽ അതിലൊന്നും തളരാതെ പമ്മു തന്റെ ശക്തമായ നിയമങ്ങളിലൂടെ മുന്നോട്ട് നീങ്ങി ...
കാർ വേറെ ആർക്കും  ഓടിക്കാൻ കൊടുക്കില്ല എന്ന ഒരു പുതിയ നിയമം കൂടെ പാസാക്കിയതോടെ ഹ്യുണ്ടായ് ടെമ്പിളിന്റെ മേൽശാന്തി പദവിക്ക് അർഹനായി പമ്മു..
-------------------------------------------

സീൻ 2

സർപ്രൈസ് പ്ലാൻ 1

വർത്തമാന കാലം

ലെജിയുടെയും സരിയുടെയും വിവാഹ വാർഷികമാണ് വരുന്നത്. ഭാഗ്യവശാലെന്നോ നിർഭാഗ്യവശാലെന്നോ അവർ തന്നെ തീരുമാനിക്കട്ടെ, ഈ വിവാഹ വാർഷികത്തിന് അവർ ഒരുമിച്ചല്ല.ലെജി ദുബായിലും സരി നാട്ടിലും ആയിരിക്കും.

അത് കൊണ്ട് തന്നെ ലെജി സരിക്ക് സർപ്രൈസ് ആയി ഒരു ഗിഫ്റ്റ് കൊടുക്കാൻ തീരുമാനിച്ചു.

അതിനായി ചെന്നൈയിൽ ഉള്ള യെതിനെ വിളിച്ചു ലെജി.

ലെജി: എടാ, സരിക്ക് കൊടുക്കാനുള്ള ഗിഫ്റ്റ് ഞാൻ നിനക്ക് അയക്കാം.അത് നീ അവൾക്ക് കൊണ്ട് പോയി കൊടുക്കണം.

യെതിൻ: ഏയ്‌, അത് വേണ്ടാ. ഞാൻ നേരിട്ട് പോവണെങ്കിൽ ഞാനും ഒരു ഗിഫ്റ്റ് വങ്ങേണ്ടി വരും.

ലെജി: അതൊന്നും വേണ്ടാ..നീ ഞാൻ അയക്കുന്നത് കൊടുത്താൽ മതി.

യെതിൻ : അല്ല, അപ്പൊ നിനക്ക് ഇത് നേരിട്ട് അവൾക്കു അയച്ചുകൂടെ?

ലെജി: അപ്പൊ ചിലപ്പോ കൃത്യമായ ദിവസം തന്നെ സാധനം അവൾക്ക് കിട്ടി എന്ന് വരില്ല.നിനക്ക് ഞാൻ നേരത്തേ അയക്കാം.നീ കറക്റ്റ് ദിവസം പോയി കൊടുത്താൽ മതി.

യെതിൻ: ഒക്കേ, ഒക്കേ, ഞാൻ അവളെ വിളിച്ച് വീട്ടിൽ മീൻകറി ഉണ്ടാക്കി വെക്കാൻ പറയാം.ഏതായാലും അത് വരെ പോണതല്ലേ..

ലെജി: അരുത്, എടാ ഇത് സർപ്രൈസ് അല്ലേ?നീ മുൻകൂട്ടി പറഞ്ഞാൽ അവൾക്ക് മനസ്സിലാകും. അത് കൊണ്ട്, മീൻകറി പോയിട്ട് നിനക്ക് ചോറ് കിട്ടിയില്ലെങ്കിലും സർപ്രൈസ് പൊളിക്കരുത്.

യെതിൻ: ശരി.എന്നാ ഞാൻ മീൻ വാങ്ങി പൊയ്ക്കോളാം...


അങ്ങനെ ലെജി ഓണ്‍ലൈൻ ആയി ഒരു വാച്ച് ഓർഡർ ചെയ്തു.യെതിൻ ചെന്നൈ റ്റു കേരള ട്രെയിൻ ടിക്കറ്റും ബുക്ക്‌ ചെയ്തു.

ഇരുവരും ഓഗസ്റ്റ് 24 ഇനായി കാത്തിരുന്നു...

-------------------------------------------

സീൻ 3 

സർപ്രൈസ് പ്ലാൻ 2 

ന്യൂട്ടന്റെ മൂന്നാമത്തെ സിദ്ധാന്തം പറയും പോലെ ദുബായിന്ന് കേരളത്തിലേക്ക് ഒരു ഗിഫ്റ്റ് പോയാൽ തിരിച്ച് കേരളത്തിൽ നിന്നും ദുബായിലേക്കും ഒരെണ്ണം പൊണമെന്നല്ലേ..

അതിന്റെ ഒരുക്കങ്ങളിലായിരുന്നു സരി.  ദുബായിലെ യെതിൻ നമ്മുടെ പമ്മു ആയിരുന്നു.

സരി: എടാ, ലെജിക്ക് ഒരു റേ ബാൻ ഗ്ലാസ്സ് വാങ്ങണം.

പമ്മു: ലെജിക്കെന്തിനാ റേ ബാൻ ഗ്ലാസ്സ് ?അവന് വല്ല സ്റ്റീൽ ഗ്ലാസ്സോ അലൂമിനിയം ഗ്ലാസ്സോ ഒക്കെ പോരെ?

സരി: പോടാ..നീ അവന് മാച്ച് ആയ ഒരു ഗ്ലാസ്‌ വാങ്ങണം.എന്നിട്ട് ഇരുപത്തിനാലാം തിയ്യതി അവന് അത് കൊടുക്കണം. ഓക്കേ?

പമ്മു:ഓക്കേ

സരി: പിന്നെ സംഭവം സർപ്രൈസ് ആണ്..അവനോട് പറയാതെ വേണം കാര്യങ്ങൾ ചെയ്യാൻ, മനസ്സിലായോ?നിനക്ക് സർപ്രൈസ് പൊളിക്കാതെ ഇതൊക്കെ ചെയ്യാൻ പറ്റില്ലേ?

പമ്മു: ഹും, രജനികാന്തിനെയാണോ കൂളിംഗ് ഗ്ലാസ്‌ വെക്കാൻ പഠിപ്പിക്കുന്നത്‌?

സരി : അതിനു രജനി കാന്തിനല്ലല്ലോ കൂളിംഗ്‌ ഗ്ലാസ്‌ വാങ്ങുന്നത്? ലെജിക്കല്ലേ?

പമ്മു: രജനി കാന്തിനല്ല, 'ലെജി നിൻ കാന്ത'നാണ് കൂളിംഗ്‌ ഗ്ലാസ്‌ വാങ്ങുന്നത് എന്ന് എനിക്കറിയാം. ഞാൻ ഒരു ഉപമ പറഞ്ഞതാണ്..അതെങ്ങനെ ഉപമയൊക്കെ നിനക്ക് മനസ്സിലാവാൻ ??  'ഉ' , 'പ', 'മ' എന്ന 3 അക്ഷരങ്ങൾ ഒരു വാക്കിൽ  നീ ഉപയോകിക്കുന്നത് ആകെ ഉപ്പുമാവ് എന്ന് പറയാൻ വേണ്ടി മാത്രമല്ലേ .

സരി: അല്ല, ഉപ്പ്മാങ്ങ.

പമ്മു : ഓ, നിനക്കിപ്പോ എന്താ വേണ്ടേ? ലെജിക്ക് ഞാൻ ഒരു കൂളിംഗ് ഗ്ലാസ്‌ വാങ്ങണം..അത്രയല്ലേ ഉള്ളൂ?ഞാൻ വാങ്ങിച്ചോളാം..

അങ്ങനെ ലെജിക്ക് മാച്ചായ ഗ്ലാസ്സ് വാങ്ങുന്നതിന് വേണ്ടി പമ്മു ഒരു പ്ലാൻ തയ്യാറാക്കി.

ഒരു സുഹൃത്തിന് റേ ബാൻ ഗ്ലാസ്‌ വാങ്ങാൻ സെലെക്റ്റ് ചെയ്യാൻ എന്ന വ്യാജേന പമ്മു ലെജിയേം കൊണ്ട് റേ ബാൻ ഷോറൂമിൽ പോയി.. ലെജി തന്നെ ഒരു ഗ്ലാസ്സും സെലക്ട്‌ ചെയ്തു കൊടുത്തു .ബിൽ ഒക്കെ ചെയ്തതിനു ശേഷം ലെജി പമ്മുവിനോട്‌ പറഞ്ഞു, "ഞാനും ഒരെണ്ണം വാങ്ങിയാലോ എന്ന് ആലോചിക്കുകയാ "

"ഏയ്‌, വേണ്ടാ, നീ വാങ്ങണ്ട"

"അതെന്താ?"

എന്ത് പറയും എന്നറിയാതെ പമ്മു പകച്ചു നിന്നു. ഈ സെലക്ട്‌ ചെയ്ത ഗ്ലാസ്സ് ലെജിക്കുള്ളതാണെന്ന് പറയാനും  പറ്റില്ലല്ലോ.

"തൽക്കാലം നീ വാങ്ങണ്ട", എന്നും പറഞ്ഞുകൊണ്ട് പമ്മു ഷോ റൂമിൽ നിന്നും പുറത്തേക്ക് ഓടി.

'ഇവനിതെന്ത് പറ്റി, കാർ വാങ്ങിയപ്പോ ഇവന് പ്രാന്തായി എന്ന് നാട്ടുകാരൊക്കെ  പറയുന്നത് സത്യമാണോ? ', എന്ന് ചിന്തിച്ച് കൊണ്ട് ലെജിയും പമ്മുവിന്റെ കൂടെ നടന്നു., ഗ്ലാസ്‌ വാങ്ങാനുള്ള തീരുമാനം തൽകാലത്തേക്ക് ഉപേക്ഷിച്ചു കൊണ്ട്...
----------

ഗിഫ്റ്റ് വാങ്ങിയ വിവരം പമ്മു സരിയെ വിളിച്ച് അറിയിച്ചു.

പമ്മു: എടീ സരി, ഒരു വിധം എങ്ങനെയൊക്കെയോ ഞാൻ സംഭവം വാങ്ങി.

സരി: കൊള്ളാം

പമ്മു: ഇരുപത്തിനാലാം തിയ്യതി ലെജിക്ക് ഓഫീസ് ഉണ്ട്. ഞാൻ ഇരുപത്തിമൂന്നാം തിയ്യതി രാത്രി നിങ്ങടെ കാറിൽ ഈ ഗ്ലാസ്‌ വെക്കാം. അവൻ ഓഫീസിൽ കയറാൻ കാറിൽ കയറുമ്പോൾ ഗിഫ്റ്റ് കാണും. എങ്ങനെയുണ്ട്?

സരി: ഗുഡ് ജോബ്‌ പമ്മു ..


ഇരുവരും ഓഗസ്റ്റ് 24 ഇനായി കാത്തിരുന്നു.


---------------------

സീൻ 4 

സർപ്രൈസ് ഈവ്

ഓഗസ്റ്റ് 23 രാത്രി.

ഫോണ്‍ കണ്‍വർസേഷൻ  1

ലെജി: എടാ യെതിൻ, നീ ട്രെയിൻ കയറിയോ?

യെതിൻ: യെസ്. ട്രെയിനിലാ. നാളെ രാവിലെ ഏഴ് മണിക്ക് മുന്പ് കുറ്റിപ്പുറത്തെത്തും.ഏഴര എട്ടോട് കൂടി സർപ്രൈസ് ഗിഫ്റ്റ് അവളുടെ കൈയ്യിലും എത്തും.

ലെജി : ഓക്കേ.


ഫോണ്‍ കണ്‍വർസേഷൻ  2 

പമ്മു: ഞാൻ ലെജി അറിയാതെ നിങ്ങടെ കാറിൽ ഗിഫ്റ്റ് വെച്ചിട്ടുണ്ട്. അവന് നാളെ രാവിലെ നേരത്തെ ഓഫീസിൽ പോകണമത്രേ.രാവിലെ ഏഴ് മണിയോട് കൂടെ. അവൻ വീട്ടില് നിന്നും ഇറങ്ങിയാൽ ഞാൻ നിനക്ക് മെസ്സേജ് അയക്കാം. നീ അവനെ അതിന് ശേഷം വിളിച്ചാ മതി .

സരി: ഓക്കേ.


നാല് പേരും അടുത്ത പ്രഭാതത്തിനായി കാത്തിരുന്നു. ആ സർപ്രൈസിനായി...

------------------------------------------

സീൻ 5 - ക്ലൈമാക്സ് സീൻ 

സർപ്രൈസ്  

ലെജി രാവിലെ എഴുന്നേറ്റ് ഓഫീസിൽ പോകാനൊരുങ്ങി.ദൂരെ നിന്നും ഒരു സീ ഐ ഡീയെ പോലെ പമ്മു ലെജിയുടെ ഓരോ നീക്കവും വീക്ഷിച്ചു.

ദുബായിൽ സമയം 6.45 AM

ലെജി പമ്മുവിന്റെ അടുത്ത് പോയി പറഞ്ഞു, "എടാ, നിന്റെ ഹ്യുണ്ടായ് ടെംബിളിന്റെ കീ ഒന്ന് താ.ഇന്ന് അതിൽ ഓഫീസിൽ പോകാം "

ഇത് കേട്ടതും പമ്മു ഞെട്ടി,"ഏയ്‌, അത് പറ്റില്ല, നീ നിന്റെ വണ്ടിയിൽ തന്നെ ഓഫീസിൽ പോണം"

"എന്റെ വണ്ടി സർവീസിനു സമയമായി.. ഇന്ന് അവർ അത് എടുത്ത് കൊണ്ട് പോകും "

"യെന്ത് ?", റേ ബാൻ ഇരിക്കുന്നത് ലെജിടെ കാറിലാണ്..അത് സർവീസിനു കൊടുത്താൽ ശരിയാവില്ല.. റേ ബാൻ കണ്ണട വെച്ച് വണ്ടി സർവീസ് ചെയ്യുന്ന മെക്കാനിക്കിന്റെ മുഖം പമ്മുവിന്റെ മനസ്സിൽ തെളിഞ്ഞു."പറ്റില്ല, എന്റെ വണ്ടി തരില്ല .. നീ നിന്റെ വണ്ടിയിൽ തന്നെ ഓഫീസിൽ പോണം..."

'ശരിയാ, നാട്ടുകാർ പമ്മൂനെ പറ്റി പറയുന്നത് സത്യം തന്നെയാ..', ലെജി മനസ്സില് ഓർത്തു, എന്നിട്ട് പമ്മുവിനോട് പറഞ്ഞു , "എന്നാലൊരു കാര്യം ചെയ്യ്‌, നിന്റെ വണ്ടിയിൽ എന്നെ ഒന്ന് ഓഫീസ് വരെ കൊണ്ടാക്ക് "

പമ്മു കുടുങ്ങി എന്ന് പറഞ്ഞാ മതിയല്ലോ.പമ്മു വേഗം ഫോണെടുത്ത് സരിക്ക് മെസ്സേജ് അയച്ചു, 'ലെജി കാർ എടുക്കുന്നില്ല, ഇങ്ങനെ പോയാൽ സർപ്രൈസ് പൊളിയും' എന്ന്.

സരി പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ ലെജിയെ ഫോണ്‍ വിളിച്ചു.
"ഹെലോ, ഹാപ്പി ആനിവർസറി  "

"ഹാപ്പി ആനിവർസറി", ലെജി തിരിച്ചും വിഷ് ചെയ്തു.

"പിന്നെ, ഒരു സർപ്രൈസ് ഗിഫ്റ്റ്.. ", സരി പതുക്കെ പതുക്കെ പറഞ്ഞു.

ലെജി വേഗം വാച്ച് നോക്കി , ദുബായിൽ ആറേമുക്കാൽ എന്ന് പറയുമ്പോ നാട്ടിൽ  എട്ടേകാൽ, "ഓ, അത് കിട്ടി, അല്ലെ? യെതിൻ എപ്പോ എത്തി?വാച്ച് പാകമാണോ?", ഡാമിൽ നിന്നും വെള്ളo തുറന്ന് വിട്ട പോലെ ലെജി ചോദ്യങ്ങളെല്ലാം ഒറ്റയടിക്ക് ചോദിച്ചു തീർത്തു.

"എന്ത് കിട്ടി? യെതിനോ? വാച്ചോ?"

"അപ്പൊ യെതിൻ എത്തിയില്ലേ? അയ്യോ, അപ്പൊ എന്റെ സർപ്രൈസ്..അപ്പൊ നീ പറഞ്ഞ സർപ്രൈസ് എന്താ?"

"നമ്മുടെ കാറിൽ ഒരു ഗിഫ്റ്റ് ഇരിപ്പുണ്ട്.... അതാണ്‌ എന്റെ സർപ്രൈസ്....", തന്റെ സർപ്രൈസ് പോളിഞ്ഞതിന്റെ ദുഃഖം സരിക്ക് ഉണ്ടായിരുന്നെങ്കിലും ലെജിടെ സർപ്രൈസും പൊളിഞ്ഞത് ആ ദുഃഖം ക്യാൻസൽ ചെയ്തു..

ലെജി കാറിൽ പോയി ഗിഫ്റ്റ് കിട്ടി ബോധിച്ചു. റേ ബാൻ ധരിച്ച് പമ്മുവിന്റെ മുൻപിൽ പോയി നിന്നു.

"വൊവ്, നാട്ടിൽ തെങ്ങ് കയറാൻ വരുന്ന ഗംഗേട്ടനെ പോലെയുണ്ട്, ഓപ്പാ ഗംഗൻ സ്റ്റൈൽ.."

"പോടാ, പിന്നെ, ഇനി നിന്റെ കാറിന്റെ കീ ഒന്ന് തരുമോ  "

"ഇതാ എടുത്തോ ..നിന്നെയൊക്കെ സർപ്രൈസ് ചെയ്യാൻ നൊക്കിയിട്ട് അവസാനം നീ കാർ എടുക്കുന്നില്ലാ എന്ന് പറഞ്ഞപ്പോൾ , ഞാനാണല്ലോ എന്റെ ഈശ്വരാ സർപ്രൈസ് ആയത്", ഹ്യുണ്ടായ് ടെമ്പിളിന്റെ താക്കോൽ ലെജിക്ക് കൊടുത്ത് കൊണ്ട് പമ്മു പറഞ്ഞു...

---------------------
സീൻ 6

വീണ്ടും സർപ്രൈസ്


സരിടെ വീട് ലക്ഷ്യമാക്കി യെതിൻ നടന്നു .'ട്രെയിൻ അര മണിക്കൂർ ലേറ്റ് ആയ കാരണം എട്ടരയായി ഇവിടെ എത്താൻ. പക്ഷെ അതൊന്നും ഈ സർപ്രൈസ് ഗിഫ്റ്റ് അവൾക്ക് കൊടുക്കുന്നതിൽ നിന്നും എന്നെ തടയാൻ കഴിയില്ല.'  താനൊഴികെ ലോകത്ത് ബാക്കി എല്ലാവരും സർപ്രൈസിന്റെ കാര്യം അറിഞ്ഞു എന്നതറിയാതെ യെതിൻ വീടിന്റെ കോളിംഗ് ബെൽ അടിച്ചു.

സരി വാതിൽ  തുറന്നു.

"സർപ്രൈസ്", യെതിൻ ഉറക്കെ പറഞ്ഞു, വലതു കൈയിൽ വാച്ചും , ഇടതു കൈയിൽ  ഒരു കിലോ മീനുമമേന്തി..

"ഹായ്, മീൻ, ഇത് ഞാൻ തീരെ പ്രതീക്ഷിച്ചില്ല !!! "

യെതിനെയും വാച്ചിനെയും കണ്ട് സരി ഞെട്ടും എന്ന് പ്രതീക്ഷിച്ച യെതിൻ, സരിടെ ഈ പ്രതികരണം കണ്ട് ശരിക്ക് സർപ്രൈസ് ആയി !!

-----------------

വേറെ ഏതോ മുഖം

ഒരു സർപ്രൈസ് പ്ലാൻ ചെയ്യുംബൊൾ ആരെങ്കിലുമൊക്കെ സർപ്രൈസ് ആകണം എന്നാണല്ലോ അതിന്റെ പ്രധാന ആവശ്യം.അങ്ങനെ നോക്കുമ്പോൾ , ഈ സന്ദർഭത്തിലെ സർപ്രൈസ് ഒടുവിൽ വിജയിച്ചു എന്ന് തന്നെ പറയാം.
കാരണം, സർപ്രൈസ് ആകേണ്ട 2 പേർ സർപ്രൈസ് ആയില്ലെങ്കിലെന്താ, സർപ്രൈസ് ആക്കാൻ നിയോഗിക്കപ്പെട്ട 2 പേരും സർപ്രൈസ് ആയല്ലോ..


Sunday, August 4, 2013

Wake Up Om



---------------------------------------------------------------------------------------------------------------------------------
When the last thread would also leave the Beach House behind, would be its demise......
---------------------------------------------------------------------------------------------------------------------------------

2007

The year after the year which decided to change our lives.  Our?   Me, Simi, Fino.

We 3 studied in the same college, the same class and got placed in the same multinational company in Bangalore.The placement happened in 2006 and that was the year that triggered the change.
So 2007, July 26, we all were in Bangalore to begin our professional corporate lives the from the very next day!

------------------------------------------------------------------------------------------------------------------------------------

After a month of stay in my cousin's place, I decided to move to another place and start experiencing the joy (read pain) of paying monthly rents. Fino was already staying in a PG with his....
wait.. PG. PG stands for Paying Guest and in Bangalore, most of the time it does not mean the real Paying Guest.Well, 50% is correct, the paying part.
Usually a PG is a hostel in good terms, a boarding in reality. You get a small, rather tiny room, which is relatively large when compared to the attached bathroom in it.And this room will be shared by more than 1 person. But the owner of most PGs will be very 'broadminded', during the time of collecting rent.

Okay, so Fino was staying in a similar PG with his brother.His brother had come to Bangalore for a job and would be flying to Dubai in a month.

One fine day,I moved to this PG. FIno and his brother shared a room.And I shared a room with....

"Hi, I am Nithesh", I said to my new room mate.
"Om", he smiled filmy style.The promotions of Om Shanti Om were going on then and it looked like he felt those were about him.

"Nice name", I smiled.

"Thanks and hey, we'll talk more later..Now it's time for me to call my girlfriend. I've been practicing this song for a while now.Today I'll be singing it for her. "

"Oh , that's great, you sing?"

Om just smile.

'Dude, the look on your face is like, you are a famous pop star and I didn't recognize you', I thought as I said, "Good luck...", and walked out of the room.',..to your girlfriend!'

It felt as though Om was a man living in his dreams.Well if that dream occurred to me I would call it a nightmare !

I walked into Fino's room.

"Hey, come in, how is your new room?", Fino asked as I entered.

I looked at him with a weird look on my face like, 'How could you even ask this?It's horrible'. I had already made my mind to find a new house and move there as soon as possible .

"And how about your room mate?", he asked again.

'Aankhei teri..Kitni haseen..ke inka aashiq..', we heard someone singing loud and it echoed all over the PG.

"That's him, my room mate!", I said.Further details were not asked.


We kept talking about many things under the sun.As we were new to Bangalore, Fino's brother gave us many instances of his experiences in Bangalore.Time passed and it was mid night.We had to go to office the following day and I decided to go back to my room.

I went to my room and tried to open it. It was locked from inside.I knocked the door but Om did not open it.Now, this PG had walls which do not touch the ceiling, so I jumped to check inside the room and saw that Om was in deep sleep.

'Oh God ! this guy is in his dreams when he is awake and now he is asleep. How do I wake him up? '. I banged the door louder. No. There was no response. I went back to Fino's room.

"What happened?", Fino asked

"My room mate, he's not opening the door.He's lying on his bed.."

"What, he's dead?"

"No, no, he's asleep..."

"I know, just kidding...He would be tired after all those singing", Fino said.

"Come on, let's try to wake him up.", said Fino's bro and we all marched towards my room.We knocked the door again, but Om did not respond.

"We'll try to throw something at him", said Fino,"You have a phone?"

"It's a new one!", I said.

"It's okay, we'll throw it upon him..even if it misses, it will land up somewhere on the bed and the phone will be safe.", he replied.

I was not that convinced, but then I agreed. "Take it,you do the honors ", I handed over my phone to Fino.

Fino jumped high and Threw the phone over the door.The phone flew and flew (in slow motion), and landed just near to Om. It did not touch him.

"Oh NO...", we sighed.

"Missed by a whisker", I said , "Now what?"

"Anyhow your phone is there..Call to your number and when it rings, he'll probably wake up"

"Good idea, but bad idea.", I said, "my phone is in silent mode."

"Oh NO.", we sighed again.

"Okay lets bang the door until either he wakes up or the door breaks..a 'Wake or Break' situation", I said.

We all started banging the door.
Except Om, everyone in the PG woke up.The guy next door came angrily as he was deprived of his sleep, but after we told him my situation, he became calm.

"Okay, why don't you do this thing?This Om guy is lying adjacent to that wall that shared by my room.Let's go to my room and pour some water from the top of the wall.", the guy next door told.Now, it was not only my need that Om should wake up.It was a global need..well, PG need !

"Okay great idea.", said Fino and his bro.

"NO", I opposed, "Not a great idea..My phone is on that bed. and it's new.No water please.."

"Then what do we do?This guy doesn't seem to wake up.Is he really dead?", asked Fino with frustration.

"Okay, now that we got a better angle to throw something to him (from the adjacent room), let's throw your mobile ", I looked at Fino, smiling.

"Even my phone is new ! "

"Don't worry, this time I will throw it.It's pay back time..", I snatched is phone from him, set the maximum volume for Plan B and threw it from the adjacent room.This time the phone flew faster for me, but was in slow motion for Fino..The phone did touch Om, but he still did not wake up.

"Oh No, He still did not wake up", said Fino.

"Don't worry , this time we have Plan B.Let me dial your number", I said as I asked Fino's bro for his phone, who was hesitant to give me that as he was afraid I would throw that one too into the room.

Anyhow, considering the larger issue, he gave me his phone and I started dialing  Fino's number. Seeing all these, the occupant of that room had gone really frustrated and came with a bottle of water and started poring in from top of the wall to my room.

"No...No water, our phones..", Fino cried aloud. At the same instance, his phone started ringing. Water drops fell on Om's face.(The neighbour roomie had a god aim.)..and finally Om opened his eyes...the mission got accomplished. Om wake up to see two phones on his bed, one ringing and water dripping on his face from somewhere above.

"Oh, is it raining really?", he shouted,"just as in my dreams"

"Dude, you are not in your dream.Wake up.Please open the door.Why have you locked it from inside?", I asked.

He looked up to find four of our faces on top of the wall, staring at him from the next room.

"What are you guys doing up there?", he asked?

"We were trying to wake you up, so that you could open the door."

Really, For that you climbed up there? And poured the water all over me?You could have called me..Or just knocked the door", he opened the door for me.

'If I had called him by his name, I would have to do that all night and people outside the PG would think that this place is some temple',I imagined, as I finally got to enter my room.'

"Need to find a house really quick.", I said to Fino as I handed over his phone back to him.

"Sure..We'll search for one..Goodnight !"

"Goodnight???.. okay, good night !", I said.

More than half an hour of hard work to get into my own room, a real good night indeed.

-----------------------


The journey to Beach House begins...