Sunday, October 20, 2013

എം.കേയുടെ കാത്തിരിപ്പ്‌


കത്തിന്റെ മുകളിലെ മേൽവിലാസം കണ്ട് പോസ്റ്റ്‌മാന്റെ കൈകൾ വിറച്ചു..എം.കേയ്ക്ക് ഒരു റെജിസ്റ്റേഡ് പോസ്റ്റ്‌.
പോസ്റ്റ്‌മാൻ ആ അഡ്രസ്സ് വീണ്ടും വീണ്ടും വായിച്ചു.. ഓരോ തവണ വായിക്കുമ്പോഴും ആ കണ്ണുകൾ വിറച്ചു.

ലോകത്തുള്ള എല്ലാ വൈദ്യുതിയും അയാളുടെ ഉള്ളിലൂടെ കടന്ന് പോകുന്നതായി അയാൾക്ക് തോന്നി..അതിനെന്താ കാരണം? ഇത്രയും ഭീകരനാണോ എം.കേ?

അല്ല, എം.കേ ഒരു പാവത്താനാണ് എന്നാണു നാട്ടുകാരുടെ എല്ലാം അഭിപ്രായം..
പിന്നെ, ഈ പോസ്റ്റ്‌മാന് എം.കേടെ പേര് കണ്ടിട്ടെന്താണ്‌ ഇത്രയും ഭയം തോന്നാൻ കാരണം?


ആ കാരണം തേടി നമുക്ക് ഒരു വർഷം പിറകോട്ട് പോകാം..


എം.കേ -  ഒരു നിഷ്കളങ്കനായ ചെറുപ്പക്കാരൻ.ഉദയസൂര്യനുമായി മത്സരം  എം.കേടെ വിനോദമായിരുന്നു..ആര് ആദ്യം ഭൂമിയെ ദർശിക്കും എന്ന മത്സരം. പ്രഭാത ഭക്ഷണവും പത്രം വായനയുമൊക്കെ കഴിഞ്ഞ് എം.കേ വീടിന്റെ ജനാലയിലൂടെ ദൂരേക്ക്‌ നോക്കി ഇരിക്കും.വേനൽപാടങ്ങളുടെ സൗന്ദര്യമോ മേഘങ്ങൾ ഉണ്ടാക്കുന്ന ദൃശ്യവിസ്മയമോ ആയിരുന്നില്ല എം.കേ നോക്കിയിരുന്നത്..അറ്റം കാണാത്ത ആ ടാർ ഇട്ട റോഡിലൂടെ വരുന്ന പോസ്റ്റ്‌മാനെ ആയിരുന്നു എം.കേടെ കണ്ണുകൾ തേടി കൊണ്ടിരുന്നത്   ..

പതിവ് പോലെ അന്നും പതിനൊന്ന് മണിയായപ്പോൾ പോസ്റ്റ്‌ മാൻ വന്നു.

"ചേട്ടാ, യൂണിവേഴ്സിറ്റിയിൽ നിന്നുമെനിക്ക് കത്തുണ്ടോ?", എന്നത്തേയും പോലെ എം.കേ ആകാംഷയോടെ ചോദിച്ചു.

'ഇല്ല' എന്ന് ആന്ഗ്യം കാണിച്ച് കൊണ്ട്  പോസ്റ്റ്‌ മാൻ തല താഴ്ത്തി സൈക്കിൾ ചവിട്ടി പോകുന്നത് എം.കേ നിറകണ്ണുകളോടെ നോക്കി ഇരുന്നു..

ദിവസങ്ങൾ കടന്നു പോയി..ഈ പതിവ് തുടർന്നു ..

അന്ന് പതിനൊന്ന് മണിയായിട്ടും പോസ്റ്റ്‌മാനെ കണ്ടില്ല..

ബീ.ടെക്ക് സർട്ടിഫിക്കറ്റ് കാത്തു കാത്തു പ്രതീക്ഷ അറ്റ എം.കേ അർത്ഥമില്ലാത്ത ആ ഒരു ദിവസത്തെയും കൂടി ശപിച്ചു കൊണ്ട്, വീടിന്റെ വാതിലും ജനാലയും അടച്ച് പോയി കട്ടിലിൽ കിടന്നു..


ഒന്നു മയങ്ങി വന്നപ്പോഴേക്കും വീടിന്റെ കോളിംഗ് ബെൽ ശബ്ദിച്ചു.

എം.കേ പോയി വാതിൽ തുറന്നപ്പോൾ വീടിന്റെ മുൻപിൽ ഒരു ജനക്കൂട്ടം. പൊസ്റ്റ്മാൻ എം.കേയുടെ വായിൽ ഒരു ലഡ്ഡു കുത്തി തിരുകി.

"മോനേ, നീകാത്തിരുന്ന ദിവസം വന്നെത്തി . ഇതാ, യൂണിവേഴ്സിറ്റിയിൽ നിന്നും നിനക്കുള്ള കത്ത് ..ഞങ്ങൾ നാട്ടുകാർ എല്ലാവരും കൂടെ ആഘോഷമായി ഇങ്ങോട്ട് വന്നത് നിനക്ക് ഇത് തരാൻ വേണ്ടിയാണ്.."

എം.കേ സന്തോഷത്തോടെ, ആഹ്ലാദത്തോടെ, ആ കത്ത് പൊട്ടിച്ച് വായിച്ചു. കത്ത് പൊട്ടിച്ചതിന്റെ പത്തിരട്ടി ശക്തിയിൽ പൊസ്റ്റ്മാനിട്ടും പൊട്ടിച്ചു !


പൊസ്റ്റ്മാൻ ബോധരഹിതനായി താഴെ കിടന്നു !

ഇത്രയും നാൾ ഒരു ഈച്ചയെ പോലും നോവിക്കാത്ത എം.കേയുടെ  മറ്റൊരു മുഖം കണ്ട നാട്ടുകാർ  അപ്പോൾ കണ്ട കാഴ്ച്ച വിശ്വസിക്കാനാവാതെ സ്ഥബ്ദരായി നിന്നു .

എം.കേ ഒന്നും മിണ്ടാതെ വീടിനകത്തേക്ക് നടന്നു.വാതിൽ അടച്ചു.
തനിക്കു കിട്ടിയ കത്ത് വീണ്ടും വായിച്ചു. ഉത്തരക്കടലാസിൽ 'ദയവു ചെയ്ത് എന്നെ പാസ്സ് ആക്കണേ. ഈ പേപ്പർ കൂടിയേ ഉള്ളൂ', എന്ന് എഴുതി വച്ചതിന് യൂണിവേഴ്സിറ്റി എം.കേയെ പരീക്ഷയിൽ തോൽപിച്ചിരിക്കുന്നു !


മാത്രമല്ല, ആയിരം രൂപ പിഴ അടച്ചാലേ ഇനി പരീക്ഷ എഴുതാൻ പറ്റൂ. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു, പാമ്പിന് എയിഡ്സും ഉണ്ടായിരുന്നു   എന്ന പോലത്തെ അവസ്ഥയായി എം.കേയ്ക്ക്.

പിന്നീട് എം.കേ ദിവസങ്ങളോളം വീട്ടിലെ മുറിയിലെ ഇരുട്ടിൽ ഇരുന്നു..

പൊസ്റ്റ്മാനാണെങ്കിലോ എം.കേയുടെ വീടിന്റെ ഭാഗത്തേക്ക്‌ പോകാതായി ..


സംഭവിച്ചതെല്ലാം നല്ലതിനെന്ന ഭഗവദ് ഗീത വാക്യം മനസ്സിൽ ആലോചിച്ച് എം.കേ വീണ്ടും പരീക്ഷ എഴുതാൻ തീരുമാനിച്ചു. ഇത്തവണ മാന്യമായ രീതിയിൽ പരീക്ഷ എഴുതി. ഇത്തവണയും എന്തായാലും ജയിക്കും എന്ന് എം. കേയ്ക്ക് ഉറപ്പാണ്..

റിസൾട്ട്‌ വന്നപ്പോൾ ജയിച്ചോ എന്ന് പത്രത്തിൽ നോക്കിയില്ല. അതിന് പിന്നിലും ഉണ്ടൊരു കുഞ്ഞ് ഫ്ലാഷ് ബാക്ക് .. ഇതിന് മുൻപത്തെ ബോർഡ് എക്സാമിന്റെ റിസൾട്ട്‌ 'ജയിച്ചു' എന്ന് പത്രത്തിൽ കണ്ട് കൂടുകാർക്ക് ഭക്ഷണം വാങ്ങി കൊടുത്തതൊക്കെയായിരുന്നു ..പക്ഷെ പത്രത്തിലെ അക്ഷരപ്പിശകായിരുന്നു അത് എന്ന് പിന്നീടാണ് മനസിലായത്..അന്ന് മുതൽ പത്രത്തിൽ റിസൾട്ട്‌ നോക്കുന്നത് എം.കേ ഉപേക്ഷിച്ചു.

ബീ.ടെക്ക് കിട്ടാനായി നേടിയെടുക്കേണ്ട ഒരേ ഒരു പേപ്പർ തന്റെ കഴിവ് കൊണ്ടല്ലെങ്കിൽ ഉത്തരക്കടലാസ് വിലയിരുത്തുന്ന മാഷിന്റെ ദയവ് കൊണ്ടെങ്കിലും ജയിക്കട്ടെ എന്ന് കരുതിയാണ് ആ തവണ  'ദയവു ചെയ്ത് എന്നെ പാസ്സ് ആക്കണേ. ഈ പേപ്പർ കൂടിയേ ഉള്ളൂ' എന്ന് എഴുതി വച്ചത്. പക്ഷെ ആ നീക്കം പാളി.. ചന്ദ്രിലെക്ക് റോക്കറ്റ് വിട്ടിട്ട് അവസാം ആ റോക്കറ്റ് അപ്പുറത്തെ ചന്ദ്രേട്ടന്റെ വീട്ടില് പോയി പതിച്ച പോലെയായി..


അത് കൊണ്ടൊക്കെ തന്നെയാണ് ഇത്തവണ നന്നായി പഠിച്ച് പരീക്ഷ എഴുതിയതും, ഇപ്പൊ റിസൾട്ട്‌ നോക്കാതെ സർട്ടിഫിക്കറ്റിനായി കാതിരിക്കുന്നതും....യൂണിവേഴ്സിറ്റിയിൽ  നിന്നും സർട്ടീഫിക്കറ്റിനായുള്ള ഈ കാത്തിരിപ്പ്‌... ഈ കാത്തിരിപ്പിനും ഒരു സുഖമുണ്ട്..


-------------------


വർത്തമാന കാലം


പൊസ്റ്റ്മാൻ എം.കേയ്ക്ക് വന്ന ആ കത്ത് വീണ്ടും നോക്കി. കത്തിന്റെ മറുപുറം കണ്ടപ്പോൾ നേരത്തേ തന്നെ ഞെട്ടി ഇരുന്ന അയാൾ വീണ്ടും ഞെട്ടി .. കാരണം കത്ത് യൂണിവേഴ്സിറ്റിയിൽ നിന്നാണ്.. ഇനി ഒരിക്കൽ കൂടെ ആ കാപാലികന്റെ കൈയിൽ നിന്നും തല്ല് വാങ്ങാൻ തനിക്ക് വയ്യ എന്ന് അയാൾ ഓർത്തു ..
എന്നാൽ ഉത്തരവാദിത്വമുള്ള ഒരു പൊസ്റ്റ്മാൻ എന നിലയിൽ ആ കത്ത് എങ്ങനെയെങ്കിലും എം.കേയെ എൽപ്പിക്കണം..അത് എങ്ങനെ എന്നറിയാതെ പൊസ്റ്റ്മാൻ ചിന്താമഗ്നനായി  ..


ഇനി പൊസ്റ്റ്മാൻ വരുമ്പോൾ അന്നത്തെ സംഭവത്തിന്‌ മാപ്പ് പറയണം എന്ന ചിന്തയോടെ എം.കേവീടിന്റെ ജനാലയിലൂടെ വീണ്ടും അയാളുടെ വരവ് നോക്കിയിരുന്നു..

എം.കേയുടെ കരസ്പർശനത്തിനായി പൊസ്റ്റ്മാന്റെ കൈയിലുള്ള കവറിനകത്തെ ബീ.ടെക്ക് സർട്ടീഫിക്കറ്റും ,  ബീ.ടെക്ക് സർട്ടീഫിക്കറ്റ് ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിൽ എം.കേയും അവരവരുടെ കാത്തിരിപ്പുകൾ തുടർന്നു..


------------------------------

7 comments:

  1. എം കേ പാസ്സായല്ലോ

    ReplyDelete
  2. nithesh sivasankaranOctober 20, 2013 at 9:40 PM

    അതേ, ഒടുവിൽ പാസ്സായി ! :)

    ReplyDelete
  3. Athenthina mizhikal nananje??????

    ReplyDelete
  4. nithesh sivasankaranOctober 28, 2013 at 12:04 AM

    aa? kannil podi poyi kaanum !

    ReplyDelete
  5. കൊള്ളാം ഭായ് കഥ ഇഷ്ടപ്പെട്ടു:)

    ReplyDelete
  6. എന്നിട്ടെന്തായി?

    ReplyDelete
  7. athe eniitu enthayeda...oru attavum kunthavum illathe .....rating is down .. :((

    ReplyDelete