പുലർച്ചെ രണ്ടര മൂന്ന് ..
ആ ദിവസം എന്നെ സ്വീകരിച്ചത് ഞെട്ടിപ്പിക്കുന്ന ആ വാർത്തയുമായാണ് ..
അറിഞ്ഞത് സത്യം തന്നെയാണോ എന്നറിയാൻ ഞാൻ അത് വീണ്ടും വീണ്ടും വായിച്ചു ..
അത് വെറും വാർത്തയല്ല, സത്യമാണ് എന്ന് മനസ്സിലായതിന് ശേഷവും എനിക്ക് അത് വിശ്വസിക്കാനായില്ല ..
ഉറങ്ങിക്കൊണ്ടിരുന്ന സിമിയെ ഞാൻ വിളിച്ചെണീപ്പിച്ചു..
"എന്താ?", അവൾ ഉറക്കത്തിൽ ചോദിച്ചു
"നീ... നീ, ഈ വാർത്ത കണ്ടോ?", ഞാൻ ചോദിച്ചു
"എന്താ? ലോകം അവസാനിച്ചോ?", അവൾ ഉറക്കത്തിൽ ചോദിച്ചു
ഞാൻ ഒരു നിമിഷം ആലോചിച്ചിരുന്നു..ലാപ്‌ടോപ് സ്ക്രീനിൽ തെളിഞ്ഞ ആ വാർത്തയും ചിത്രവും ഒരിക്കൽ കൂടെ നോക്കി..
"ഹം... അങ്ങനേം പറയാം ...."
-----------------------------------------
ചില സ്ഥലങ്ങളോ സന്ദർഭങ്ങളോ ഉണ്ട് .. അവ നമുക്ക് കുറേ ഓർമ്മകൾ സമ്മാനിക്കും..ചിലപ്പൊ മധുരമുള്ളത് , ചിലപ്പോ ഞെട്ടിക്കുന്നത്..അമേരിക്ക എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് ഞെട്ടിക്കുന്ന ഒരു സംഭവമാണ്.. ജീവിതകാലം മുഴുവൻ വേട്ടയാടാൻ സാധ്യത ഉള്ള ഞെട്ടൽ !
-------------------------------------------
ഏതാനും ദിവസങ്ങൾക്ക് മുൻപ്
ബാംഗ്ലൂർ
പുലർച്ചെ രണ്ട് മണിക്കാണ് സിമി ഫോണ്‍ വിളിച്ചത് , ആ വാർത്ത പറയാൻ..(ഏതു വാർത്ത?ആ ഞെട്ടിപ്പിക്കുന്ന വാർത്തയല്ല ..അവിടേക്ക് എത്താൻ കുറച്ചു കൂടെ വായിക്കണം.)
"നിന്റെ വിസ ഇന്റർവ്യൂ ഡേറ്റ് ആയി "
ഉറക്കത്തിനിടയിൽ അത് ശരിക്കുമുള്ള കാൾ ആണോ അതോ സ്വപ്നമാണോ എന്ന് ഉറപ്പു വരുത്താൻ വേണ്ടി ഞാൻ മൊബൈൽ ഫോണിലേക്ക് തുറിച്ചു നോക്കി..അതെ കാൾ തന്നെയാണ് ."വോ.അടിപൊളി..അപ്പൊ ഇനി ശേഷം ഭാഗം അമേരിക്ക ..അല്ലേ ?"
"യെസ് , ഐ ആം വെയിറ്റിങ് ", വിജയ് വില്ലനോട് പറഞ്ഞ പോലെ സിമി എന്നോട് പറഞ്ഞു ...
ഇനി ചെറിയ ഒരു ഫ്ലാഷ്ബാക്ക് (വെറുതെ, ജസ്റ്റ് ഫോർ ഹോറർ.ലിനീർ സ്റ്റോറി ടെല്ലിംഗ് ഇപ്പൊ ഔട്ട് ഓഫ് ഫാഷൻ അല്ലേ )
കല്യാണം കഴിഞ്ഞതിന്റെ രണ്ടാം മാസം ആണ് സിമി ഓണ്‍സൈറ്റ് കിട്ടി അമേരിക്ക പോയതും ഞാൻ വീണ്ടും പഴയ പോലെ ബാച്ച്ലർ ആയതും .സിമിടെ കമ്പനിയിൽ നിന്ന് തന്നെ എനിക്കുള്ള വിസയും അപ്ലൈ ചെയ്തിരുന്നു.
വിസ അപ്പ്രൂവ് ആകുമോ?വിസ കിട്ടിയാൽ തന്നെ എനിക്ക് എന്റെ ഓഫീസിൽ നിന്നും ലീവ് കിട്ടുമോ?ലീവ് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും?
ഇത് പോലെ നിരവധി ചോദ്യ ചിന്നങ്ങൾ മുന്നില് വന്നു നിന്നപോൾ, പിന്നെ വേറൊന്നും ആലോചിച്ചില്ല..ഏറ്റവും എളുപ്പമുള്ള തീരുമാനം തന്നെ എടുത്തു.അപ്ലൈ ചെയാം..ബാക്കി വരുന്നിടത്ത് വച്ച് കാണാം ..അല്ല പിന്നെ !
അങ്ങനെയാണ് ഇപ്പൊ ദേ അതിനന്റെ ആദ്യ പടിയായി വിസ ഇന്റർവ്യൂ ഡേറ്റ് കിട്ടിയത്.
പിന്നീടങ്ങോട്ട് കാര്യങ്ങളെല്ലാം ശടപടേ ശടപടേ എന്നായിരുന്നു.
പിന്നെ എനിക്ക് ഓർമയുള്ളത് മാനേജർടെ മുൻപിൽ 1 മാസം ലീവ് ചോദിക്കുന്നതാ.ക്രിസ്മസ് സമയമായ കാരണം ജോലി കുറവാകുമെന്നും, അഥവാ ജോലി കുറേ ഉണ്ടെങ്കിലും ഞാൻ ഇവിടെ ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും ഞാൻ മാനേജറെ പറഞ്ഞു ഫലിപ്പിച്ചു.
മനസ്സില്ലാമനസോടെയാണെങ്കിലും ഒടുവിൽ മാനേജർ ലീവ് തന്നു .ഉടൻ തന്നെ ടിക്കെറ്റും ബുക്ക് ചെയ്തു.
ഡിസംബർ 21 2013. ഞാൻ അമേരിക്കയിലേക്ക് പറക്കുന്നു..അതേ, മായൻ കലണ്ടർ പ്രകാരം ലോകം അവസാനിക്കാൻ പോകുന്ന അതേ ദിവസം!
----------
ഡിസംബർ 21 2013
ജർമനി വഴിയായിരുന്നു എന്റെ ഫ്ലൈറ്റ്. ഞാൻ ഇന്ത്യയിൽ ആയിരിക്കുംബോഴാണോ, ജർമനിയിൽ ആയിരിക്കുംബോഴാണോ അമേരിക്കയിൽ എത്തിയിട്ടാണോ, അല്ല ഇതൊന്നുമല്ലാതെ ആകാശത്തായിരിക്കുംബോഴാണോ ലോകം അവസാനിക്കുക എന്നായിരുന്നു എന്റെ കൂട്ടുകാരുടെ ചർച്ചാവിഷയം.. പക്ഷെ ടിന്റുമോൻ പറഞ്ഞ പോലെ അച്ചാറിന്റെ കുപ്പിയിൽ എക്സ്പൈറി ഡേറ്റ് 2014 ആയ കാരണം ലോകം അവസാനിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു ..
അങ്ങനെ ഞാൻ ബാംഗ്ലൂർ നിന്നും ഫ്ലൈറ്റ് കയറി. വിജയകരമായി ജർമനി എത്തി.
-----------------------------------
ജർമനി
നേരത്തെ പറഞ്ഞ പോലെ ഓരോ സ്ഥലങ്ങളെ പറ്റി ഓരോ ഓർമകളാണല്ലൊ.. അമേരിക്കയിലേക്കുള്ള യാത്രമദ്ധ്യേ കേവലം 2 മണിക്കൂറേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ജർമനിക്കും നല്കാനായി ഒരു ഓർമ ..
ജർമനി എയർപോർട്ട്
ജർമനി എത്തിയ വിവരം ആരെയെങ്കിലും വിളിച്ചു പറയണം എന്നുണ്ടെങ്കിൽ ഞാൻ മൊബൈലിൽ ഇന്റർനാഷണൽ റോമിംഗ് ആക്റ്റിവേറ്റ് ചെയ്തിട്ടില്ല.അത് കൊണ്ട് തന്നെ ആരെയും വിളിക്കാൻ പറ്റില്ല.. എയർ പോർട്ടിലാണെങ്കിൽ അടുത്തെങ്ങും ഒരു ഫോണും കാണാനുമില്ല.. അപ്പോഴാണ് അവിടെ ഫ്രീ വൈ ഫൈ ഉള്ള കാര്യം അറിഞ്ഞത്..അത് മതി.. അപ്പൊ ദേ തേടിയ ഹെല്പ് ഡസ്ക് കാലിലും ചുറ്റി ..വേഗം തന്നെ അവിടെ പോയി വൈ ഫൈ ബ്രോഷർ വാങ്ങി.
ജർമനിയിൽ കാല് കുത്തിയതും ജർമൻകാർ പണി തന്നു എന്ന് അപ്പൊ മനസിലായി..വൈ ഫൈ കണെക്റ്റ് ചെയ്യുമ്പോ കിട്ടുന്ന ഹോം പേജിൽ ഏതെങ്കിലും ഫോണ്‍ നമ്പർ കൊടുത്താൽ അവർ അതിലേക്ക് വൈ ഫൈ പാസ് വേഡ് മെസേജ് അയക്കും പോലും.ഫോണ്‍ കണെക്ഷൻ ഇല്ലാത്തത് കൊണ്ടാ വൈ ഫൈ ഉപയൊകിക്കാമെന്നു തീരുമാനിച്ചത്.പക്ഷെ വൈ ഫൈ ഉപയൊകിക്കനമെങ്കിൽ ഫോണ്‍ നമ്പർ വേണം. ഒരു മാതിരി 'ജോലി ഇല്ലാത്തോണ്ട് എക്സ്പീരിയന്സ് കിട്ടുന്നില്ല ..എക്സ്പീരിയന്സ് ഇല്ലാത്തോണ്ട് ജോലി കിട്ടുന്നില്ല' എന്നൊക്കെ പറയുന്ന അവസ്ഥ .
ഏതായാലും ഒരു പാസ്‌വേഡ് കിട്ടുന്നതല്ലേ, വെറുതേ കളയണ്ട. വൈ ഫൈ പാസ് വേഡ് അയക്കാനുള്ള നമ്പറായി നേരെ സിമിടെ ഫോണ്‍ നമ്പർ കൊടുത്തു , എന്നിട്ട് നേരെ അവിടത്തെ സെക്യൂരിറ്റി ഗേറ്റിനടുത്തേക്ക് നടന്നു ...
(തുടരും)
---------------------------
ലോകാവസാനത്തിന് മുൻപേ ഫ്ലൈറ്റ് അമേരിക്കയിൽ ലാൻഡ് ചെയ്തു.
---------------------------
നുവാർക് എയർപോർട്ട്
അരിപ്പൊടിയോ അച്ചാറോ കൊണ്ട് പോകാത്തതിന്റെ പേരിലും, വലിയ സിനിമാ നടൻ, ഇന്ത്യൻ പ്രസിഡന്റ് എന്നിവ അല്ലാത്തതിന്റെ പേരിലും, എന്റെ ഇമ്മിഗ്രഷനോക്കെ പെട്ടെന്ന് കഴിഞ്ഞു..വർക്കിംഗ് ഡേ ആയത് കൊണ്ട് സിമിടെ അടുത്ത് എയർ പോർട്ടിൽ വരണ്ടാ എന്ന് നേരത്തേ പറഞ്ഞിരുന്നു ...അത് കൊണ്ട് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി നേരെ ഒരു ടാക്സി വിളിച്ചു.
ആജാനബാഹുവായ ആ ടാക്സി ഡ്രൈവർക്ക് അഡ്രസ്സും പറഞ്ഞു കൊടുത്തു .
ജീ.പീ.എസ്സിൽ അഡ്രസ്സ് എന്റർ ചെയ്തു അയാള് നേരെ വണ്ടി എടുത്തു.
അമേരിക്കയാണെന്നോന്നും പറഞ്ഞിട്ട് കാര്യമില്ല..അവിടെയും ടാക്സിക്കാർ പറ്റിക്കുമെന്ന് മനസിലായി.അപ്പുറത്തെ റോഡിലെ ടോൾ ബൂത്ത് കാണിച്ച് അതിന്റെ വരെ പൈസ വാങ്ങി ആ മഹാമനസ്ക്കൻ. പിന്നെ എന്നെക്കാൾ പ്രായവും, പൊക്കവും, തടിയുമൊക്കെ ഉള്ള ആളല്ലേ എന്ന് കരുതി ഞാൻ അയാളോട് ക്ഷമിച്ചു ..
ഏതായാലും ജീ.പീ. എസ്സ് കറകറ്റ് ആയി വീട്ടില് എത്തിച്ചു. ടാക്സിയിൽ നിന്നുമിറങ്ങി പൈസയും കൊടുത്ത് ഞാൻ ഇറങ്ങി.
ഇപ്പോഴാണ് ഇവിടത്തെ തണുപ്പ് ശരിക്ക് അറിയുന്നത്. പക്ഷെ അതൊന്നും ആലോചിക്കാൻ എനിക്ക് സമയമുണ്ടായിരുന്നില്ല..ഇനിയൊരു കോളിംഗ് ബെല്ലിനപ്പുറം സിമിയെ കാണാം..4 മാസത്തിന് ശേഷം..
ഞാൻ ആകാംഷയോടെ വീടിനടുത്തേക്ക് നടന്നു.
പക്ഷെ എന്റെ ആ ഊഹം തെറ്റി. മറ്റൊന്നും കൊണ്ടല്ല.. അവിടത്തെ കോളിംഗ് ബെൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. (അമേരിക്കയാണത്രേ അമേരിക്ക!! )
പക്ഷെ വാതിൽ മുട്ടുന്നതിനു മുൻപ് തന്നെ സിമി വന്നു വാതിൽ തുറന്നു..എന്തൊരു അണ്ടർസ്റ്റാന്റിങ്ങ്. അല്ലേ ?
അണ്ടർസ്റ്റാന്റിങ്ങ് എന്ന് പറഞ്ഞപ്പോഴാ, നേരത്തെ പറഞ്ഞ ജർമൻ കഥടെ ബാക്കി ..
വീടിനകത്തേക്ക് കയറിയതും ഞാൻ സിമിയോട് ചോദിച്ചു..
ഞാൻ: ഞാൻ ജർമനി എത്തി എന്നത് നിനക്ക് മനസ്സിലായില്ലേ?
സിമി : ഹം , മനസ്സിലായില്ലോ , ജർമനി എയർപോർട്ട് വൈ ഫൈ പാസ്‌വേഡ് മെസേജ് വന്നു..മെസേജ് വന്ന സമയം ഒക്കെ കൂടെ കണക്കാക്കിയപ്പോൾ എനിക്ക് തോന്നി നീ അയച്ചതാണെന്ന് ..
'ഹോ, ബ്രില്ല്യന്റ്, നമ്മുടെ ഒരു കാര്യം !', ഞങ്ങൾ സ്വയം പുകഴ്ത്തി . ! ഞാൻ ഉപയോകിക്കാൻ ശ്രമിച്ച ഐഡിയ വർക്ക് ഔട്ട് ആയതിൽ ഞാൻ അഭിമാനപുളകിതനായി.ജർമനി അങ്ങനെ നല്ല ഒരു ഓർമ തന്ന രാജ്യമായി !
----------------------------
പറഞ്ഞു വന്നപ്പോ ഒരു കാര്യം പറയാൻ മറന്നു..
ലോകം അവസാനിച്ചില്ല .
മായൻ കലണ്ടർ അല്ല, മനോരമ കലണ്ടർ തന്നെ നല്ലത് എന്ന് കാലം തെളിയിച്ചു..
-----------------------
അമേരിക്കൻ ഡേയ്സ്
ജെറ്റ് ലാഗ്, ജെറ്റ് ലാഗ് എന്ന് അത്രേം നാൾ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.. അതും അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായി..
ജെറ്റ് ലാഗ് - അതാണ് കഥയിലെ ട്വിസ്റ്റ് ഉണ്ടാക്കാൻ പോകുന്ന പ്രതിഭാസം !
ജെറ്റ് ലാഗ് ഉള്ളതിന്റെ പേരിൽ അടുത്ത ദിവസം പുലര്ച്ചെ ഒരു 2 മണി ആകുമ്പോ തന്നെ എണീറ്റു. നാട്ടിലുള്ളവരൊക്കെ ഓണ്‍ലൈൻ ഉള്ളത് കൊണ്ട്, ചാറ്റ് ചെയ്തങ്ങനെ ഇരുന്നു. അമേരിക്കയിലെ ആദ്യത്തെ കറക്കം ശനിയാഴ്ച സ്നോ സ്കീന്ഗ് ആയിരുന്നു..
അത് കഴിഞ്ഞു വീട്ടിലെത്തിയതും, ഒരു ആറു മണി ആയപ്പോഴേക്കും വീണ്ടും ജെറ്റ് ലാഗ് തലയ്ക്കു പിടിച്ചു.. ഡിന്നർ പോലും കഴിക്കാതെ ഉറങ്ങാൻ കിടന്നു ..
------------------
ഡിസംബർ 23 പുലർച്ചെ
തലേ ദിവസത്തെ പോലെ വീണ്ടും ഒരു രണ്ടര മൂന്നായപ്പോ എണീറ്റു..ഫേസ്ബുക്ക് ലോഗിൻ ചെയ്തു ..ഫേസ്ബുക്കിൽ കുറേ പേർ ഷെയർ ചെയ്തിര്ക്കുന്ന ആ വാർത്ത കണ്ടു ഞാൻ ഞെട്ടി.
ഓ, ഫേസ്ബുക്ക് വാർത്തയല്ലേ ഫെയ്ക്ക് ആകാനെ വഴിയുള്ളൂ, ഞാൻ ഓർത്തു.
മരിക്കാത്തവർ മരിച്ചു എന്നൊക്കെ പറഞ്ഞു എന്തോരം ഷെയർ നമ്മൾ കണ്ടിരിക്കുന്നു..
ഈ പറഞ്ഞ ന്യൂസ് സത്യമാകരുതേ എന്ന പ്രാർഥനയോടെ ഞാൻ ഗൂഗിൾ ചെയ്തു.
സത്യമാണ് !
ഞാൻ അത് വീണ്ടും വീണ്ടും വായിച്ചു ..
അത് വെറും വാർത്തയല്ല, സത്യമാണ് എന്ന് മനസ്സിലായതിന് ശേഷവും എനിക്ക് അത് വിശ്വസിക്കാനായില്ല ..
ഉറങ്ങിക്കൊണ്ടിരുന്ന സിമിയെ ഞാൻ വിളിച്ചെണീപ്പിച്ചു..
"എന്താ?", അവൾ ഉറക്കത്തിൽ ചോദിച്ചു
"നീ, നീ, ഈ വാർത്ത കണ്ടോ?", ഞാൻ ചോദിച്ചു
"എന്താ? ലോകം അവസാനിച്ചോ?", അവൾ ഉറക്കത്തിൽ ചോദിച്ചു
ഞാൻ ഒരു നിമിഷം ആലോചിച്ചിരുന്നു..ലാപ്‌ടോപ് സ്ക്രീനിൽ തെളിഞ്ഞ ആ വാർത്തയും ചിത്രവും ഒരിക്കൽ കൂടെ നോക്കി..
"ഹം... അങ്ങനേം പറയാം "
"എന്ത് പറ്റി ?", അവൾ പതുക്കെ കണ്ണ് തുറന്നു.
"സച്ചിൻ ഓ ഡി ഐ ൽ നിന്നും റിട്ടയർ ചെയ്തു !"
"എന്ത്?", സിമി ഞെട്ടിയുണർന്നു.
അവൾ എഴുന്നേറ്റിരുന്നു ലാപ് ടോപ്പിൽ നോക്കി ആ വാർത്ത വായിച്ചു.
"എന്നാലും ഒന്ന് മുൻകൂട്ടി പറയുക പോലും ചെയ്തില്ലല്ലോ ", അവൾ ചോദിച്ചു
അവളുടെ ചോദ്യത്തിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.ക്രിക്കറ്റ് കണ്ടു തുടങ്ങിയ കാലം മുതൽ കാണുന്ന സച്ചിന്റെ ഓ.ഡി.ഐ കളി ലൈവ് ആയി ഇനി ഒരിക്കലും കാണാൻ പറ്റില്ല എന്ന് ആലോചിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. ഒരു നാൾ ഈ ദിവസം വന്നെത്തും എന്ന് അറിയാമായിരുന്നെങ്കിലും ലോകാവസാനം മുന്പ് വരും എന്നൊക്കെ പറഞ്ഞ പോലെ ഇതും മുന്പ് പറയുമെന്നെങ്കിലും പ്രതീക്ഷിച്ചിരുന്നു..എന്നാലും സച്ചിൻ.!!
ജെറ്റ് ലാഗ് ഇല്ലാത്തത് കൊണ്ട് സിമി കുറച്ചു കഴിഞ്ഞ് ഉറങ്ങി ..
ഞാനാണെങ്കിൽ ഓരോരുത്തർ സച്ചിന് കൊടുക്കുന്ന ട്രിബ്യൂട്ട് വായിച്ചിരുന്ന് നേരം വെളുപ്പിച്ചു
----------------------
ദിവസങ്ങൾ മാസങ്ങൾ കടന്നു പോയി,
ഇപ്പോഴും അമേരിക്കയെ പറ്റി ആലോചിക്കുമ്പോൾ ചിന്ത പോകുന്നത് ഈ വഴിക്കാണ്..കാരണം സച്ചിന്റെ കാര്യം വരുമ്പോ നമ്മൾ പണ്ടേ സൂപ്പർസ്റ്റിഷിയസ് ആണല്ലോ..ഞാൻ അമേരിക്ക പോയില്ലായിരുന്നെങ്കിൽ സച്ചിൻ റിട്ടയർ ചെയ്യില്ലായിരുന്നോ? (നിലത്തിരുന്ന ഞാൻ കസേരയിൽ കയറി ഇരുന്നത് കൊണ്ടാകുമോ സച്ചിൻ ഔട്ട് ആയത് എന്നൊക്കെ ചിന്തിക്കുന്ന പോലെ ;) )
അങ്ങനെയാണ് അമേരിക്ക എന്റെ ഓർമയിൽ ഇടം നേടിയത്. കേൾക്കുന്നവർക്ക് ഇത് വെറും തമാശയോ മണ്ടത്തരമോ ആകാം .പക്ഷെ ഇന്ത്യൻ ക്രിക്കറ്റിനെയും പിന്നെ എന്നെയും നന്നായി അറിയുന്നവർക്ക് മാത്രം ഒരു പക്ഷെ ഇത് മനസിലായേക്കാം ...
Sachin, Cricket is not the same without you.
Germany thanna orma bayankaram thanne
ReplyDeleteNithu,
ReplyDeleteGambeeram, vallare nalla kadhaparachil, american yatra sanchin ellam korthinakkiya mahakavyam...
Thanks pammu :)
Deleteഒന്നൂടെ അമേരിക്കയിൽ പോയി നോക്കാമായിരുന്നില്ലേ ?? ചിലപ്പോ സച്ചിൻ തിരിച്ചു വന്നാലോ ..
ReplyDeleteഇത്രയേ ഉള്ളാരുന്നോ!
ReplyDeleteഇത്രേ ഉള്ളൂ..അവസാനം പറഞ്ഞ പോലെ..'ഇന്ത്യൻ ക്രിക്കറ്റിനെയും പിന്നെ എന്നെയും നന്നായി അറിയുന്നവർക്ക് മാത്രം ഒരു പക്ഷെ ഇത് മനസിലായേക്കാം'
Delete