പന്താവൂര്‍.
ഞാനും ചേച്ചീം സിമീം
കൂടെ അന്നത്തെ കുക്കിംഗ് ഏറ്റെടുത്തു നടത്തുകയായിരുന്നു. അതിനിടയ്ക്ക് ചേച്ചിടെ
മാരക കുക്കിംഗ് ഐഡിയാസ് കേട്ട് ഞങ്ങള്‍ അന്തം വിട്ട് നിന്നു..എന്തിന്, ഗ്യാസ് സിലിണ്ടറിലെ ഗ്യാസ്
വരെ തീര്‍ന്നു..സ്പെയര്‍ സിലിണ്ടര്‍ ഇല്ല താനും. അപ്പോഴാണ് വീട്ടിലെ അടുപ്പ്
ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.അമ്മയാണെങ്കില്‍ വീട്ടില്‍ ഇല്ല. ഇത് വരെ അടുപ്പ്
കത്തിച്ച് പരിചയമില്ലെങ്കിലും ആ വെല്ലുവിളി ഞാന്‍ ഏറ്റെടുത്തു. ഞാന്‍ ഒരു മെഴുകുതിരി
ഒക്കെ കത്തിച്ച്, ഒരു ഓലക്കിടി അതിന്റെ തീയില്‍ കാട്ടി
തീ പിടിക്കാന്‍ വെയിറ്റ് ചെയ്ത്,’ഹോ, ഇത് കത്തുന്നില്ലല്ലോ?’ എന്നൊക്കെ ഓര്‍ത്ത്
നില്‍ക്കുമ്പോ ചേച്ചിടെ അവസരോചിതമായ ചോദ്യം..’ഫാന്‍ ഓണ്‍
ചെയ്യണോ?’ !!
അല്ലെങ്കിലും ഈ ചേച്ചി
പണ്ടേ ഫാനിന്റെ ഒരു ഭയങ്കര ഫാനാ. ഒരിക്കല്‍ അച്ഛന്‍ ഫാന്‍ തുടച്ച്
കൊണ്ടിരിക്കുമ്പോ അച്ഛനോട് പോയി,’അച്ഛാ, ചൂടെടുക്കുന്നുണ്ടോ? ഫാന്‍ ഓണ്‍ ചെയ്യണോ?’, എന്ന് ചോദിച്ച ആളാ
ചേച്ചി!
ചേച്ചി ദുബായി പോയതില്‍
പിന്നെ, ചേച്ചിടെ ഇത്തരം സംഭാഷണങ്ങളുടെ തല്‍സമയ സംപ്രേക്ഷണം കാണാന്‍ അവസരം
നഷ്ടമായതാണ്.എന്നാല്‍ കുറച്ച് നാള്‍ ചേച്ചി നാട്ടില്‍ വന്ന് നിന്നപ്പോള്‍ എനിക്ക്
ചാകര ആയിരുന്നു. ചാകര!
--
അങ്ങനെ ഈ ചേച്ചീം 2
വയസ്സ് പോലും ആകാത്ത ധ്രുവും കൂടെ ബാംഗ്ലൂര്‍ എത്തി..ലെജിയേട്ടന്‍ 2 ദിവസം
കഴിഞ്ഞെത്തും.ഈ ബാംഗ്ലൂര്‍ എന്ന് പറയുന്നത് ചേച്ചിക്കും ലെജിയേട്ടനും നല്ല
ഭാഗ്യമുള്ള സ്ഥലമാണ്..ആദ്യ തവണ വന്നപ്പോ ഒരു ക്യാമറ കളഞ്ഞു പോയി..രണ്ടാം തവണ
വന്നപ്പോ ബാംഗ്ലൂര്‍ വച്ചാണ് ലെജിയേട്ടന്റെ ഫോണ്‍ കേട് വന്നത്.. ഏതായാലും ‘ഒന്നില്‍
പിഴച്ചാല്‍ മൂന്നില്‍’ എന്നാണല്ലോ..ഇത്തവണ ഒന്നും സംഭവിക്കില്ലായിരിക്കും..അല്ലേ? കണ്ടറിയാം..
--
ബാംഗ്ലൂര്‍
വെറുതെ ഇരിക്കുന്ന
എന്നെ വിളിച്ച്, വാ
നമുക്ക് സൂപ്പര്‍ മാര്‍ക്കെറ്റില്‍ പോകാം, പിന്നെ എ.ടി.എം
പോകാം എന്നൊക്കെ പറഞ്ഞ് ചേച്ചി ശല്യപ്പെടുത്താന്‍ തുടങ്ങി..ധ്രുവ് ഇത് വരെയായി
ബൈക്കില്‍ കയറിയിട്ടില്ല എന്ന് കൂടെ കേട്ടതോടെ, എന്നാ പിന്നെ
അവന് ഒരു ബൈക്ക് റൈഡ് കൊടുക്കാമെന്ന് പറഞ്ഞ് ഞങ്ങള്‍ 3 പേരും കൂടെ ബൈക്കില്‍
യാത്രയായി..ധ്രുവിന്റെ ആദ്യ ബൈക്ക് റൈഡ് അവന്‍ നന്നായി ആസ്വദിച്ചു, ഞങ്ങള്‍ അങ്ങനെ സൂപ്പര്‍ മാര്‍ക്കറ്റ് എത്തി.. സൂപ്പര്‍ മാര്‍ക്കറ്റില്‍
കണ്ട ഒരു കാര്‍ വേണമെന്ന് പറഞ്ഞ് ധ്രുവ് വാശി പിടിച്ചപ്പോള്‍ ആ കാര്‍ ബില്‍
അടിക്കുന്ന മാമന്‍ വീട്ടില്‍ കൊണ്ട് വന്നു തരും എന്നും പറഞ്ഞ് അവനെ
പറ്റിച്ചു.പക്ഷെ അവന് കാര്യം മനസിലായി കരയാന്‍ തുടങ്ങി..ഇനി ഇവിടെ നിന്നാല്‍
ശരിയാവില്ല, വീട്ടില്‍ പോകാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ‘ഏയ് അത് പറ്റില്ല, എ.ടി.എം എന്തായാലും പോണം’
എന്ന് ചേച്ചി.അങ്ങനെ ചേച്ചി എ.ടി.എം കേറി. റോഡിലൂടെ ഓടുന്ന ഒറിജിനല്‍ കാറും ബസ്സും
കാണിച്ച് കൊടുത്ത് ഞാന്‍ ധ്രുവിന്റെ കരച്ചില്‍ നിര്‍ത്തി.
എ.ടി.എമ്മില്‍ നിന്നും
ചേച്ചി കാശെടുത്ത ഉടന്‍ തന്നെ ഞങ്ങള്‍ തിരിച്ച് വീട്ടിലേക്ക് യാത്രയായി..അതിനിടയ്ക്ക്
ധ്രുവ് സൈടിലേക്കൊക്കെ വലിഞ്ഞ് നോക്കുന്നുണ്ട് എന്നൊക്കെ ചേച്ചി
പറയുന്നുണ്ടായിരുന്നു..വീടെത്തിയപ്പോ ധ്രുവിന് ഉറപ്പായി, കാര്‍ വീട്ടിലേക്ക് ഡെലിവറി
ഒന്നും ഇല്ലെന്ന്..ഇത് പിന്നെ ചേച്ചിടെ സ്ഥിരം നമ്പര്‍ ആയ കാരണം അവന്‍ ഉള്ള
കളിപ്പാട്ടങ്ങള്‍ വച്ച് കളിക്കാന്‍ തുടങ്ങി..
‘എന്റെ പേഴ്സ് എവിടെ??’, കുറച്ച് കഴിഞ്ഞ് ചേച്ചി അന്വേഷിച്ച് തുടങ്ങി..’
‘ചേച്ചി എന്റെ കൈയിലല്ലേ
തന്നിട്ടുണ്ടായിരുന്നത്?’, ഞാന്‍ ചോദിച്ചു. അതേ എന്ന് ചേച്ചി
സമ്മതിച്ചു..
’അത് എവിടെ വച്ചു എന്ന് ഒരു ഓര്‍മയും
കിട്ടുന്നില്ലല്ലോ’..ഞാനും ചേച്ചീം സിമീം കൂടെ വീട്
മൊത്തം അരിച്ചു പെറുക്കി..ഇനി രാമന്‍ നായരുടെ വീട് മാത്രമേ
ബാക്കിയുള്ളൂ..സോറി..ഡയലോഗ് മാറിപ്പോയി..
വീട് മൊത്തം
തപ്പിയിട്ടും പേഴ്സ് കിട്ടിയില്ല..ഞാന്‍ താഴെ ബൈക്ക് പാര്‍ക്ക് ചെയ്ത
ബെയ്സ്മെന്റില്‍ ഒക്കെ പോയി നോക്കി..ഇല്ല, അവിടേം ഇല്ല..
‘നീ എ.ടി.എമ്മില്‍ നിന്നും പൈസ
എടുക്കണ്ട എന്ന് പറഞ്ഞപ്പോ എടുക്കാതിരുന്നാ മതിയായിരുന്നു..ഇതിപ്പോ ആ പൈസയും
പോയില്ലേ’, ചേച്ചി പറഞ്ഞു
‘വേറെ എന്തൊക്കെ ഉണ്ടായിരുന്നു
പേഴ്സില്‍?’, ഞാന്‍ ചോദിച്ചു
‘ഞങ്ങളുടെ എല്ലാ ഐ.ഡീ കാര്‍ഡും
അതിലാ..പിന്നെ 2 ക്രെഡിറ്റ് കാര്‍ഡ്’
‘ബൈക്കില്‍ വരുമ്പോ
എവിടെയെങ്കിലും വീണ് പോയതാകാം..ഞാന്‍ അവിടെ ഒക്കെ ഒന്ന് പോയി നോക്കി വരാം..’
‘നമ്മള്‍ ബൈക്കില്‍ വരുമ്പോ
ധ്രുവ് എത്തി വലിഞ്ഞ് നോക്കുന്നുണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞില്ലേ? ഒരു പക്ഷെ പേഴ്സ് വീണത് കണ്ടിട്ട് അവന്‍ നോക്കിയതാണെങ്കിലോ?’
ഞങ്ങളുടെ തലക്ക്
പിന്നിലായൊരു ത്രില്ലിംഗ് ബാക്ക് ഗ്രൌണ്ട് മ്യൂസിക് മുഴങ്ങി.
‘ഞാന്‍ പോയി നോക്കി
വരാം...നിങ്ങള്‍ വീടൊന്നു കൂടെ തപ്പ്’ ഞാന്‍ ബൈക്ക് എടുത്ത്
നേരത്തേ സഞ്ചരിച്ച വഴിയിലൂടെ വീണ്ടും സഞ്ചരിച്ചു..വഴിയിലൊന്നും പേഴ്സ്
കിടക്കുന്നത് കാണാനില്ല..വഴിയില്‍ കണ്ട ഒരു കടടെ മുന്‍പില്‍ ഞാന്‍ നീര്‍ത്തി..’ചേട്ടാ, ഒരു ചുവന്ന പേഴ്സ് ഇവിടെ എവിടെയോ വീണ്
പോയി..അങ്ങനെ ഒരു പേഴ്സ് കിട്ടിയോ?’
‘അങ്ങനെ ഒന്ന് കിട്ടിയാല്‍ തന്നെ
ഇന്നത്തെ കാലത്ത് ആരെങ്കിലും തിരിച്ച് തരുമോ?’, ചേട്ടന്റെ
മറുചോദ്യം.
ഇതിന്റെ അര്‍ഥം ഈ
ചേട്ടന് പേഴ്സ് കിട്ടി, തരില്ല. എന്നാണോ? അതോ കിട്ടിയില്ല എന്നാണോ? കണ്‍ഫ്യൂഷന്‍
ആയല്ലോ..കിട്ടുകയാണെങ്കില്‍ എന്റെ നമ്പറിലേക്ക് വിളിക്കാന്‍ പറഞ്ഞ് എന്റെ നമ്പര്‍
അയാള്‍ക്ക് നല്‍കി ഞാന്‍ വീട്ടിലേക്ക് തിരിച്ചെത്തി..
പേഴ്സ് കിട്ടിയില്ല
എന്ന ദുഃഖ വാര്‍ത്ത ഞങ്ങള്‍ പരസ്പരം പങ്ക് വച്ചു..
പക്ഷെ ഒരു സന്തോഷ വാര്‍ത്ത
എന്താണെന്ന് വച്ചാല്‍ ഐ.ഡീ കാര്‍ഡെല്ലാം വേറെ പേഴ്സില്‍ ആയിരുന്നു.അത് കൊണ്ട് അത്
നഷ്ടപ്പെട്ടില്ല..
അപ്പൊ ഇനി
ആലോചിച്ചിരുന്നിട്ട് കാര്യമില്ലാത്തത് കൊണ്ട് ക്രെഡിറ്റ് കാര്‍ഡൊക്കെ ബ്ലോക്ക്
ചെയ്യാന്‍ തീരുമാനിച്ചു.ദുബായില്‍ ഇഷ്യു ചെയ്ത കാര്‍ഡ് ആയ കാരണം ലെജിയേട്ടനെ
വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ പറഞ്ഞു.. വീട്ടില്‍ ശ്മശാന മൂകമായ
അന്തരീക്ഷമായി..ബാംഗ്ലൂര്‍ വന്ന മൂന്നാം തവണയും നഷ്ടങ്ങളുടെ കഥ തന്നെ..
‘ടക് ടക്’, വാതില്‍
ആരൊ മുട്ടുന്ന ശബ്ദം.
ഞാന്‍ വാതില്‍ തുറന്നു.
ഹൗസ് ഓണറുടെ വല്ല്യമടെ മോന്‍ അതാ മാലാഖയെ പോലെ നില്‍ക്കുന്നു..കൈയ്യില്‍ ചുവന്ന
പേഴ്സുമേന്തി.. റെന്റിനു താമസിക്കുന്ന വേറെ വീട്ടുകാര്‍ക്ക് ബൈക്കിന്റെ അടുത്ത്
നിന്നും കിട്ടിയതാ..അവര്‍ ഇങ്ങേരെ ഏല്‍പ്പിച്ചു..അങ്ങനെ പോയി എന്ന് കരുതിയ പേഴ്സ്
തിരിച്ച് കിട്ടി..!
‘നഷ്ടപെട്ടു എന്ന് കരുതിയ പേഴ്സ്
തിരിച്ച് കിട്ടിയതിനു വമ്പിച്ച ചെലവ് വേണം..’, ഞാന്‍ പേഴ്സ്
തുറന്ന് അതിനകത്തേക്ക് നോക്കി..’അയ്യേ. ആകെ ആയിരം രൂപയേ
ഉള്ളൂ?’
‘അതും ഉണ്ടായിരുന്നില്ല.. ഞാന്‍
എ.ടി.എമ്മില്‍ നിന്നും ഇപ്പൊ എടുത്തതല്ലേ.’, എന്ന് ചേച്ചി
‘ഇതിനു വേണ്ടിയാണോ ഞാനിത്രേം
ഓടിയത്’, എന്ന ഭാവത്തില്‍ ഞാന്‍ ചേച്ചിയെ തുറിച്ച് നോക്കി..
‘അല്ലടാ, ക്രഡിറ്റ്
കാര്‍ഡ് ഉണ്ടായിരുന്നില്ലേ? ഇത്തവണയും ബാംഗ്ലൂര്‍ന്ന്‍
പേഴ്സ് നഷ്ടപ്പെട്ടു എന്ന് കരുതിയതാ..പക്ഷെ തിരിച്ച് കിട്ടി.. ‘ഒന്നില്‍ പിഴച്ചാല്‍
മൂന്ന്’ എന്ന് പറയുന്നത് എത്ര ശരിയാ, അല്ലേ?’
അപ്പോഴാണ് ചേച്ചിടെ
ഫോണ്‍ റിംഗ് ചെയ്തത്..ലെജിയേട്ടന്‍.
സരി: ‘ലെജി, പേഴ്സ്
തിരിച്ച് കിട്ടി’
ലെജി: ‘ബെസ്റ്റ്! ക്രെഡിറ്റ് കാര്‍ഡ്
ഒക്കെ ബ്ലോക്ക് ചെയ്തു..റീ-ഇഷ്യൂ ഫീ അയി 200 ദിര്‍ഹം ആവും..അതായത് ഒരു 3500 രൂപ’ !
ചേച്ചി വീണ്ടും പ്ലിംഗ്
!
---------
അതേ, ‘ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍’
എന്ന് പറയുന്നത് എത്ര ശരിയാ.. 3500 രൂപ പോയാലെന്താ? 1000
രൂപയുള്ള പേഴ്സ് തിരിച്ച് കിട്ടിയില്ലേ.. !
haha.. kollaam!!
ReplyDeletebaaki kadhakal okke epo irakkum? ;)