Tuesday, September 26, 2017

എത്യോപ്യ എത്തിയപ്പോ

കെനിയ 

ഇമിഗ്രേഷൻ ഒക്കെ കഴിഞ്ഞ് ഞാൻ എയർപോർട്ടിന്റെ പുറത്തേക്ക് നടന്നു കൊണ്ടിരിക്കുമ്പോ എക്സിറ്റിന്റെ അടുത്ത് നല്ല പൊക്കവും ഒത്ത തടിയും ഉള്ള ഒരു മനുഷ്യൻ എന്നെ കൈ കാണിച്ച് നിർത്തി ..അയാൾ ഒരു പോലീസ് ആയിരുന്നു..

"പാസ്പോർട്ട്‌ നോക്കട്ടെ "

ഞാൻ പാസ്പോർട്ട്‌  കൊടുത്തു .

"എവിടുന്നാ ഇപ്പൊ വരുന്നത്?"

"എത്യോപ്യ "

"എന്തിനു വന്നു?"

"ഒരാളെ കാണാൻ വന്നതാ..റോജർ .. പിന്നെ സഫാരി ചെയ്യണം ", അവിടത്തെ വൈൽഡ് ലൈഫ് സഫാരി  ഭയങ്കര ഫേമസ് ആണ് 

"ഒരു ദിവസത്തേക്കോ?", സംശയത്തോടെ അയാൾ എന്നെ നോക്കി

 "എന്താ ബാഗിൽ ?"

"ലാപ്ടോപ്പും കുറച്ചു ഡ്രസ്സും  "

"വേറെ ഒന്നും ഇല്ലേ ?" 

"ഇല്ല "

അയാള് കുറച്ചു നേരം നിഷ്കളങ്കമായ എന്റെ മുഖത്തേക്ക് തുറിച്ചു നോക്കിഎന്നിട്ട് ചോദിച്ചു.

"ടെൽ മീഹൗ മച്ച് ഡു യൂ ഹാവ് ഇൻ പൊസെഷൻ ? "

കേവലം ഒരു ദിവസത്തിന് വേണ്ടി വന്ന് പോകുന്നത് കൊണ്ട് എന്തോ കള്ളക്കടത് നടത്താനാണ്‌ ഞാൻ ചെന്നിരിക്കുന്നതെന്ന് അയാള് സംശയിച്ചോ എന്ന് എനിക്ക് സംശയം ആയി.

"ഏയ്അങ്ങനൊന്നും ഇല്ല. "

ഒരു പതിനഞ്ചു മിനിറ്റ് അയാൾ എന്നെ തുറിച്ചു നോക്കിസത്യത്തിൽ പതിനഞ്ച് സെക്കന്റ് ഓക്കേ കാണൂ..പക്ഷെ പതിനഞ്ചു മിനിറ്റ് ആയി എന്നൊക്കെ തോന്നി പോകും.അമ്മാതിരി നോട്ടം !

നിന്റെ  ബാഗും ഡ്രെസ്സുംപിന്നെ നിന്റെ ഇന്റെസ്റ്റൈൻ അടക്കം ചെക്ക്‌ ചെയ്യണോ??? "


+===========+=============+==========+

ഒരു മാസം മുൻപ് 

ബാംഗ്ലൂർ ഓഫീസിൽ വളരെ ശാന്തമായി ഫേസ്ബുക്ക് നോക്കി ഇരുന്ന എന്നോട് ഇടിവെട്ട് കൊണ്ട് തലയ്ക്കടിക്കുന്ന പോലെയാണ് മാനേജർ ഇങ്ങനെ മൊഴിഞ്ഞത്,'അടുത്ത ആഴ്ച്ച നീ എത്യോപ്യ പോകണം..'

'എത്യോപ്യയോ ?'

സ്മാർട്ട് അല്ലാത്തവർക്ക് സ്മാർട്ട് ഫോണ്‍ തുണ എന്നാണല്ലോഉടൻ തന്നെ ഗൂഗിൾ മാപ്സിൽ എത്യോപ്യ എവിടെ എന്ന് തപ്പി.  അതെ,ഞാൻ സംശയിച്ച പോലെ തന്നെ ആഫ്രിക്കയിലാണ്.

എബോള കത്തി നിൽക്കുന്ന സമയംഎത്യോപ്യയിൽ എബോള ഉണ്ടോഅവിടെ സുരക്ഷിതമാണോഎത്ര ദിവസത്തേക്കാ പോകേണ്ടത്?അവിടെ പണി എന്താണ്ഒരു നൂറ് ചോദ്യങ്ങൾ  (കറക്റ്റ് നൂറല്ലകുറച്ച് കുറയും ) എന്റെ മനസ്സിലേക്ക് ഒലാ ക്യാബ് വിളിച്ചു എത്തി.

'അവിടെ കുറേ നാളായി മുടങ്ങി കിടക്കുന്ന ഒരു പ്രൊജക്റ്റ്‌ ഉണ്ട്.. അത് നീ പോയി തീർക്കണം '

'അത്  പിന്നെ,  മുടങ്ങി കിടക്കുന്ന പ്രൊജക്റ് ഒക്കെയാവുമ്പോൾ വല്ല മോഹൻ ലാലിനെ (മോഹൻലാൽ ഫാൻസ്‌ 'ലാലേട്ടനെഎന്ന് വായിക്കാൻ അപേക്ഷഅയക്കുന്നതല്ലേ നല്ലത്',എന്ന് ഞാൻ ചിന്തിച്ചു.

പക്ഷെ മാനേജർക്കുണ്ടോ അത് വല്ലതും അറിയുന്നു..അല്ലാഅതോണ്ടാണല്ലോ അയാൾ മാനേജർ ആയത് തന്നെ  ! 

ആലോചിച്ചു ഒരു ഉത്തരം നല്കാമെന്ന് ഞാൻ അയാളോട് പറഞ്ഞു.
ഓഫീസിൽ തന്നെ എത്യോപ്യയിലേക്ക്‌ മുന്പ് പോയവർ അഭിപ്രായം പറഞ്ഞത് കേട്ടും , എബോള   ഒന്നും അവിടെ ഇന്നേ വരെ വന്നിട്ടില്ല എന്ന അറിവും ഒക്കെ കാരണം മനസ്സില്ലാമനസ്സോടെ ആണെങ്കിലും 'എന്നാ പിന്നെ ഒരു കൈ നോക്കാം' എന്ന് ഞാൻ തീരുമാനിച്ചു.

ആഴ്ച ഒന്ന് കഴിഞ്ഞു.

അങ്ങനെ ബാംഗ്ലൂർ വെറുതേ ഇരുന്ന ഞാൻ മുംബൈ എയർ പോർട്ടിൽ എത്യോപ്യയിലേക്കുള്ള ഫ്ലൈറ്റ് കാത്ത് വെറുതേ ഇരുന്നു .

മണിക്കൂർ മുന്നോട്ട് . ആഡിസ് അബാബ എയർപോർട്ട് .

എയർപോർട്ടിലെ മെഡിക്കൽ ഓഫീസർമാർ ഇരു കൈയും നീട്ടി എല്ലാവരേം സ്വീകരിച്ചുനമ്മളായിട്ട് എത്യോപ്യയിലേക്ക് എബോള കൊണ്ട് വരുന്നില്ലല്ലോ എന്നറിയാൻ അവരുടെ ഒരു ഫോം ഫിൽ ചെയ്തു നൽകണം !എന്താല്ലേ !!

ഏതായാലും എത്യോപ്യയിൽ കാൽ കുത്തിയതും പെട്ടെന്ന് പ്രൊജക്റ്റ് തീർത്ത് എങ്ങനേലും ഇന്ത്യയിലേക്ക് തിരിച്ചു പോണം എന്നാ മനസ്സിൽ ആദ്യം വന്നത് .പക്ഷെ ക്ലയന്റ് ഒരു കുളപ്പുള്ളി അപ്പനാണെന്ന് ഒരു ന്യൂസ് എനിക്ക് നേരത്തേ കിട്ടിയിരുന്നു..അത് കൊണ്ട് എല്ലാം വരുന്നിടത്തു വച്ച് കാണാം !

ഹോട്ടെലിൽ ചെക്കിൻ ചെയ്തു.അടുത്ത ദിവസമാണ് ഓഫീസിൽ പോകേണ്ടത്.അബ്രഹാം എന്ന് പേരുള്ള ഒരു ടാക്സി ഡ്രൈവറുടെ നമ്പർ കൈയ്യിലുണ്ടായിരുന്നു.അയാളെ വിളിച്ചു രാവിലെ ഹോട്ടലിൽ വരാൻ പറഞ്ഞു.ഞങ്ങളുടെ ഓഫീസിൽ നിന്നും മുൻപ് ഇവിടെ വന്നവർ അയാളെ ആണ് വിളിച്ചിരുന്നത്..അത് കൊണ്ട് അയാൾക്ക് വേഗം കാര്യം മനസ്സിലായി.

അടുത്ത ദിവസം

പറഞ്ഞ സമയത്ത് തന്നെ ഹോട്ടലിൽ എത്തി അബ്രഹാം ഫോണ്‍ വിളിച്ചുഞാൻ താഴേക്കിറങ്ങി.അബ്രഹാം കാറിന്റെ അടുത്ത് നിന്ന് കൊണ്ട് കൈ വീശി കാണിച്ചു.കാറെന്ന് പറയുമ്പോ ഇതാണ് കാർ.ജാമ്പവാൻ പണ്ട് ഡ്രൈവിംഗ് പഠിച്ചത്  കാറിലായിരിക്കുംടൊയോട്ടടെ മൊതലാളി  കാർ കാണ്ടാൽ ആനന്ദകണ്ണീർ അണിയും.അവരുടെ ആദ്യത്തെ മോഡൽ എങ്ങാനും ആകും.
ഏതായാലും കാറിന്റെ ഉദ്ദേശം നടന്നുഓഫീസ്ൽ പോവുക തിരിച്ചു  ഹോട്ടലിലിലേക്ക് വരിക.

കാറിൽ പോകുമ്പോ എബ്രഹാം ഓരോന്ന് സംസാരിക്കുംസ്ഥിരം റേഡിയോയിൽ  ഏതേലും ഫുട്ബാൾ കമെന്ററി വച്ചിട്ടുണ്ടാകും..എസ്എൽ വിശേഷങ്ങൾ ഞാൻ അയാൾക്കും പറഞ്ഞു കൊടുത്തിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് എന്ന കിടു ടീം ഉണ്ടെന്നൊക്കെ !

എപ്പോഴും വഴി നീളെ തോക്കൊക്കെ പിടിച്ച് പോലീസ് നിൽക്കുന്നത് കാണാം . അവിടം സുരക്ഷിതമല്ലേ  എന്ന ചോദ്യത്തിന് പോക്കറ്റടിക്കാരെ സൂക്ഷിച്ചാൽ മതി എന്നായിരുന്നു അബ്രഹാമിന്റെ മറുപടി.ഞാൻ ഞെട്ടിപ്പോയത് അവിടത്തെ പോലീസിനെ കണ്ടിട്ടാണ്ബി.എം.ഡബ്ലൂ ബൈക്ക് ഒക്കെ !

ഭക്ഷണം 

ഹോട്ടലിലെ കാര്യങ്ങൾ കോമഡിയാണ്.
ഇംഗ്ലീഷ് അറിയാത്ത വെയിറ്റർ എന്തൊക്കെയോ പറഞ്ഞു.ഇന്റർസ്റെല്ലാർ കാണുന്ന പോലെ ഒരു അന്തവും കിട്ടാതെ ഞാൻ കുറച്ചു നേരം അയാളെ നോക്കി നിന്നു

'അതായത്...' മെനു എടുത്തിട്ട് ഞാൻ  അയാൾക്ക് 'Wrap' എന്ന് എഴുതിയത് ചൂണ്ടി കാണിച്ചു കൊടുത്തു.കൊണ്ട് ചോദിച്ചു,'Where ഈസ്‌ Wrap ?'
അപ്പോൾ അയാള് തിരിച്ചു എനിക്ക് മെനുവിൽ മറ്റൊരു ഐറ്റം ചൂണ്ടി കാണിച്ച് കൊണ്ട് ഒരു പഞ്ച് ഡയലോഗും അടിച്ചു,'കിഡ്സ്‌ മീലിൽ കിഡ്സ്‌ ഉണ്ടാകില്ല.. അതേ പോലെ Wrap ഇൽ Wrap ഉണ്ടാകണമെന്നില്ല !'

സന്തോഷ് പണ്ഡിറ്റ് തോറ്റു പോകുന്ന നിമിഷം !


അങ്ങനെ ഒരു ദിവസം ഇന്ത്യൻ റെസ്റ്ററന്റിൽ പോകാൻ തീരുമാനിച്ചു.ബിരിയാണി  കഴിച്ച കാലം മറന്നു.അവിടത്തെ ബിരിയാണി  കഴിച്ചതും  അവിടെ ഉള്ള ആളുകൾ ഇന്ത്യൻ ഫുഡ്‌ എന്നും പറഞ്ഞ്  കഴിക്കുന്നത്‌ ഇതാണല്ലോ എന്ന് ആലോചിച്ചപ്പോൾ എനിക്ക് അവരോട് സഹതാപം തോന്നി.

 ഇതിലും ബേധം Wrap ഇല്ലാത്ത Wrap തന്നെ !

ഓഫീസ് 

അവിടെ ഹോട്ടലിലോ ഓഫീസിലോ ഒന്നും  AC എന്ന സാധനം  ഇല്ലപൊതുവെ തണുപ്പുള്ള കാലാവസ്ഥ ആയതു കൊണ്ട് അവർക്ക് അതിന്റെ ആവശ്യം കാണില്ല..നെസെസിറ്റി ഈസ്‌ ദി മതർ ഓഫ് ഇൻവെൻഷൻ എന്നല്ലേനെസെസിറ്റി  വരുമ്പോ കണ്ട് പിടിക്കുമായിരിക്കും എന്നൊക്കെ വിചാരിച്ചിരിക്കുംബോഴാണ് ഞാൻ  നഗ്നസത്യം മനസ്സിലാക്കിയത്.സെർവർ ഇരിക്കുന്ന മുറിയിലൊക്കെ AC ഉണ്ട് .  മനുഷ്യന്മാർ ഇരിക്കുന്നിടത്തേ AC ഇല്ലാത്തതുള്ളൂ  !

അതെ പോലെ തന്നെ കണ്ടു പിടിക്കേണ്ട മറ്റൊരു സാധനമാണ് ഇൻവർട്ടർഇടയ്ക്ക് ഓഫീസിൽ ഇരിക്കുമ്പോ ഒരു മണിക്കൂറൊക്കെ കറന്റ്‌ പോകുംഅപ്പൊ ഇന്റർനെറ്റും വർക്ക് ആവില്ല  സമയം പിന്നെ  പണി ഒന്നും ചെയ്യണ്ടലാപ്ടോപ്പിൽ ബാറ്ററി ബാക്കപ് ഉള്ളവർക്ക് വല്ല  സോളിറ്റയർ ഒക്കെ കളിച്ചിരിക്കാംഅല്ലെങ്കിൽ  വല്ല പുസ്തകം വായിച്ചിരിക്കാം , അതും അല്ലെങ്കിൽ നടക്കാൻ ഇറങ്ങാം

കറന്റ് ഇങ്ങനെ പോകുന്ന കാരണം കൊണ്ട് തന്നെ സർവർ മുറിയിലെ AC ഇടയ്ക്കിടെ ഓഫ് ആവും ..അതോടെ സർവർ അടിച്ചു പോകും.പിന്നെ അത് നേരേയാക്കൽ ഒക്കെ വേറെ ചടങ്ങ് ! 

 കാരണങ്ങളൊക്കെ കൊണ്ട് ഒരു മാസം കഴിയാറായപ്പോൾ പ്രോജക്റ്റിന്റെ സിംഹഭാഗം  ഇനിയും തീരാനുണ്ട്

ഒരു ആഴ്ച്ച കൂടി അവിടെ നിന്നാൽ  ഞാൻ എന്തോ മല മറിയ്ക്കും എന്ന പോലെ എന്റെ മാനജർ എന്നോട് ഒരു ആഴ്ചത്തേക്ക് കൂടി സ്റ്റേ എക്സ്റ്റന്റ് ചെയ്യാൻ ആവശ്യപ്പെട്ടു.ഏതായാലും നനഞ്ഞു..അപോ പിന്നെ ഒരു ആഴ്ച കൂടെ നിന്നിട്ട്  മര്യാദയ്ക്ക് നന്നായി നനയാം  എന്ന് ഞാനും വിചാരിച്ചു.പക്ഷെ ഒരാഴ്ച , അതിനു ശേഷം പ്രൊജക്റ്റ് തീർന്നാലും ഇല്ലേലും സ്റ്റേ നീട്ടില്ല...ബാക്കി പണി ബാംഗ്ലൂർ ഇരുന്നു ചെയ്യാം എന്ന് ധാരണയായി ! 

അങ്ങനെ വിസ ഓഫീസിൽ പോയി .വിസ നീട്ടി തരില്ല എന്ന് അവർഹാവൂ ഭാഗ്യം തിരിച്ച് നാട്ടിലേക്ക് പോവാലോ എന്ന് ഞാൻ ! പക്ഷെ മാനേജർ ലൂപ്പ്ഹോൾ കണ്ടു പിടിച്ചു . രാജ്യത്തിൽ നിന്നും പുറത്തു പോയി വീണ്ടും വന്നാൽ മതി ..വിസ നീട്ടി കിട്ടും..അതിനായി തൊട്ടടുത്തുള്ള രാജ്യം ആയ കെനിയ വരെ ഒന്ന്  പൊയി വന്നാ മതി .

കെനിയയിൽ കാല് കുത്തുന്നതോടെയാണ്  പൊതുവെ സംഭവ ബഹുലമല്ലാത്ത    യാത്ര വിവരണം ത്രില്ലിംഗ് ആവുന്നത്.

ഇമിഗ്രേഷൻ ഒക്കെ കഴിഞ്ഞ് ഞാൻ എയർപോർട്ടിന്റെ പുറത്തേക്ക് നടന്നു കൊണ്ടിരിക്കുമ്പോ എക്സിറ്റിന്റെ അടുത്ത് നല്ല പൊക്കവും ഒത്ത തടിയും ഉള്ള ഒരു മനുഷ്യൻ എന്നെ കൈ കാണിച്ച് നിർത്തി ..അയാൾ ഒരു പോലീസ് ആയിരുന്നു..

"പാസ്പോർട്ട്‌ നോക്കട്ടെ "

ഞാൻ പാസ്പോർട്ട്‌  കൊടുത്തു .

"എവിടുന്നാ ഇപ്പൊ വരുന്നത്?"

"എത്യോപ്യ "

"എന്തിനു വന്നു?"

"ഒരാളെ കാണാൻ വന്നതാ..റോജർ .. പിന്നെ സഫാരി ചെയ്യണം ",അവിടത്തെ വൈൽഡ് ലൈഫ് സഫാരി  ഭയങ്കര ഫേമസ് ആണ് 

"ഒരു ദിവസത്തേക്കോ?", സംശയത്തോടെ അയാൾ എന്നെ നോക്കി.

 "എന്താ ബാഗിൽ ?"

"ലാപ്ടോപ്പും കുറച്ചു ഡ്രസ്സും  "

"വേറെ ഒന്നും ഇല്ലേ ?" 

"ഇല്ല "

അയാള് കുറച്ചു നേരം നിഷ്കളങ്കമായ എന്റെ മുഖത്തേക്ക് തുറിച്ചു നോക്കിഎന്നിട്ട് ചോദിച്ചു.

"ടെൽ മീഹൗ മച്ച് ഡു യൂ ഹാവ് ഇൻ പൊസെഷൻ ? "

കേവലം ഒരു ദിവസത്തിന് വേണ്ടി വന്ന് പോകുന്നത് കൊണ്ട് എന്തോ കള്ളക്കടത് നടത്താനാണ്‌ ഞാൻ ചെന്നിരിക്കുന്നതെന്ന് അയാള് സംശയിച്ചോ എന്ന് എനിക്ക് സംശയം ആയി.

"ഏയ്അങ്ങനൊന്നും ഇല്ല. "

ഒരു പതിനഞ്ചു മിനിറ്റ് അയാൾ എന്നെ തുറിച്ചു നോക്കിസത്യത്തിൽ പതിനഞ്ച് സെക്കന്റ് ഓക്കേ കാണൂ..പക്ഷെ പതിനഞ്ചു മിനിറ്റ് ആയി എന്നൊക്കെ തോന്നി പോകും.അമ്മാതിരി നോട്ടം !

നിന്റെ  ബാഗും ഡ്രെസ്സുംപിന്നെ നിന്റെ ഇന്റെസ്റ്റൈൻ അടക്കം ചെക്ക്‌ ചെയ്യണോ??? "

"വേണ്ടാ , വേണമെങ്കിൽ  ചെക്ക്‌ ചെയ്തോ ", ഞാൻ ബാഗ് പതുക്കെ  തുറക്കുന്ന പോലെ കാണിച്ചു.

"ഹം.. വേണ്ട വേണ്ട.. പൊയ്ക്കോ ", ഇപ്പോഴാണ് അയാള് എന്റെ നിഷ്കളങ്കത ശ്രദ്ധിച്ചത് എന്ന് തോനുന്നു ..പിന്നെ അയാൾ ഒടുക്കത്തെ കമ്പനി 
'കൊള്ളാംനല്ല ധാരണ '

എന്നിട്ട് അയാൾ തന്നെ എന്നെ അവിടത്തെ ടാക്സി സ്റ്റാൻഡ് വരെ ഡ്രോപ്പും ചെയ്തു .തങ്കപ്പെട്ട മനുഷ്യൻ !

അങ്ങനെ പെട്ടെന്ന് തന്നെ ടാക്സിയിൽ ഹോട്ടലിൽ  മുറിയിലേക്ക് യാത്രയായി..
ഞാൻ ഇന്ത്യക്കാരനാ എന്ന് അറിഞ്ഞ ഉടനെ ടാക്സി ഡ്രൈവർ ' , ക്രിക്കറ്റ്  '
"അതെക്രിക്കറ്റിൽ ഞങ്ങൾ കിടു ആണ്.."

"കെനിയ ഇന്ത്യയെ ഇടയ്ക്കൊക്കെ തോൽപ്പിക്കാറുണ്ടല്ലേ "

"യെപ്പാ ??", അയാളെന്നെ വഴിയിൽ ഇറക്കി വിടേണ്ട എന്ന് കരുതി മാത്രം ഞാൻ അതിനു മറുപടി പറഞ്ഞില്ല.

"കെനിയ ഈസ് ബ്യൂട്ടിഫുൾ ആൻഡ് വെരി ഗുഡ് പ്ലേസ് .. ", അയാൾ പറഞ്ഞു തീർന്നില്ലദേ അടുത്ത പോലീസ് കൈ കാട്ടുന്നു ! ടാക്സി നിർത്തി .

"എന്താ സീറ്റ്  ബെൽറ്റ് ഇടാത്തത്?", ബാക്ക് സീറ്റിൽ ഇരിക്കുന്ന എന്നോടാ ചോദ്യം .

"അത് പിന്നെ ബാക്കിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ഇടണം എന്ന് എനിക്കറിയില്ല "

ഇവിടെ ഇതൊക്കെ ഒടുക്കത്തെ സ്ട്രിക്റ്റ് ആണെന്നും പറഞ്ഞ് കൊണ്ട് അയാൾ എന്നോട് ഒടുക്കത്തെ ചൂടാവൽഅതും വേറെ ഏതോ ഭാഷയിൽ
ഇനിയിപ്പോ എന്ത് വേണം.. 

'ഒന്നുകിൽ ഞങ്ങൾ ഇന്ത്യ നിങ്ങൾ കെനിയയോട് ക്രിക്കറ്റിൽ ഒരുപാട് തവണ തോറ്റിട്ടുണ്ട്  എന്ന് താൻ പറഞ്ഞപ്പോ ഞാൻ മിണ്ടാതെ കേട്ടിരുന്നില്ലേ ', എന്ന ഭാവത്തിൽ ഞാൻ ദാരുണമായി ടാക്സി ഡ്രൈവറെ നോക്കി.

അയാൾ പോലീസിനോട് എന്തൊക്കെയോ പറഞ്ഞ് കോംപ്ലിമെന്റ്സ് ആക്കി..
അങ്ങനെ ഹോട്ടലിലേക്ക് യാത്ര തുടർന്നു ...സത്യം പറയാലോ..കുറച്ചു ദിവസം മുൻപ് എത്തിയോപിയ പോകാൻ മടി ആയ എനിക്ക് ഇപ്പൊ എങ്ങനെയെങ്കിലും ഒന്ന്  എത്യോപ്യ എത്തിക്കിട്ടിയാ മതി എന്നായി !

എല്ലാം വിധിവൈവിധ്യം ! ! 

അത് കൊണ്ട് തന്നെ  അടുത്ത ദിവസം എത്യോപ്യ എത്തിയപ്പൊ തന്നെ സമാധാനമായി.ഒന്നുമില്ലെങ്കിൽ ഇവിടെ ആരും ചോദ്യം ചെയ്യാനൊന്നും വരില്ലല്ലോനമ്മുടെ സ്വന്തം സ്ഥലം എന്നൊക്കെ പോലെ ! 

ഒരാഴ്ച നീട്ടിയ സ്റ്റേ , അതിങ്ങനെ പെട്ടെന്ന് പോയി,
അങ്ങനെ മാനേജറും ആയുള്ള ധാരണ പ്രകാരം  ഞാൻ ഇതാ വീണ്ടും എയർപോർട്ടിൽ എത്തി , ഫൈനലി നാട്ടിലേക്ക് പോകാൻ  ! സംഭവം നല്ല സന്തോഷം ഒക്കെ ഉണ്ടായിരുന്നു..പക്ഷെ  യാത്രയിലുടനീളം ഏറ്റവും അധികം സന്തോഷവും സമാധാനവും തോന്നിയ നിമിഷം ..അത്ഇപ്പഴല്ലഅത് രണ്ടാമത്...

അല്ലെങ്കി വേണ്ടാ...പിന്നെ എപ്പഴാ ??


2 comments:

  1. Ninne kandal oru kalla lakshanam und

    ReplyDelete
  2. Very great post. I simply stumbled upon your blog and wanted to say that I have really enjoyed browsing your weblog posts and about moederdag kado. After all I’ll be subscribing on your feed and I am hoping you write again very soon!

    ReplyDelete